1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“അവര്‍ കുടുംബത്തിൽ ഉണ്ടാകണമെന്നാണ് ആഗ്രഹം,” ഹാരി, മേഗൻ വിഷയത്തിൽ എലിസബത്ത് രാജ്ഞി
“അവര്‍ കുടുംബത്തിൽ ഉണ്ടാകണമെന്നാണ് ആഗ്രഹം,” ഹാരി, മേഗൻ വിഷയത്തിൽ എലിസബത്ത് രാജ്ഞി
സ്വന്തം ലേഖകൻ: ബക്കിങ്ഹാം കൊട്ടാരവും രാജകീയ പദവികളും ഉപേഷിക്കാനുള്ള ഹാരി, മേഗന്‍ ദമ്പതികളുടെ തീരുമാനം പിന്‍വലിപ്പിക്കാന്‍ അനുനയശ്രമങ്ങളുമായി എലിസബത്ത രാഞ്ജി ചര്‍ച്ചക്ക് തയ്യാറാവുന്നു. ചര്‍ച്ചയില്‍ പ്രശനം രമ്യമായി പരിഹരിക്കാനാവുമെന്നാണ് കൊട്ടാരത്തിന്റെ പ്രതീക്ഷ. രാജകുടുംബം വിട്ട് സാമ്പത്തികമായ സ്വാതന്ത്ര്യം നേടാന്‍ തീരുമാനിച്ച ഇരുവരെയും താന്‍ പിന്തുണയ്ക്കുന്നെന്ന് എലിസബത്ത് രാജ്ഞി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. “ഞാനും എന്റെ കുടുംബവും …
അംബാസഡറുടെ അറസ്റ്റും ആണവ കരാറും കല്ലുകടിയായി; ഇറാൻ, ബ്രിട്ടൻ ബന്ധം ഉലയുന്നു
അംബാസഡറുടെ അറസ്റ്റും ആണവ കരാറും കല്ലുകടിയായി; ഇറാൻ, ബ്രിട്ടൻ ബന്ധം ഉലയുന്നു
സ്വന്തം ലേഖകൻ: ഇറാനും ബ്രിട്ടനും തമ്മിലെ ബന്ധം കൂടുതൽ വഷളായി. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പെങ്കടുത്ത ബ്രിട്ടീഷ് അംബാസഡറെ അറസ്റ്റ് ചെയ്ത് വിട്ടയച്ച നടപടിയാണ് ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. ആണവ കരാറിൽ ഇറാനെ ഉറപ്പിച്ചു നിർത്താൻ ഫ്രാൻസിന്റെ മേൽനോട്ടത്തിലുള്ള യൂറോപ്യൻ യൂണിയൻ നീക്കത്തിനും പുതിയ സംഭവവികാസം തിരിച്ചടിയായി. അബദ്ധം ആവർത്തിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് …
യുക്രെയ്ൻ വിമാനം തകര്‍ത്ത സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയതായി ഇറാന്‍
യുക്രെയ്ൻ വിമാനം തകര്‍ത്ത സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയതായി ഇറാന്‍
സ്വന്തം ലേഖകൻ: 176 പേരുടെ മരണത്തിനിടയാക്കിയ ഉക്രൈന്‍ വിമാനാക്രമണത്തില്‍ ആദ്യ അറസ്റ്റ് നടത്തിയതായി ഇറാന്‍. സംഭവം അന്വേഷിക്കാന്‍ ഇറാന്‍ പ്രസിഡന്റ് പ്രത്യേക കോടതി സജ്ജീകരിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് നടന്നതായുള്ള വെളിപ്പെടുത്തല്‍. വിമാനം തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ് നടന്നതായി ഇറാന്‍ നീതിന്യായവകുപ്പ് വക്താവ് ഗാലാംഹോസെന്‍ ഇസ്മായിലി അറിയിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. “സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. …
സൗദി ഓണ്‍ അറൈവല്‍ സന്ദര്‍ശക വിസ സൌദി വിമാനങ്ങളിൽ എത്തുന്നവർക്ക്
സൗദി ഓണ്‍ അറൈവല്‍ സന്ദര്‍ശക വിസ സൌദി വിമാനങ്ങളിൽ എത്തുന്നവർക്ക്
സ്വന്തം ലേഖകൻ: അമേരിക്ക, ബ്രിട്ടന്‍, ഷെങ്കന്‍ വിസകളുള്ളവര്‍ക്ക് പ്രത്യേക മുന്‍കൂര്‍ വിസയില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാം. എന്നാല്‍ സൗദി അറേബ്യന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം. ഇവര്‍ക്ക് സൗദിയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് ഓണ്‍ അറൈവല്‍ സന്ദര്‍ശക വിസ അനുവദിക്കും. അമേരിക്ക, ബ്രിട്ടന്‍, ഷെങ്കന്‍ വിസകളുള്ളവര്‍ക്ക് ഓൺ അറൈവല്‍ വിസ അനുവദിക്കുമെന്ന് ഡിസംബര്‍ 31നാണ് …
മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി പാക് ഹൈക്കോടതി; ശിക്ഷ വിധിച്ച പ്രത്യേക കോടതി നിയമവിരുദ്ധം
മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി പാക് ഹൈക്കോടതി; ശിക്ഷ വിധിച്ച പ്രത്യേക കോടതി നിയമവിരുദ്ധം
സ്വന്തം ലേഖകൻ: രാജ്യദ്രോഹക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത് ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. പ്രത്യേക കോടതി രൂപവത്കരിച്ചത് അടക്കം നിയമ വിരുദ്ധമായാണെന്ന് ഹൈക്കോടതി കണ്ടെത്തിയതായി മുഷറഫിന്റെ അഭിഭാഷകര്‍ പറഞ്ഞു. ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇസ്‌ലാമാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ഡിസംബര്‍ 17-നാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. …
