1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്റൈനിലെ ഇസ്രായേൽ എംബസി ഉദ്ഘാടനം ചെയ്തു; മനാമയിൽ പ്രതിഷേധം
ബഹ്റൈനിലെ ഇസ്രായേൽ എംബസി ഉദ്ഘാടനം ചെയ്തു; മനാമയിൽ പ്രതിഷേധം
സ്വന്തം ലേഖകൻ: ബഹ്റൈനിലെ ഇസ്രായേൽ എംബസി മനാമയിൽ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡും ചേർന്നാണ് എംബസി ഉദ്ഘാടനം ചെയ്തത്. ബഹ്റൈനിലെ ഇസ്രായേൽ എംബസി ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ചേർന്നാണു ഉദ്ഘാടനം ചെയ്തത്. ഇസ്രായേലും ബഹ്റൈനും തമ്മിലുള്ള സഹകരണം …
യുകെയിലെ ഇന്ധന ക്ഷാമ ത്തിന് താൽക്കാലിക ആശ്വാ സം; തിങ്കളാഴ്ച്ച മുതൽ ഇന്ധന വിതരണത്തിന് പട്ടാളം ഇറങ്ങും
യുകെയിലെ ഇന്ധന ക്ഷാമ ത്തിന് താൽക്കാലിക ആശ്വാ സം; തിങ്കളാഴ്ച്ച മുതൽ ഇന്ധന വിതരണത്തിന് പട്ടാളം ഇറങ്ങും
സ്വന്തം ലേഖകൻ: യുകെയിലെ ഇന്ധന ക്ഷാമത്തിന് താൽക്കാലിക ആശ്വാസമായി തിങ്കളാഴ്ച്ച മുതൽ ഇന്ധന വിതരണത്തിന് പട്ടാളം ഇറങ്ങും. ആർമി ടാങ്കർ ഡ്രൈവർമാർ തിങ്കളാഴ്ച മുതൽ പെട്രോൾ പമ്പുകളിൽ ഇന്ധനം എത്തിക്കാൻ തുടങ്ങുമെന്ന് സർക്കാർ സ്ഥിരീകരിച്ചു. അതേസമയം ഇന്ധന വിതരണ തടസ്സം പരിഹരിക്കുന്നതിലെ കാലതാമസം മന്ത്രിസഭയിൽ തന്നെ അതൃപ്തി ഉണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. ഒരാഴ്ചയിൽ ഏറെയായി തുടരുന്ന പ്രതിസന്ധിക്ക് …
കോവിഷീൽഡിന് ഓസ്ട്രേലിയയുടെ അംഗീകാരം; 18 മാസത്തിന്​ ശേഷം അതിർത്തി തുറക്കുന്നു
കോവിഷീൽഡിന് ഓസ്ട്രേലിയയുടെ അംഗീകാരം; 18 മാസത്തിന്​ ശേഷം അതിർത്തി തുറക്കുന്നു
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കോവിഡ് വാക്സീൻ കോവിഷീൽഡിന് ഓസ്ട്രേലിയ അംഗീകാരം നൽകി. രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതോടെ, കോവിഷീൽഡ് സ്വീകരിച്ച യാത്രികരെ വാക്സിനേറ്റഡ് ഗണത്തിൽ ഉൾപ്പെടുത്തി പ്രവേശനം അനുവദിക്കും. ഇന്ത്യയിൽ നിന്നു വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഒട്ടേറെ പേർക്ക് തീരുമാനം ആശ്വാസകരമാണ്. രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം അടുത്തമാസം പിൻവലിക്കാനാണു തീരുമാനം. ചൈനയുടെ വാക്സീൻ സിനോവാക്കിനും …
യുകെയിൽ നിന്നെത്തുന്നവർ ക്ക് 10 ദിവസം നിർബന്ധിത ക്വാറന്റീനുമായി ഇന്ത്യ; പ്രതികരണവുമായി യുകെ
യുകെയിൽ നിന്നെത്തുന്നവർ ക്ക് 10 ദിവസം നിർബന്ധിത ക്വാറന്റീനുമായി ഇന്ത്യ; പ്രതികരണവുമായി യുകെ
സ്വന്തം ലേഖകൻ: കോവിഷീൽഡ് വാക്സീന് സാങ്കേതികമായി മാത്രം അനുമതി നൽകി, അതെടുത്ത ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കാതിരിക്കുന്ന യുകെയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. തിങ്കളാഴ്ച മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാർക്കും പത്തുദിവസത്തെ ഹോം ക്വാറന്റീനും രണ്ടുവട്ടം ആർടിപിസിആർ ടെസ്റ്റും നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. യുകെയിലുള്ള ഇന്ത്യക്കാരിൽ മഹാഭൂരിപക്ഷവും ബ്രിട്ടീഷ് പൗരത്വം എടുത്തിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ …
യുഎഇയുടെ മൾട്ടിപ്പിൾ എൻട്രി വിസ: പല തവണ പോയി വരാം; പരമാവധി 90 ദിവസം തങ്ങാം
യുഎഇയുടെ മൾട്ടിപ്പിൾ എൻട്രി വിസ: പല തവണ പോയി വരാം; പരമാവധി 90 ദിവസം തങ്ങാം
സ്വന്തം ലേഖകൻ: യുഎഇയിൽ ഒന്നിലേറെ തവണ വന്നുപോകാവുന്ന 5 വർഷത്തെ ടൂറിസ്റ്റ് വീസ (മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ) നൽകിത്തുടങ്ങി. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് (ഐസിഎ) വെബ്സൈറ്റിൽ 650 ദിർഹം (ഏകദേശം 13,000 രൂപ) ഫീസ് അടച്ചാണ് അപേക്ഷിക്കേണ്ടത്. 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റിൽ കുറഞ്ഞത് 4000 …
യുഎഇയില്‍ ചില നെറ്റ്‍വര്‍ക്കുകളില്‍ വാട്സ്ആപ്പ് കോള്‍ സംവിധാനം നിലവിൽ വന്നു
യുഎഇയില്‍ ചില നെറ്റ്‍വര്‍ക്കുകളില്‍ വാട്സ്ആപ്പ് കോള്‍ സംവിധാനം നിലവിൽ വന്നു
സ്വന്തം ലേഖകൻ: യുഎഇയിലെ ചില നെറ്റ്​വർക്കുകളിൽ വാട്​സാപ്​​ കോളുകൾ ലഭ്യമായിത്തുടങ്ങി. എന്നാൽ, എല്ലാ നെറ്റ്​വർക്കുകളിലും സേവനം ലഭ്യമല്ല. നേരത്തെ യുഎഇയിൽ വാട്​സാപ്​ ഓഡിയോ, വിഡിയോ കോളുകൾ പൂർണമായും നിരോധിച്ചിരിക്കുകയായിരുന്നു. ഈ നിയന്ത്രണങ്ങള്‍​ മാറുന്നതിന്‍റെ സൂചനയാണ്​ പുതിയ നീക്കമെന്ന്​ കരുതുന്നു. എക്​സ്​പോ 2020 തുടങ്ങിയതോടെ ലോകത്തി​ന്‍റെ വിവിധ ഭാഗങ്ങളിലുള്ളവർ യുഎഇയിൽ എത്തിയിട്ടുണ്ട്​. ഇവർക്ക്​ ഏറെ ഉപകാരപ്പെടുന്നതാണ്​ തീരുമാനം. …
സൗദിയിലും പൊതുസ്ഥലങ്ങ ളിൽ പ്രവേശിക്കാൻ വാക്സീൻ നിർബന്ധം; ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ
സൗദിയിലും പൊതുസ്ഥലങ്ങ ളിൽ പ്രവേശിക്കാൻ വാക്സീൻ നിർബന്ധം; ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സൗദിയിൽ ഇനി രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് പുറത്തിറങ്ങാൻ അനുമതിയില്ല. ഒക്ടോബർ 10ന് ഉത്തരവ് പ്രാബല്യത്തിലാകും. നേരത്തെ ഒരു ഡോസ് എടുത്തവരും രണ്ട് ഡോസെടുക്കണം. സൗദിയിലെ വ്യാപാര സ്ഥാപനങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, ടാക്സികൾ, പൊതു വാഹനങ്ങൾ, വിമാനം, ട്രെയിൻ സർവീസ് തുടങ്ങി എല്ലായിടത്തു കയറാനും ഇനി മുതൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്. …
