സ്വന്തം ലേഖകൻ: കൊവിഡ്–19നു കാരണമായ കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നോ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം അറിയിച്ചു. എന്നാൽ, ഇവ ഏതെങ്കിലും പരീക്ഷണശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തായതാകാൻ സാധ്യതയില്ലെന്നും കൊവിഡ്–19 ആദ്യമായി കണ്ടെത്തിയ വുഹാൻ നഗരത്തിൽ അന്വേഷണം നടത്തിയ സംഘത്തിന്റെ തലവൻ പീറ്റർ ബെൻ എംബാരെക് പറഞ്ഞു. 2019 …
സ്വന്തം ലേഖകൻ: യുഎഇയുടെ ചൊവ്വ ദൗത്യം വിജയകരം. യുഎഇ വിക്ഷേപിച്ച ഹോപ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുഎഇ. അമേരിക്ക, സോവിയറ്റ് യുണിയൻ, യുറോപ്പ്യൻ യൂണിയൻ, ഇന്ത്യ തുടങ്ങിയവരാണ് ഇതിന് മുമ്പ് ചൊവ്വ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായും യുഎഇ …
സ്വന്തം ലേഖകൻ: മാനദണ്ഡങ്ങൾ പാലിക്കാതെ ജുൽഫാർ കമ്പനി പുറത്തിറക്കിയ ഏതാനും മരുന്നുകൾ അബുദാബി ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. ബാക്ടീരിയൽ അണുബാധയ്ക്കു നൽകുന്ന ജുൽമെന്റിൻ 375എംജി, കഫക്കെട്ടിനുള്ള മ്യൂകോലൈറ്റ് സിറപ്പ്, ശ്വാസംമുട്ടലിനുള്ള ബ്യൂടാലിൻ 2, 4 എംജി, കൊളസ്ട്രോളിനുള്ള ലിപിഗാർഡ് 10എംജി, വയറുവേദനയ്ക്കുള്ള സ്കോപിനാൽ സിറപ്, പൈൽസിനുള്ള സുപ്രപ്രോക്ട്–എസ്, ഗ്യുപിസോൺ 20എംബി എന്നിവയാണ് പിൻവലിച്ചത്. നേരത്തെ കുട്ടികൾക്കായി …
സ്വന്തം ലേഖകൻ: ഗള്‍ഫ് എയര്‍ കൊളംബോയിലേക്ക് സര്‍വിസ് പുനരാരംഭിക്കുന്നു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലേക്ക് ആഴ്ചയില്‍ രണ്ടു സര്‍വിസുകളാണ് ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുക. 1981ലാണ് ആദ്യമായി ശ്രീലങ്കയിലേക്ക് സര്‍വിസ് ആരംഭിച്ചത്. അബൂദബി, ദുബൈ, കുവൈത്ത്, ഇന്ത്യ, റിയാദ്, ജിദ്ദ, ദമ്മാം, മസ്കത്ത്, കൈറോ, അമ്മാന്, ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫുര്‍ട്ട്, അഥീന, ബാങ്കോക്, മനില, ധാക്ക, പാകിസ്താന് …
സ്വന്തം ലേഖകൻ: കൊവിഡിൻ്റെ പിടിയിലായ ബ്രിട്ടനെ മഞ്ഞു പുതപ്പിച്ച് ഡാർസി കൊടുങ്കാറ്റ്. റോഡ്, റെയിൽ ഗതാഗതത്തെയാണ് മഞ്ഞുവീഴ്ച ഏറ്റവും പ്രതികൂലമായി ബാധിച്ചത്. സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും രണ്ടുദിവസം മുമ്പ് ആരംഭിച്ച മഞ്ഞുവീഴ്ച ഞായറാഴ്ച വൈകുന്നേരത്തെയാണ് ഇംഗ്ലണ്ടിൽ ശക്തിപ്രാപിച്ചത്. ലണ്ടൻ നഗരം ഉൾപ്പെടുന്ന സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും തെക്കൻ ഇംഗ്ലണ്ടിലുമാണ് ഇന്നലെ രാത്രി മഞ്ഞുവീഴ്ച അതി ശക്തമായത്. …
