1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ: യു.എ.ഇയില്‍ പത്താം ക്ലാസ്, പ്ലസ്ടു സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് മാറ്റമില്ല
കൊറോണ: യു.എ.ഇയില്‍ പത്താം ക്ലാസ്, പ്ലസ്ടു സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് മാറ്റമില്ല
സ്വന്തം ലേഖകൻ: കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സ്കൂളുകള്‍ അടച്ചാലും യു.എ.ഇയില്‍ സി.ബി.എസ്.ഇ പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ചില സ്കൂളുകള്‍ ഇന്റേണല്‍ പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഞാറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് യു.എ.ഇയിലെ സ്കൂളുകള്‍ അടക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. സി.ബി.എസ്.ഇ പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കുന്നത് വരെ …
കൊറോണ: സൌദി ഉംറ തീർഥാടനവും മദീന സിയാറത്തും നിർത്തി
കൊറോണ: സൌദി ഉംറ തീർഥാടനവും മദീന സിയാറത്തും നിർത്തി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും ഉംറ തീർഥാടനവും മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ച് സൗദി അറേബ്യ. കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സൗദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആർക്കും ഹറമിലേക്ക് ഉംറയ്ക്ക് പ്രവേശനം ഉണ്ടാകില്ല. സൗദി ആഭ്യന്തര മന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. തിങ്കളാഴ്ച …
കൊറോണയില്ലെന്ന സാക്ഷ്യപത്രം വേണമെന്ന് കുവൈത്ത്: പ്രവാസികൾ ആശങ്കയിൽ
കൊറോണയില്ലെന്ന സാക്ഷ്യപത്രം വേണമെന്ന് കുവൈത്ത്: പ്രവാസികൾ ആശങ്കയിൽ
സ്വന്തം ലേഖകൻ: യാത്രക്കാർ കോവിഡ് നയന്റീൻ ബാധയില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കുവൈത്തിന്റെ നിർദേശം നാട്ടിലുള്ള നിരവധി പ്രവാസികൾക്ക് തിരിച്ചടിയായി. സാക്ഷ്യപത്രത്തിനായി എംബസി അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ എത്തുന്നവരെ അറിയിപ്പ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുകയാണ്. ആയിരക്കണക്കിന് പ്രവാസികളുടെ തിരിച്ചു പോക്ക് ഇതോടെ അനിശ്ചിതത്വത്തിലായി. കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം അനുവദിക്കണമെങ്കിൽ …
ഇറാനില്‍ 8% പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കൊറോണ; 54,000 ത്തോളം തടവുകാരെ വിട്ടയച്ചു
ഇറാനില്‍ 8% പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കൊറോണ; 54,000 ത്തോളം തടവുകാരെ വിട്ടയച്ചു
സ്വന്തം ലേഖകൻ: കൊറോണ ബാധ ഇറാനില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഇറാന്‍ പാര്‍ലമെന്റിലെ എട്ട് ശതമാനം പേര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ചൈനയ്ക്ക് പുറമേ ഏറ്റവുമധികം പേര്‍ കൊറോണയെ തുടര്‍ന്ന് മരിച്ചത് ചൈനയിലാണ്. ഇറാന്റെ അടിയന്തര മെഡിക്കല്‍ സര്‍വീസുകളെയും കൊറോണ ബാധിച്ചിരിക്കുകയാണ്. ഇറാനില്‍ ഇപ്പോഴും കൊറോണ നിയന്ത്രണ വിധേയമല്ല. ഇറാന്‍ പാര്‍ലമെന്റംഗം അബ്ദുള്‍ റെസ പറയുന്നത് 23 …
ഇന്ത്യയില്‍ 28 പേര്‍ക്ക് കൊറോണ: എല്ലാ രാജ്യാന്തര യാത്രക്കാർക്കും സ്‌ക്രീനിംഗ്
ഇന്ത്യയില്‍ 28 പേര്‍ക്ക് കൊറോണ: എല്ലാ രാജ്യാന്തര യാത്രക്കാർക്കും സ്‌ക്രീനിംഗ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ ഇതുവരെ 28 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ: ഹര്‍ഷ് വര്‍ധന്‍. കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പടെയാണ് ഈ കണക്ക്. കേരളത്തില്‍ നിന്നുള്ള മൂന്ന് പേരും രോഗം ഭേദമായ ശേഷം ആശുപത്രി വിട്ടു. ബാക്കി 25 പേരിലും ഈ ആഴ്ച്ചയിലാണ് രോഗം കണ്ടെത്തിയത്. ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് …
ഡൽഹി കലാപം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പാര്‍ലമെന്റ്
ഡൽഹി കലാപം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പാര്‍ലമെന്റ്
സ്വന്തം ലേഖകൻ: ദല്‍ഹി കലാപത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണില്‍ ലേബര്‍ പാര്‍ട്ടി, എസ്.എന്‍.പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാരാണ് ഇന്ത്യയിലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതിയെയും ബ്രിട്ടീഷ് എംപിമാര്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ വംശജനായ കണ്‍സര്‍വേറ്റീവ് എംപിയടക്കം ഇന്ത്യന്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രംഗത്തെത്തി. വ്യാപാര കരാറുകള്‍ക്ക് …
യുഎഇയിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചെന്ന വാർത്ത വ്യാജമെന്ന് കോണ്‍സുലേറ്റ്
യുഎഇയിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചെന്ന വാർത്ത വ്യാജമെന്ന്  കോണ്‍സുലേറ്റ്
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. “കൊറോണ വൈറസ് കാരണമായി യുഎഇയിലേക്ക് ഇന്ത്യ യാതൊരുവിധ യാത്രാ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടില്ല. അതേസമയം യുഎഇയിലെ നിരവധി പരിപാടികള്‍ മാറ്റിവെയ്ക്കുകയും സ്കൂളുകള്‍ക്ക് മാര്‍ച്ച് എട്ട് മുതല്‍ നാലാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയും യുഎഇയും പുറത്തിറക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും” കോണ്‍സുലേറ്റിന്റെ …
കൊറോണ: 60 രാജ്യങ്ങളില്‍ വൈറസ് ബാധ; പരിപാടികൾ റദ്ദാക്കി യു‌എഇ; ടോക്യോ ഒളിമ്പിക്സ് മാറ്റിയേക്കും
കൊറോണ: 60 രാജ്യങ്ങളില്‍ വൈറസ് ബാധ; പരിപാടികൾ റദ്ദാക്കി യു‌എഇ; ടോക്യോ ഒളിമ്പിക്സ് മാറ്റിയേക്കും
സ്വന്തം ലേഖകൻ: കോവിഡ്-19 വൈറസ് ബാധയേറ്റ് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ച് നാല് പേരാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ മരിച്ചത്. 75 പേരിലാണ് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇറ്റലിയില്‍ 1,835 …
ഇസ്രായേലില്‍ നെതന്യാഹു തന്നെയെന്ന് എക്‌സിറ്റ് പോള്‍; ഫലം ഇന്നറിയാം
ഇസ്രായേലില്‍ നെതന്യാഹു തന്നെയെന്ന് എക്‌സിറ്റ് പോള്‍;  ഫലം ഇന്നറിയാം
സ്വന്തം ലേഖകൻ: ഇസ്രായേല്‍ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ കക്ഷികള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 120 അംഗ പാര്‍ലമെന്റിലേക്ക് നെതന്യാഹുവിന്റെ ലിക്വിഡ്‌ പാര്‍ട്ടിയും തീവ്ര യാഥാസ്ഥിതിക കക്ഷികളും ഉള്‍ക്കൊള്ളുന്ന സഖ്യത്തിന് 60 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മുന്‍ സൈനിക …
“ഡൽഹി കലാ‍പം ആസൂത്രിതം,” കേന്ദ്ര സര്‍ക്കാരിനെതിരെ ഇറാന്‍; തിരിച്ചടിച്ച് ഇന്ത്യ
“ഡൽഹി കലാ‍പം ആസൂത്രിതം,” കേന്ദ്ര സര്‍ക്കാരിനെതിരെ ഇറാന്‍; തിരിച്ചടിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: ദല്‍ഹി കലാപത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളെ ഇറാന്‍ അപലപിക്കുന്നു എന്നാണ് വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം വിവേകമില്ലാത്ത ആക്രമണങ്ങളെ പ്രത്സാഹിപ്പിക്കരുതെന്നും ജാവേദ് സരീഫ് കൂട്ടിച്ചേര്‍ത്തു. “ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണത്തെ ഇറാന്‍ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇറാന്‍ ഇന്ത്യയുടെ സുഹൃത്താണ്. …