സ്വന്തം ലേഖകൻ: ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസുമാണ് ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 46 വര്‍ഷമായി ദുബായി പോലീസിലെ മെക്കാനിക്കല്‍ മെയ്ന്‍റനന്‍സ് വിഭാഗം ജീവനക്കാരാനയാരുന്നു ഷംസുദ്ദീന്‍. ജേക്കബ് തോമസ് 20വര്‍ഷമായി പ്രവാസിയാണ്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ …
സ്വന്തം ലേഖകൻ: യുഎസിൽ 24 മണിക്കൂറിനിടെ 1738 കൊവിഡ് മരണം. ഇതോടെ ആകെ മരണം 50,000 കവിഞ്ഞു. ഒടുവിലത്തെ കണക്ക് പ്രകാരം 50,243 കൊവിഡ് മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും അമേരിക്കയിലാണ്. 8.86 ലക്ഷം പേര്‍ക്കാണ് …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയിലും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പകരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽമുക്തും. ട്വിറ്ററിലൂടെയാണ് ഒരു ഹൃദ്യമായ സംഭവം അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. യുഎഇയിൽ നമ്മൾ ഒരു കുടുംബമാണ്. ഒരാളും വിദേശിയല്ല എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവച്ച ഈ സംഭവം പ്രവാസികൾക്ക് പകരുന്നത് സമാനതകളില്ലാത്ത ആശ്വാസമാണ്. അസുഖ ബാധിതനായ പിതാവുമായി …
സ്വന്തം ലേഖകൻ: രാജ്യത്തെ കോവിഡ് ബാധിതർ 21700 ആയി. ഇതിൽ 4325 പേർക്കു (19.93%) രോഗം ഭേദമായി. 686 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 1409 പേർക്കു രോഗം സ്ഥിരീകരിച്ചു; 34 പേർ മരിച്ചു. മുംബൈയിൽ മാത്രം രോഗികൾ 4000 പിന്നിട്ടു. രോഗവ്യാപനം ഗുരുതരമാകുമെന്ന സൂചനയാണു മുംബൈ സന്ദർശിച്ച കേന്ദ്രസംഘം നൽകുന്നത്. നഗരത്തിലെ മാത്രം …
സ്വന്തം ലേഖകൻ: ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണിതെന്നാണ് ട്രംപ് സര്‍ക്കാര്‍ പറയുന്നത്. “നമ്മുടെ രാജ്യത്ത് തൊഴിലെടുക്കുന്ന അമേരിക്കക്കാരെ സംരക്ഷിക്കാന്‍ ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പുവെച്ചു. നമ്മുടെ സമ്പദ്ഘടന തുറക്കുന്നതോടെ തൊഴിലില്ലാത്ത അമേരിക്കകാര്‍ക്ക് ആദ്യ ജോലി സാധ്യതകള്‍ ഉറപ്പാക്കാന്‍ …
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിലെടുക്കുന്ന വിദേശികൾക്ക് അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ പുതിയ സംവിധാനം ഒരുക്കി സൗദി അറേബ്യ. മടക്കം എന്നർഥം വരുന്ന ‘ഔദ’ എന്ന് പേരിട്ട പദ്ധതി പ്രകാരം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അബ്‌ഷിർ വഴി റജിസ്റ്റർ ചെയ്യാൻ കഴിയും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരം അഭ്യന്തര മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. എക്സിറ്റ്- …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തമായി തുടരുന്നതിനിടെയിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 21000 കടന്നിരിക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം 21393 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 41 പേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 681 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം …
സ്വന്തം ലേഖകൻ: യുഎസിലേക്കുള്ള ഇമിഗ്രേഷൻ വിലക്കിൽ അവ്യക്തതകളുണ്ടെങ്കിലും ഇന്ത്യയിലെ ഐടി വ്യവസായവും യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങളും പരിഗണിക്കുമ്പോൾ ഈ നീക്കം നിർണായകമാണ്. മിക്ക ഐടി സേവന കമ്പനികളിലും 100 പേരുടെ ടീമിൽ 10 പേരെങ്കിലും യുഎസിലാണ്. ഇവരെല്ലാം എച്ച്–1ബി തൊഴിൽ വീസയിൽ പോയവരാണ്. യുഎസ് ഏർപ്പെടുത്തുന്ന ഇമിഗ്രേഷൻ വിലക്കിൽ എച്ച്–1ബി വീസ ഉൾപ്പെടുമോയെന്നതിൽ വ്യക്തത വരാനുണ്ട്. …
സ്വന്തം ലേഖകൻ: സൌദിയില്‍ കോവിഡ് ബാധിച്ച് അഞ്ച് മരണവും 1141 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു. മരിച്ച അഞ്ച് പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്ത് ആകെ മരണ സംഖ്യ 114 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12772 ആയി. 10846 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സൗദിയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന കാല്‍ലക്ഷം പേരുടെ അപേക്ഷ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്നത് 5ജി മൊബൈൽ ടവറുകൾ മുഖേനയാണെന്ന വ്യാജപ്രചാരണത്തെത്തുടർന്ന് യൂറോപ്പിൽ ടവറുകൾ അഗ്നിക്കിരയാക്കുന്ന സംഭവം വ്യാപകമായി. ഹോളണ്ടിലെ ബിസിനസ് കേന്ദ്രത്തിൽ അജ്ഞാതൻ എന്തോ ദ്രാവകമൊഴിച്ച് ടവറിനു തീകൊളുത്തി മറയുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെ പരിഭ്രാന്തിയിലാണ് മൊബൈൽ വ്യവസായം. മഹാമാരിയെ നേരിടാൻ ലോകം കൈകോർത്തു നിൽക്കുമ്പോൾ നിർണായകമായ ടെലികമ്യൂണിക്കേഷൻ രംഗത്തെ തളർത്തുന്ന നടപടിയിൽ …