സ്വന്തം ലേഖകൻ: മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ഡെമോക്രാറ്റ് ശ്രമങ്ങള്‍ക്ക് തുടക്കം. കാപിറ്റോൾ ആക്രമണത്തിന് പ്രേരിപ്പിച്ചതിന് ഹൗസ് ഇംപീച്ച്‌മെന്റിനാണ് ഈ ആഴ്ച തന്നെ സഭയില്‍ ആരംഭം കുറിക്കുന്നത്. ട്രംപിന്റെ ആദ്യ ഇംപീച്ച്‌മെന്റ് വിചാരണയില്‍ നിന്നുള്ള പാഠങ്ങള്‍ ഉപയോഗിച്ചാണ് രണ്ടാം ഇംപീച്ച്‌മെന്റിനും എതിരാളികള്‍ കോപ്പുകൂട്ടുന്നത്. വീഡിയോ ഫുട്ടേജുകള്‍ തെളിവുകളായി അവതരിപ്പിക്കാനും നീക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ. …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഉൾപ്പെടെ കർശന നടപടികൾ നടപ്പാക്കണോ എന്നത് പ്രതിരോധ മുൻകരുതൽ നടപടികളോട് പൊതുജനങ്ങളുടെ സമീപനമനുസരിച്ചിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്.കേണൽ തലാൽ അൽ ഷൽഹോബ് പറഞ്ഞു. ആവശ്യം നേരിടുന്ന പക്ഷം അത്തരം നടപടികളിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രോട്ടോക്കോൾ പാലനവുമായി ബന്ധപ്പെട്ട് വിവിധ …
സ്വന്തം ലേഖകൻ: യുഎഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രികർ നാട്ടിലേക്കു മടങ്ങുന്നതാണ് നല്ലതെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. യുഎഇയിൽനിന്നുള്ള വിമാനങ്ങൾക്ക് സൗദിയും കുവൈത്തും വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നിർദേശം. നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. അതിനാൽ, നാട്ടിൽനിന്ന് വരുന്നവർ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. …
സ്വന്തം ലേഖകൻ: ക്വാറൻറീൻ ചട്ടം ലംഘിച്ചാൽ വിദേശികളെ നാടുകടത്തുമെന്ന് ബന്ധപ്പെട്ട സമിതി മേധാവി റിട്ട. ലെഫ്റ്റനൻറ് ജനറൽ അബ്ദുൽ ഫത്താഹ് അൽ അലി മുന്നറിയിപ്പ് നൽകി. ക്വാറൻറീൻ കാലാവധി പൂർത്തിയായാലാണ് ഇത്തരക്കാരെ നാടുകടത്തുക. കോവിഡ് ബാധിതരായിട്ടും പുറത്തിറങ്ങുന്നവർക്കും ക്വാറൻറീൻ പൂർത്തിയാകുന്നതിനുമുമ്പ് ജോലിയിൽ പ്രവേശിക്കുന്നവർക്കുമെതിരെ സമാന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കാത്ത …
സ്വന്തം ലേഖകൻ: ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്കായി മുസഫയിൽ സ്ഥിരം കേന്ദ്രം യാഥാർഥ്യമായി. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസങ്ങളിൽ തന്നെ നൂറിലേറെ അപേക്ഷകളാണ് ലഭിച്ചത്. അബുദാബി മലയാളി സമാജത്തിലെ താൽക്കാലിക കേന്ദ്രം കൊവിഡ് നിയന്ത്രണം മൂലം പ്രവർത്തന രഹിതമായതോടെ ഈ മേഖലയിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രയാസം മനോരമ റിപ്പോർട്ടു ചെയ്തിരുന്നു. ഇതാണ് …