സ്വന്തം ലേഖകൻ: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ യുഎസില്‍ മരിച്ചവരുടെ എണ്ണം 4,591. ലോകത്ത് കോവിഡ്-19 മൂലം ഒരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ മരണനിരക്കാണിത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട വിവരമാണിത്. ബുധനാഴ്ച രേഖപ്പെടുത്തിയ 2,569 പേരുടെ മരണമാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ കണക്ക്. 6,76,000 ലധികം അമേരിക്കക്കാര്‍ക്കാണ് കൊറോണ വൈറസ് …
സ്വന്തം ലേഖകൻ: സൌദിയില്‍ നാലു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 87 ആയി. 762 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ രോഗസംഖ്യയാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7142 ആയും ഉയര്‍ന്നു. ഇന്ന് 59 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ …
സ്വന്തം ലേഖകൻ: നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാര്‍ഥിയാവാം അബദ്ധത്തില്‍ പുറത്തെത്തിച്ചതെന്ന വാദവുമായി അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസ്. പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് പുറത്തുവിട്ട വര്‍ത്തയിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്. വൈറസിനെപ്പറ്റിയുള്ള പഠനം വുഹാന്‍ ലബോറട്ടറിയില്‍ നടന്നിരുന്നു. വൈറസ് വ്യാപനം ആദ്യം നടന്നത് വവ്വാലില്‍നിന്ന് മനുഷ്യനിലേക്കാണെന്ന് ന്യൂസ് …
സ്വന്തം ലേഖകൻ: ബിസിനസ് ഉടമകൾക്ക് അനുകൂല പ്രഖ്യാപനവുമായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ്. 50 വയസ്സിന് മുകളിൽ പ്രായമുള്ള ജീവനക്കാരെ പിരിച്ചുവിടാനാണ് അനുമതി നൽകിയിട്ടുള്ളത്. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ് ബിസിനസ് ഉടമകൾക്ക് അയച്ച ഇമെയിലിൽ അയച്ച പ്രസ്താവനയിൽ ജീവനക്കാരുടെ യാത്രാ ചെലവ് കമ്പനികൾ നൽകണമെന്നും നിർദേശിച്ചിരുന്നു. അബുദാബിയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മൂലമുണ്ടായ വുഹാനിലെ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനയാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579-ല്‍ നിന്ന് 3869 ആയാണ് വര്‍ധിച്ചിരിക്കുന്നത്. പതിനായിരത്തിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ചൈനയിലെ മരണസംഖ്യ സംശയത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്. …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് കേസുകൾ ഇരട്ടിക്കുന്നതിന്‍റെ തോത് കുത്തനെ കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തിൽ 40 ശതമാനം കുറവുണ്ടായി. ലോക്ക് ഡൗണിന് മുമ്പ്, കൊവിഡ് കേസുകൾ മൂന്ന് ദിവസം കൊണ്ട് ഇരട്ടിയായെങ്കിൽ, ഇപ്പോഴതിന് 6.2 ദിവസം എടുക്കുന്നു. രോഗവ്യാപനത്തിൽ നാൽപത് ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് കനത്ത നാശം വിതച്ച യൂറോപ്പിന് ആശ്വസിക്കാന്‍ അധികം സൂചനകളില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ കോവിഡ് രോഗത്തിന്റെ ലോകത്തെ തന്നെ കേന്ദ്രമായി മാറിയിട്ടുള്ള യൂറോപ്പിന് വരും ആഴ്ച്ചകള്‍ നിര്‍ണ്ണായകമാണ്. യൂറോപിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ‘യൂറോപിലെ കോവിഡ് രോഗികളുടെ എണ്ണം …
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ക് ഡൗണിനിടെ നാട്ടിലേക്ക് തിരിച്ച് എത്താനാകാതെ ആയിരക്കണക്കിന് പ്രവാസികളാണ് ഗള്‍ഫ് നാടുകളിലടക്കം കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് തിരികെ എത്താനാകും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അതിനിടെ വലിയ നോവായി മാറുകയാണ് മരണങ്ങള്‍. കൊവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ക്ക് നാട്ടിലേക്ക് അയക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് കൂടെ പോകാന്‍ അനുമതിയില്ല. ദുബായില്‍ …
സ്വന്തം ലേഖകൻ: വിസ കാലാവധി അവസാനിക്കുന്ന പ്രവാസികൾക്ക് അനുകൂല പ്രഖ്യാപനവുമായി കുവൈത്ത്. വിസാ കാലാവധി തീരുന്നവർക്ക് മൂന്ന് മാസത്തേക്ക് സൌജന്യമായി വിസ നീട്ടി നൽകാമെന്നാണ് പ്രഖ്യാപനം. മാർച്ച് ഒന്നിനും 31നും ഇടയിൽ വിസാ കാലാവധി കഴിഞ്ഞവർക്കാണ് ഈ അവസരം ലഭിക്കുക. കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസി കുനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കുവൈത്തിൽ കഴിയുന്ന …
സ്വന്തം ലേഖകൻ: ദുബായിയില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതിക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തേ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ആശുപത്രി, ഫാര്‍മസി,ഗ്രോസറി, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ മൂന്ന് ദിവസത്തില്‍ ഒരിക്കലേ ഇത്തരം ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി കിട്ടുള്ളൂ. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അഞ്ചു ദിവസത്തിലൊരിക്കലേ അനുമതി ലഭിക്കൂ. പുറത്തിറങ്ങാനുള്ള അനുമതിക്ക് ദുബായ് …