1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് കോവിഡ് മരണം 121,704; ബ്രിട്ടനിൽ ആരോഗ്യ പ്രവർത്തകർക്കും രോഗം; ഇന്നലെ 717 മരണം
ലോകത്ത് കോവിഡ് മരണം 121,704; ബ്രിട്ടനിൽ ആരോഗ്യ പ്രവർത്തകർക്കും രോഗം; ഇന്നലെ 717 മരണം
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,946,386 കവിഞ്ഞു. 121,704 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 460,111 പേർ രോഗമുക്തി നേടി. രോഗബാധിതരും മരണവും കൂടുതലുള്ള മിക്ക രാജ്യങ്ങളിലും സ്ഥിതി അതിസങ്കീർണമായി തുടരുകയാണ്. 717 പേരാണ് ഇന്നലെ മാത്രം ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ …
രണ്ടു വർഷം സാധുതയുള്ള ടിക്കറ്റുമായി എമിറേറ്റ്സ്; താമസ, സന്ദർശക വീസാ കാലാവധി നീട്ടി യുഎഇ; നിർബന്ധിത അവധി എടുപ്പിച്ചാൽ നടപടിയെന്ന് ഒമാൻ
രണ്ടു വർഷം സാധുതയുള്ള ടിക്കറ്റുമായി എമിറേറ്റ്സ്; താമസ, സന്ദർശക വീസാ കാലാവധി നീട്ടി യുഎഇ; നിർബന്ധിത അവധി എടുപ്പിച്ചാൽ നടപടിയെന്ന് ഒമാൻ
സ്വന്തം ലേഖകൻ: ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വിലക്കുകളും നിയന്ത്രണങ്ങളും ദീർഘിപ്പിച്ചേക്കും. ലേബർ ക്യാമ്പുകളിലെ രോഗവ്യാപനം തടയാൻ മിക്ക രാജ്യങ്ങളും ബദൽ ക്രമീകരണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ്. അതിനിടെ യു.എ.ഇയിൽ കുടുങ്ങി കിടക്കുന്ന പൌരന്‍മാരെ തിരികെ കൊണ്ടുപോകാന്‍ പാകിസ്താന്‍ തീരുമാനിച്ചു. ഒമാനില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗൾഫിൽ ഇന്നലെ മാത്രം കോവിഡ് …
യുഎസിൽ കൊറോണയുടെ ശക്തി കുറയുന്നില്ല; വിപണി തുറക്കാൻ ട്രം‌പ്; പറ്റില്ലെന്ന് ഗവർണർമാർ
യുഎസിൽ കൊറോണയുടെ ശക്തി കുറയുന്നില്ല; വിപണി തുറക്കാൻ ട്രം‌പ്; പറ്റില്ലെന്ന് ഗവർണർമാർ
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കൊറോണവൈറസ് രോഗവ്യാപനം ശക്തമായി തുടരുകയാണ്. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ സാധാരണ നിലയിലേക്ക് നയിക്കുന്നതിനായി വിപണി തുറക്കുന്നതിനുള്ള ശ്രമത്തിലാണ്. ഗവര്‍ണറുമായുള്ള പോരിനാണ് ഇത് തുടക്കമിട്ടത്. വിപണി എപ്പോള്‍ തുറക്കണമെന്നും അത് എങ്ങനെ വേണമെന്നും തീരുമാനിക്കാനുള്ള പൂര്‍ണാധികാരം തനിക്കാണെന്ന് ട്രംപ് പറയുന്നു. നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിന് സമാനമായ സാഹചര്യം അമേരിക്കയിലുണ്ട്. …
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു; മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു; മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം
സ്വന്തം ലേഖകൻ: രാജ്യത്ത് കോവി‍ഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 31 പേർ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 339 ആയി. ഒരു ദിവസത്തിനിടെ 1211 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം, 1035 പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം …
പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കാനാകാതെ വീട്ടിനുളളില്‍ സൂക്ഷിച്ച് ഇക്വഡോർ
പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കാനാകാതെ വീട്ടിനുളളില്‍ സൂക്ഷിച്ച് ഇക്വഡോർ
സ്വന്തം ലേഖകൻ: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ റോഡുകളില്‍ തള്ളുന്ന വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങളില്‍ വന്ന് ഒരാഴ്ച പിന്നിടുമ്പോഴും മൃതദേഹം സംസ്‌കരിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഇക്വഡോറിലെ ജനങ്ങള്‍. പലരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് വീട്ടിനുളളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ബിബിസി പുറത്തുവിട്ട വീഡിയോയിൽ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് കാണാനാവുന്നത്. മൃതദേഹത്തെ റോഡിലുപേക്ഷിച്ച് ആളുകള്‍ ഓടിപ്പോകുന്നതും വീട്ടില്‍ …
