1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ദാരിദ്രത്തിലേക്കെന്ന് യുഎസ്, ഭീകരരുടെ ശമ്പളം വെട്ടിക്കുറച്ചു. ഭീകര സംഘടനയുടെ വരുമാന സ്രോതസ്സുകളിലെ വരവ് ഗണ്യമായി കുറഞ്ഞതോടുകൂടിയാണ് ഭീകരരുടെ വരുമാനം 50 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

യു എസിന്റെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഭീകര സംഘടനയുടെ വരുമാന സ്രോതസുകള്‍ തകരാന്‍ തുടങ്ങിയത്. ഓപ്പറേഷന്‍ ടൈഡല്‍ വേവ് 2 എന്നു പേരിട്ടിരിക്കുന്ന സൈനിക നീക്കമാണ് ഐസിസിന്റെ എണ്ണപ്പാടങ്ങളും മറ്റ് വരുമാന സ്രോതസ്സുകളും തകര്‍ത്തത്. അടുത്തിടെ ഐസിസിന്റെ കറന്‍സി സൂക്ഷിച്ച കെട്ടിടങ്ങളും യു എസ് തകര്‍ത്തിരുന്നു. ഇതില്‍ എത്ര കറന്‍സിയാണ് കത്തി നശിച്ചതെന്ന് വ്യക്തമല്ല.

യു എസിന്റെ ഈ ആക്രമണത്തിലൂടെ ഐസിസിന്റെ തകര്‍ച്ചെയെയാണ് ലക്ഷ്യമിടുന്നത്. ഐസിസിന്റെ ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ച ഓപ്പറേഷന്റെ ഫലമാണെന്ന് യുഎസ് വ്യക്തമാക്കി.

സിറിയയില്‍ ഐസിസ് അധീനതയിലുള്ള നഗരമായ റാഖയില്‍ നിന്ന് ലഭിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലാണ് ഭീകര സംഘടന സാമ്പത്തിക പ്രതിസന്ധി അഭിമുഖീരിക്കുന്നതായി സൂചനകള്‍ ലഭിച്ചത്.

ഐസിസിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെതാണ് രേഖകള്‍. ഈ രേഖകളാണ് യു എസിന് ലഭിച്ചത്. ചില കാരണങ്ങളാല്‍ വേതനം കുറയ്ക്കുകയാണെന്നാണ് രേഖയില്‍ നല്‍കിയിരിക്കുന്നത്. ഐസിസില്‍ ഏതു സ്ഥാനം വഹിക്കുന്നവരായാലും വേതനം കുറയ്ക്കാനുള്ള തീരുമാനത്തില്‍ ഇളവുണ്ടാകില്ലെന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.