ഇറാഖിലെ യുഎസ് സേനാതാവളത്തിൽ വീണ്ടും റോക്കറ്റ് ആക്രമണം; മധ്യസ്ഥ നീക്കവുമായി ഖത്തർ അമീർ
ഇറാഖിലെ യുഎസ് സേനാതാവളത്തിൽ വീണ്ടും റോക്കറ്റ് ആക്രമണം; മധ്യസ്ഥ നീക്കവുമായി ഖത്തർ അമീർ
സ്വന്തം ലേഖകൻ: ഇറാഖിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന മിസൈലാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. തെഹ്റാനിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്. സൈനിക താവളങ്ങൾക്കു നേരെയുള്ള ആക്രമണം ഇറാഖിന്‍റെ പരമാധികാരം ലംഘിക്കുന്നതും സർക്കാരുമായി ബന്ധമില്ലാത്ത സായുധവിഭാഗങ്ങൾ നടത്തുന്നതാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കുറ്റപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം. ഇറാഖിൽ ഇറാന്‍റെ പിന്തുണയോടെ …
ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധം വ്യാപിക്കുന്നു; കലാപ നിയന്ത്രണസേന ഇറങ്ങി
ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധം വ്യാപിക്കുന്നു; കലാപ നിയന്ത്രണസേന ഇറങ്ങി
സ്വന്തം ലേഖകൻ: യുക്രെയ്ന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ റവല്യൂഷനറി ഗാർഡ് ഏറ്റതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം പടരുന്നു. ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ ടെഹ്റാനിലെ അമീർ അക്ബർ സർവകലാശാലയിൽ പ്രകടനം നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ബുധനാഴ്ച നടന്ന വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 176 പേരുടെ പേരുകൾ എഴുതിയ …
മൂന്നു ദിവസമായി തുടരുന്ന മഴയിൽ കുതിർന്ന് യുഎഇ; റിപ്പോർട്ട് ചെയ്തത് 1900 വാഹനാപകടങ്ങൾ
മൂന്നു ദിവസമായി തുടരുന്ന മഴയിൽ കുതിർന്ന് യുഎഇ; റിപ്പോർട്ട് ചെയ്തത് 1900 വാഹനാപകടങ്ങൾ
സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നു ദിവസത്തിലേറെയായി തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്ന് വിമാന സര്‍വിസും ഗതാഗത സംവിധാനവും താളം തെറ്റി. റാസല്‍ഖൈമ, ദുബൈ, അല്‍ ഐന്‍, അബുദാബിയുടെ കിഴക്കന്‍ ഭാഗങ്ങള്‍, ഷാര്‍ജ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴയാണ് പെയ്തത്. ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. 24 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് …
ദോഹയില്‍ നിന്നും മുംബൈയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
ദോഹയില്‍ നിന്നും മുംബൈയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ ദോഹയില്‍ നിന്നും മുംബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. ആഴ്ച്ചയില്‍ മൂന്ന് ദിവസങ്ങളിലായി തുടങ്ങുന്ന പുതിയ സര്‍വീസിനുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആഴ്ച്ചയില്‍ അഞ്ച് ദിവസം എയര്‍ഇന്ത്യ എക്സ്പ്രസ് ദോഹ മുംബൈ സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. വരുന്ന …
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത യുകെ അംബാസിഡറെ അറസ്റ്റ് ചെയ്ത് ഇറാൻ
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത യുകെ അംബാസിഡറെ അറസ്റ്റ് ചെയ്ത് ഇറാൻ
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യു.കെ അംബാസഡറെ അറസ്റ്റ് ചെയ്ത് ഇറാന്‍. ഇറാനിലുള്ള യു.കെ അംബാസഡര്‍ റോബ് മകെയിറിനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. അതിനിടെ, ഇറാന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ റോബ് നേരത്തെ പങ്കെടുത്തിരുന്നു. തങ്ങളുടെ പ്രതിനിധിയെ വ്യക്തമായ വിശദീകരണമില്ലാതെ അറസ്റ്റ് ചെയ്തത് …