സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി യു എ ഇ. ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ യു എ ഇ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചിൽ പോകരുതെന്നാണ് നിർദേശം. ഷഹീൻ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ള യുഎഇയുടെ തീരപ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ചൊവ്വാഴ്ച വരെ ജോലി നിർത്തിവയ്ക്കാമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. യുഎഇയുടെ വടക്കുകിഴക്കൻ …
സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് കരതൊട്ടു. പൂർണമായും വടക്കൻ ഒമാൻ തീരം വഴി മണിക്കൂറിൽ പരമാവധി 115 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ച് ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. വരും മണിക്കൂറിൽ തീവ്ര ന്യൂന മർദ്ദമായി വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്റെയും യുഎഇയുടെയും വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുമെന്നും …
സ്വന്തം ലേഖകൻ: ഖത്തറിന്റെ പ്രവേശന, യാത്രാ നയങ്ങളില്‍ വീണ്ടും ഭേദഗതി. പുതിയ ഭേദഗതിപ്രകാരം ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വീസയിലെത്തുന്ന 11 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശിക്കാം. സന്ദര്‍ശക വീസയിലെത്തുന്ന കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ രണ്ടു ദിവസമാക്കി. വാക്‌സീനെടുക്കാത്തവര്‍ക്കു പ്രവേശനമില്ല. പുതുക്കിയ ഇളവുകള്‍ ഒക്‌ടോബര്‍ ആറിന് പ്രാദേശിക സമയം ഉച്ചയ്ക്കു 2.00 മുതല്‍ പ്രാബല്യത്തിലാകും. …
സ്വന്തം ലേഖകൻ: കോവിഡ് ബാധിത രാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിലും മാറ്റം വരുത്തി ഖത്തറിെൻറ പുതിയ യാത്രാ നയം. കോവിഡ് വ്യാപനത്തോതും അപകട സാധ്യതയും വിലയിരുത്തി രാജ്യങ്ങളെ വേര്‍തിരിച്ച് യാത്രാചട്ടങ്ങള്‍ നിശ്ചയിക്കുന്നതിനായി തയാറാക്കുന്ന പട്ടികയിൽ ഇനി റെഡും ഗ്രീനും മാത്രം. യെല്ലോ ലിസ്റ്റിനെ തീർത്തും ഒഴിവാക്കിയപ്പോൾ, ഇന്ത്യ ഉൾപ്പെടെയുള്ള ഹൈ റിസ്ക് രാജ്യങ്ങൾക്കായി ‘എക്സപ്ഷനൽ റെഡ് ലിസ്റ്റ്’ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കോവിഡ്-19 മൂലമുണ്ടാകുന്ന മരണങ്ങള്‍ വെള്ളിയാഴ്ചയോടെ 7 ലക്ഷമായി വര്‍ധിച്ചു. നിലവില്‍ പ്രായമായവര്‍ക്കും ഉയര്‍ന്ന അപകട സാധ്യതയുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അവരുടെ ജീവന്‍ സംരക്ഷിക്കാനായി ഉദ്യോഗസ്ഥര്‍ ബൂസ്റ്റര്‍ ഡോസിന്റെ കുത്തിവെപ്പുകള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ദിനംപ്രതി ശരാശരി 2000ത്തിലധികം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനത്തോളം …
സ്വന്തം ലേഖകൻ: ലോകം ഒരു കുടക്കീഴിൽ സമ്മേളിക്കുന്ന വേദിയിൽ വിസ്മയങ്ങൾ കാണാൻ സന്ദർശകർക്കൊപ്പം യു.എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും എത്തി. ഒന്നിലേറെ പവിലിയനുകൾ അദ്ദേഹം സന്ദർശിച്ചു. കിഴക്കും പടിഞ്ഞാറും ദുബായിൽ കണ്ടുമുട്ടുകയും അവർ ദുബായിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുവെന്ന് യു.എസ്., ചൈനീസ് പവിലിയനുകൾ സന്ദർശിച്ചശേഷം …
സ്വന്തം ലേഖകൻ: സൗദിയിൽ റസ്റ്ററൻറുകൾ, കഫേകൾ, കാറ്ററിങ് സർവിസ്, സൂപർ – സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണ തീരുമാനം നടപ്പായി. ഈ വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകളിൽ നിശ്ചിത ശതമാനം സൗദി പൗരന്മാർക്ക് മാറ്റിവെക്കണം. ഈ വർഷം ശഅ്ബാൻ മാസത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ …
സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് യുഎഇ കാലാവസ്ഥയെ ബാധിക്കുമെന്നതിനാൽ ബീച്ചുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ, പർവതപ്രദേശങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്ന് യുഎഇ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ഷഹീന്‍ അറബിക്കടലിന്റെ വടക്കുപടിഞ്ഞാറൻ അക്ഷാംശത്തിൽ 24.3 നോർഹ്, 60.9 കിഴക്ക് എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വ്യത്യസ്ത തീവ്രതയുള്ളതും ശക്തമായതുമായ മഴമേഘങ്ങൾക്കൊപ്പം വിവിധ തരം മേഘങ്ങൾ …
സ്വന്തം ലേഖകൻ: ഷഹീന്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ഒമാന്‍. അതിശക്തമായ ചുഴലിക്കാറ്റ് മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ തീരത്തു നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഷഹീന്‍ ചുഴലിക്കാറ്റിന്റെ കേന്ദ്രം വടക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രേഖാംശം 59.3 കിഴക്കും അക്ഷാംശം 24.2 വടക്കുമാണെന്ന് നാഷനല്‍ മള്‍ട്ടി ഹസാര്‍ഡ്‌സ് ഏര്‍ളി വാണിംഗ് സെന്റര്‍ അറിയിച്ചു. മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്ന് …
സ്വന്തം ലേഖകൻ: ഖത്തറില്‍ ഇന്ന് ഞായറാഴ്ച മുതല്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും കോളേജുകളിലും മുഴുവന്‍ വിദ്യാര്‍ഥികളും ക്ലാസ്സില്‍ ഹാജരാവണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച നാലാം ഘട്ട ഇളവുകളുടെ ഭാഗായാണിത്. കോവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞുവന്ന പശ്ചാത്തലത്തില്‍ നേരത്തേ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പെരുമാറ്റച്ചട്ടങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ …