1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോയ്​ അറക്കലി​ന്റെ മൃതദേഹം പ്രത്യേക വിമാനത്തിലെത്തും; കുടുംബാംഗങ്ങൾക്കും അനുഗമിക്കാൻ അനുമതി
ജോയ്​ അറക്കലി​ന്റെ മൃതദേഹം പ്രത്യേക വിമാനത്തിലെത്തും;   കുടുംബാംഗങ്ങൾക്കും അനുഗമിക്കാൻ അനുമതി
സ്വന്തം ലേഖകൻ: കഴിഞ്ഞ വ്യാഴാഴ്​ച അന്തരിച്ച ​പ്രമുഖ വ്യവസായി ജോയ്​ അറക്കലി​​െൻറ മൃതദേഹം നാട്ടിലെത്തിക്കാൻ വഴിതെളിഞ്ഞു. ലോക്​ ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് ഗൾഫ്​ മേഖലയിൽ നിന്ന്​ ഒരു വിമാനം യാത്രക്കാരുമായി ഇന്ത്യയിലേക്ക്​ എത്തുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ പ്രത്യേക അനുമതിയോടെയാണ്​ ദുബൈയിൽ നിന്ന്​ കോഴിക്കോട്ടേക്ക് ചാർട്ടഡ്​ വിമാനം പുറപ്പെടുന്നത്​. മൃതദേഹത്തോടൊപ്പം ജോയിയുടെ ഭാര്യ …
സുരക്ഷാ ഉപകരണങ്ങളില്ല! ജർമ്മനിയിൽ നഗ്നരായി ഡോക്ടർമാരുടെ പ്രതിഷേധം
സുരക്ഷാ ഉപകരണങ്ങളില്ല! ജർമ്മനിയിൽ നഗ്നരായി ഡോക്ടർമാരുടെ പ്രതിഷേധം
സ്വന്തം ലേഖകൻ: കോവിഡ് 19 നെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് ജര്‍മ്മനിയില്‍ നഗ്നരായി ഡോക്ടര്‍മാരുടെ പ്രതിഷേധം. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്ലാതെ തങ്ങള്‍ എത്രമാത്രം ദുര്‍ബലരാണെന്ന് കാണിക്കാനാണ് നഗ്നരായി പ്രതിഷേധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രതിഷേധത്തിന് ‘നഗ്നമായ ആശങ്കകള്‍’ (Blanke Bedenken)എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ …
“വീഴ്ചയ്ക്ക് പിന്നിൽ ചില ജീവനക്കാർ,” കടക്കെണിയെക്കുറിച്ച് ബി. ആർ. ഷെട്ടിയുടെ പ്രതികരണം
“വീഴ്ചയ്ക്ക് പിന്നിൽ ചില ജീവനക്കാർ,” കടക്കെണിയെക്കുറിച്ച് ബി. ആർ. ഷെട്ടിയുടെ പ്രതികരണം
സ്വന്തം ലേഖകൻ: എന്നെ ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാർ’– പറയുന്നത് പ്രതിസന്ധിയിലായ യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആർ.ഷെട്ടി. ചെറിയൊരു വിഭാഗം ജീവനക്കാർ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന് കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിലുള്ള അദ്ദേഹം പറഞ്ഞു. …
ബ്രിട്ടന് ആശ്വാസമായി കൊവിഡ് മരണനിരക്കിൽ കുറവ്; എൻഎച്ച്എസ് ജീവനക്കാർക്ക് 60,000 പൗണ്ട് നഷ്ടപരിഹാരം
ബ്രിട്ടന് ആശ്വാസമായി കൊവിഡ് മരണനിരക്കിൽ കുറവ്; എൻഎച്ച്എസ് ജീവനക്കാർക്ക് 60,000 പൗണ്ട് നഷ്ടപരിഹാരം
സ്വന്തം ലേഖകൻ: തുടർച്ചയായ രണ്ടാംദിവസവും മരണനിരക്ക് ഗണ്യമായി കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. ഞായറാഴ്ച 413 പേർ മരിച്ച ബ്രിട്ടനിൽ തിങ്കളാഴ്ച വിവിധ ആശുപത്രികളിൽ മരിച്ചത് 360 പേർ മാത്രമാണ്. തുടർച്ചയായ ഈ കുറവ് വരുംദിവസങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനും ലോകവും. 21,092 പേരാണ് ഇതുവരെ ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 157,149 …
ലോകത്ത് 30 ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 10 ലക്ഷം പേർ യുഎസിൽ; വ്യാപനം പിടിച്ചുകെട്ടി ന്യൂസിലൻഡ്
ലോകത്ത് 30 ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 10 ലക്ഷം പേർ യുഎസിൽ; വ്യാപനം പിടിച്ചുകെട്ടി ന്യൂസിലൻഡ്
സ്വന്തം ലേഖകൻ: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 3,085,128 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 212,546 പേർ മരിച്ചു. 934,807 പേർ രോഗമുക്തി നേടി. അമേരിക്കയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം …
സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികൾ അഞ്ചായി; ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഒരുക്കം
സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികൾ അഞ്ചായി; ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഒരുക്കം
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനേഴായി. ആദ്യം മരണപ്പെട്ട രണ്ട് മലയാളികള്‍ക്ക് പുറമെ മൂന്ന് പേര്‍ കൂടി ഒരാഴ്ചക്കിടെ മരിച്ചു. ഇതോടെ മരണപ്പെട്ട ആകെ മലയാളികള്‍ അ‍ഞ്ചായി. അഞ്ച് മഹാരാഷ്ട്രക്കാരും മൂന്ന് ഉത്തര്‍ പ്രദേശ് സ്വദേശികളും രണ്ട് ബീഹാര്‍ സ്വദേശികളും രണ്ട് തെലങ്കാന സ്വദേശികളുമാണ് ഇതുവരെ മരണപ്പെട്ടത്. ഇന്ത്യന്‍ എംബസിയാണ് …
കൊവിഡ് ഭീതി, കലാപ ഭീഷണി; ലാറ്റിനമേരിക്കൻ ജയിലുകൾ പൊട്ടിത്തെറിയുടെ വക്കിൽ
കൊവിഡ് ഭീതി, കലാപ ഭീഷണി; ലാറ്റിനമേരിക്കൻ ജയിലുകൾ പൊട്ടിത്തെറിയുടെ വക്കിൽ
സ്വന്തം ലേഖകൻ: ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ ജയിലറകളിലെ അവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സുരക്ഷാ നിബന്ധനകള്‍ നിരാകരിച്ച് വലിയ ഒരു കൂട്ടം തടവുകാരെ ഒന്നിച്ച് തിങ്ങി ഞെരുക്കി പൂട്ടിയിട്ടിരിക്കുകയാണ് ഇവിടത്തെ ജയിലുകളില്‍. രാജ്യത്ത് 20 പേര്‍ കൊല്ലപ്പെടുത്തിയതിനു പിന്നില്‍ പുറത്തിറങ്ങിയ ചില പ്രതികളുടെ പങ്കുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് …
രാജ്യത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും ഉയർന്ന മരണനിരക്ക്
രാജ്യത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും ഉയർന്ന മരണനിരക്ക്
സ്വന്തം ലേഖകൻ: ലോക്ക് ഡൗൺ അവസാനിക്കാൻ നാല് ദിവസം മാത്രം ശേഷിക്കേ രാജ്യത്തെ കൊവിഡ് മരണനിരക്ക് ഉയരുന്നു. ഇതു വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പടുത്തിയതായി ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. കരുതലോടെ മാത്രമേ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താവൂയെന്ന് സർക്കാർ നിയോഗിച്ച …
കിം ആരോഗ്യവാൻ; വിട്ടുനില്‍ക്കുന്നത് കൊറോണ വ്യാപനത്തെ തുടര്‍ന്നെന്ന് ദക്ഷിണ കൊറിയ
കിം ആരോഗ്യവാൻ; വിട്ടുനില്‍ക്കുന്നത് കൊറോണ വ്യാപനത്തെ തുടര്‍ന്നെന്ന് ദക്ഷിണ കൊറിയ
സ്വന്തം ലേഖകൻ: കിം ജോങ് ഉൻ ആരോഗ്യത്തോടെയുണ്ടെന്ന് ദക്ഷിണ കൊറിയ. ഉത്തര കൊറിയയിലെ നേതാവിനു കുഴപ്പമൊന്നുമില്ലെന്നു കരുതാൻ തക്ക ഇന്റലിജൻസ് വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്ന് ദക്ഷിണ കൊറിയയുടെ മന്ത്രി കിം യോൻ ചുൽ അവകാശപ്പെട്ടു. “കിമ്മിന്റെ ആരോഗ്യം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന ഒരു സംഭവ വികാസവും ഇല്ല. എന്തു തരം രഹസ്യ വിവരമാണ് കിട്ടിയതെന്ന് വെളുപ്പെടുത്താനാകില്ല. വളരെ സങ്കീർണമായ …
കേരളത്തിൽ നാല് പേർക്ക് കൂടി കോവിഡ്; ഏഴ് പുതിയ ഹോട്ട്സ്‌പോട്ടുകൾ, 123 പേർ ചികിത്സയിൽ
കേരളത്തിൽ നാല് പേർക്ക് കൂടി കോവിഡ്; ഏഴ് പുതിയ ഹോട്ട്സ്‌പോട്ടുകൾ, 123 പേർ ചികിത്സയിൽ
സ്വന്തം ലേഖകൻ: ഇന്ന് മാത്രം കേരളത്തിൽ 4 കൊവിഡ് കേസുകൾ പുതുതായി സ്ഥിരീകരിച്ചു. കണ്ണൂർ 3, കാസർകോട് 1 എന്നാണ് കണക്കുകൾ. രണ്ട് പേർ വിദേശത്ത് നിന്നും, രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം എത്തിയത്. ഇതുവരെ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. 20,273 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ വീടുകളിൽ …