“പ്രയാസം നേരിടുന്ന പ്രവാസികൾക്ക് പ്രത്യേക വിമാനം അയക്കണം”: മുഖ്യമന്ത്രി
“പ്രയാസം നേരിടുന്ന പ്രവാസികൾക്ക് പ്രത്യേക വിമാനം അയക്കണം”: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളിൽ പ്രയാസം നേരിടുന്ന പ്രവാസികൾക്കു നാട്ടിലേക്കു പ്രത്യേക വിമാനം ഏർപെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരികെത്തുന്നവരുടെ പരിശോധന, ക്വാറന്റീൻ മുതലായ കാര്യങ്ങൾ സർക്കാർ നിര്‍വഹിക്കും. പ്രവാസികളുടെ കാര്യത്തിൽ അനിവാര്യമായ ഇടപെടലാണ് ഇതെന്നു പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. പ്രവാസികളുടെ പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്നുണ്ട്. അവരെ കേരളത്തിൽ എത്തിക്കണമെന്നു നമുക്കും …
യൂറോപ്പിൽ സ്ഥിതി ഗുരുതരം; 75,000 കടന്ന് കൊവിഡ് മരണം; ബ്രിട്ടനിൽ പ്രധാനമന്ത്രി ആശുപത്രി വിട്ടു
യൂറോപ്പിൽ സ്ഥിതി ഗുരുതരം; 75,000 കടന്ന് കൊവിഡ് മരണം; ബ്രിട്ടനിൽ പ്രധാനമന്ത്രി ആശുപത്രി വിട്ടു
സ്വന്തം ലേഖകൻ: യൂറോപ്പിൽ ആകെ മരണം 75,000 കവിഞ്ഞു. ഇതിൽ 80 ശതമാനവും ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ്. യൂറോപ്പിൽ ആകെ രോഗികൾ 9 ലക്ഷം കവിഞ്ഞു. ബ്രിട്ടനിൽ 24 മണിക്കൂറിൽ 700 ലേറെ മരണം, ആകെ മരണം 10,000 കവിഞ്ഞു. ബ്രിട്ടനിലെ സ്ഥിതി മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളിലേക്കാളും മോശമാകുമെന്ന് മുന്നറിയിപ്പുണ്ട്. അമേരിക്കയിലെ …
റിയാദിൽ കർഫ്യൂ പ്രാബല്യത്തിൽ; വീസകളുടെ കാലാവധി നീട്ടി യുഎഇ; ഗൾഫ് മേഖലയിൽ അനിശ്ചിതത്വം
റിയാദിൽ കർഫ്യൂ പ്രാബല്യത്തിൽ; വീസകളുടെ കാലാവധി നീട്ടി യുഎഇ; ഗൾഫ് മേഖലയിൽ അനിശ്ചിതത്വം
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് 19 ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. 472 പേര്‍ക്കാണ് ഇന്ന് പുതുതായി അസുഖം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4934 ഉം മരണം 65 ഉം ആയി. ഇന്ന് 44 പേര്‍ക്ക് കൂടി രോഗമുക്തി ആയതോടെ ആകെ എണ്ണം 805 ആയി. റിയാദിലും മക്കയിലും മദീനയിലുമാണ് …
ലോക്ക്ഡൌൺ: പ്രധാനമന്ത്രി നാളെ രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും
ലോക്ക്ഡൌൺ: പ്രധാനമന്ത്രി നാളെ രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും
സ്വന്തം ലേഖകൻ: നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പ്രധാന പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ …
പൌരന്മാരെ കൊണ്ടുപോകാത്ത രാജ്യങ്ങൾക്കെതിരെ യുഎഇ; പ്രവാസികൾ ആശങ്കയിൽ
പൌരന്മാരെ കൊണ്ടുപോകാത്ത രാജ്യങ്ങൾക്കെതിരെ യുഎഇ; പ്രവാസികൾ ആശങ്കയിൽ
സ്വന്തം ലേഖകൻ: സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍സംബന്ധിയായ ധാരണാപത്രങ്ങള്‍ യു.എ.ഇ. റദ്ദാക്കിയേക്കും. ഇത്തരം രാജ്യങ്ങളില്‍നിന്ന് ഭാവിയിലുള്ള തൊഴില്‍നിയമനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും യു.എ. ഇ. ആലോചിക്കുന്നു. എന്തു നടപടികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ച് പഠിക്കും. സ്വന്തം പൗരന്മാരുടെ ആവശ്യത്തോട് അതത് രാജ്യങ്ങള്‍ മൗനംപാലിക്കുന്ന സാഹചര്യത്തിലാണ് യു.എ. ഇ.യുടെ ഈ നടപടിയെന്നും മന്ത്രാലയം വിശദമാക്കുന്നു. സ്വന്തം പൗരന്മാരുടെ …