ഒമാനിൽ റെസിഡൻസ് കാർ ഡുകൾ പുതുക്കാൻ 2 ഡോസ് വാക്സിൻ എടുത്തിരിക്കണ മെന്ന് നിർബന്ധം
ഒമാനിൽ റെസിഡൻസ് കാർ ഡുകൾ പുതുക്കാൻ 2 ഡോസ് വാക്സിൻ എടുത്തിരിക്കണ മെന്ന് നിർബന്ധം
സ്വന്തം ലേഖകൻ: ഒമാനിൽ റെസിഡൻസ് കാർഡുകൾ പുതുക്കാൻ രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കി.സർക്കാർ, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലങ്ങളിൽ പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്. ഒമാനിൽ ജോലിസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിൻ നിർബന്ധമാണെന്ന സുപ്രീം കമ്മിറ്റിയുടെ തീരുമാനം ഒക്ടോബർ ഒന്നോടെ നിലവിൽ വന്നു. ഒമാൻ സർക്കാർ അംഗീകൃത കോവിഡ് വാക്സിനുകളാണ് എടുക്കേണ്ടത്. കോവിഡ് വാക്സിൻ സ്വീകരിക്കാൻ …
ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; അതിതീവ്ര മഴ; അതീവ ജാഗ്രതാ മുന്നറിയിപ്പ്
ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; അതിതീവ്ര മഴ; അതീവ ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ശഹീൻ കൊടുങ്കാറ്റ്​ ഒമാൻ തീരത്തോടടുക്കുന്നു. മസ്​കത്തിൽനിന്ന്​ 650 കിലോമീറ്റർ അകലെയാണ്​ കൊടുങ്കാറ്റി​െൻറ പ്രഭവ കേന്ദ്രം​. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. ഞായറാഴ്​ച മുതൽ ശക്​തമായ മഴക്ക്​ സാധ്യതയുണ്ട്​​. മസ്​കത്ത്​ മുതൽ ബാത്തിന വരെ കനത്ത മഴ പെയ്യും. 150 മുതൽ 600 മില്ലീ മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന്​ കാലവസ്​ഥ …
നവം. 1 മുതൽ ഹീത്രു എയർപോർട്ട് ഡ്രോപ്പ് ഓഫ് സോണിൽ പ്രവേശന ഫീസ്; കാർ ഒന്നിന് 5 പൗണ്ട് ഈടാക്കും
നവം. 1 മുതൽ ഹീത്രു എയർപോർട്ട് ഡ്രോപ്പ് ഓഫ് സോണിൽ പ്രവേശന ഫീസ്; കാർ ഒന്നിന് 5 പൗണ്ട് ഈടാക്കും
സ്വന്തം ലേഖകൻ: നവംബർ 1 മുതൽ ഹീത്രു എയർപോർട്ട് ഡ്രോപ്പ് ഓഫ് സോണിൽ പ്രവേശന ഫീസ് ഏർപ്പെടുത്തും. നേരത്തെ സൗജന്യമായിരുന്ന സ്ഥാനത്ത് ഇനി വാഹനമൊന്നിന് അഞ്ചു പൗണ്ട് നൽകേണ്ടി വരും. യുകെ വിമാനത്താവളങ്ങളിൽ വ്യാപകമായി ചാർജ്ജുകൾ ഈടാക്കി തുടങ്ങുന്നതിൻ്റെ ഭാഗമായാണ് പുതിയ ഫീസ്. അതേസമയം നീല ബാഡ്ജ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ഈ ഫീസിൽ നിന്ന് …