സ്വന്തം ലേഖകൻ: ബഹറിനില്‍ രണ്ട് മലയാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബഹറിനിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‍സുമാരാണ് ഇരുവരും. രണ്ടുപേരെയും ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്, തിരുവനന്തപുരം സ്വദശികളാണ് ഇരുവരുമെന്നാണ് വിവരം. ആശുപത്രിയിൽ കോവിഡ് 19 ബാധിച്ച ചികിത്സക്കെത്തിയ രോഗിയിൽ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് രോഗം പടർന്നത്. നഴ്‍സുമാരുടെ ഭര്‍ത്താക്കന്മാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയിച്ചിട്ടുണ്ട്. ഇവരുള്‍പ്പെടെ …
സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടന കോവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയും ഗൾഫ് മേഖലയിൽ രോഗം പടരുകയും ചെയ്ത സാഹചര്യത്തിൽ വിമാന സർവീസുകൾ പൂർണമായും നിർത്തി വെക്കാൻ കുവൈത്തിന്റെ തീരുമാനം. ഖത്തറിൽ ഇന്നലെ മാത്രം ഒറ്റയടിക്ക് 238 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചു. പശ്ചിമേഷ്യയിൽ രോഗികളുടെ എണ്ണം പതിനായിരത്തിനും മുകളിലാണ്. കോവിഡ് വ്യാപനത്തോടെ തീർത്തും …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 74 ആയി വര്‍ധിച്ചെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. രോഗബാധിതരില്‍ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം പുതുതായി 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 150ഓളം ഇന്ത്യക്കാരെ ഇറാന്‍ എയര്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായ നദൈന്‍ ഡോറിസിനാണ് കൊറോണ സ്ഥിരീകരിച്ചത്.പനിയും തൊണ്ടവേദനയും അനുഭവപ്പട്ടതിനെ ത്തുടര്‍ന്ന് നടത്തിയ പരിശോാധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. പരിശോധന ഫലം പോസിറ്റീവാണെന്നും മന്ത്രി വീട്ടില്‍ ഐസൊലേഷനിലാണെന്നും അധികൃതര്‍ അറിയിച്ചു. ഡോറിസുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍ അടക്കം നൂറോളം …
സ്വന്തം ലേഖകൻ: ഇറ്റലിയിൽ നിന്ന് തിരികെ വരാനായി എത്തി വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറു കണക്കിന് മലയാളികളുടെ കാര്യത്തിൽ 24 മണിക്കൂറിന് ശേഷവും തീരുമാനമായില്ല. കൊവിഡ് 19 ഇല്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇവർക്ക് ബോർഡിംഗ് പാസ് പോലും നൽകേണ്ടെന്ന കേന്ദ്രസർക്കാരിന്‍റെ സർക്കുലറാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. ഭക്ഷണവും വെള്ളവുമില്ലാതെ ഗർഭിണികളും സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പേരാണ് …
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡെമോക്രാറ്റിക് പ്രൈമറിയുടെ രണ്ടാമത് ‘സൂപ്പർ ചൊവ്വ’ പോരാട്ടത്തിൽ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച മൂന്നു സംസ്ഥാനങ്ങളിൽ ബൈഡൻ എതിരാളി ബേണി സാൻഡേഴ്സിനെ പിന്നിലാക്കി. മിഷിഗൻ, മിസൗറി, മിസിസിപ്പി എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വൻ ഭൂരിപക്ഷത്തിലാണ് ജയം ആവർത്തിച്ചത്. ഇദാഹോയിലും ബൈഡനാണ് ലീഡ് …
സ്വന്തം ലേഖകൻ: കെനിയയിൽ അവശേഷിച്ചിരുന്ന ഏക വെള്ള പെൺ ജിറാഫിനെയും കുട്ടിയെയും നായാട്ടുകാർ വെടിെവച്ചുകൊന്നു. വെള്ള ജിറാഫുകളുടെ കൂട്ടത്തിൽ ഒരു ആൺ ജിറാഫ് മാത്രമാണ് ഇനി ലോകത്ത് അവശേഷിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ ഇവയെ സംരക്ഷിക്കാനുള്ള നടപടികൾ ശക്തമാക്കിയിരുന്നെങ്കിലും കിഴക്കൻ കെനിയയിലെ ഗാരിസയിൽ ജിറാഫിന്റേയും കുട്ടിയുടെയും അസ്ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു. ലോകത്ത് മറ്റൊരിടത്തും കാണാത്ത വെള്ള ജിറാഫുകെള സംരക്ഷിക്കാനുള്ള …
സ്വന്തം ലേഖകൻ: ജര്‍മനിയിൽ ജനസംഖ്യയുടെ 70% ത്തിനും കൊറോണ വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ബെര്‍ലിനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെര്‍ക്കലിന്റെ പ്രതികരണം. “ജനങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത, വാക്‌സിനുകളോ മറ്റു ചികിത്സകളോ ഇല്ലാത്ത ഇടത്ത് ഈ വൈറസ് പിടിപെട്ടാല്‍ വലിയോരു ശതമാനത്തെ ഇത് ബാധിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കണം. 60മുതല്‍ 70% വരെ ജനങ്ങള്‍ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് ബ്രിട്ടനിൽ മരണസംഘ്യ അഞ്ചായി. വോൾവർഹാംപ്ടണിലും സൗത്ത് ലണ്ടനിലും ഓരോരുത്തർ കോവിഡ് 19 ബാധിച്ച് മരിച്ചതോടെയാണ് മരണസംഖ്യ അഞ്ചായത്. തെക്കൻ ലണ്ടനിലെ കാർഷൽട്ടണിലെ സെന്റ് ഹെലിയർ ആശുപത്രിയിൽ എഴുപത് വയസ്സ് പ്രായമുള്ള രോഗിയാണ് മരണമടഞ്ഞത്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശനങ്ങളുമുണ്ടായിരുന്നു.എപ്സം ആന്റ് സെന്റ് ഹെലിയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിന്റെ …
സ്വന്തം ലേഖകൻ: കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജന ആരോഗ്യ അടിയന്തരാവസ്ഥയിലാണ് നിലവില്‍ സംസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും ഒടുവില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടെ സംസ്ഥാനത്താകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. ഇതില്‍ മൂന്ന് പേരുടെ …