സൗദി അറേബ്യയിലെ പ്രവാസികള്‍ക്കിടയില്‍ ആര്‍എസ്എസ് അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി വിവിധ പേരുകളിലാണ് രഹസ്യ സംഗമങ്ങളും പരിപാടികളും ആര്‍എസ്എസ് സംഘടിപ്പിക്കുന്നത്.
പാക്കിസ്ഥാനും സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ ലഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിനു സമീപം ചാവേര്‍ സ്‌ഫോടനം. സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള ചാവേറിന്റെ ശ്രമം ചെറുക്കുന്നതിനിടെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാലു പൊലീസുകാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റതായി പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സൗദി അറേബ്യയില്‍ വീണ്ടും ഷിയാ പള്ളിക്ക് നേരെ ഭീകരാക്രമണം. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ മുസ്ലീം പള്ളിക്ക് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മിഡില്‍ ഈസ്റ്റിന് പുറത്ത് ക്യാമല്‍ ഫഌ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്ക് മുന്‍പ് ബ്രിട്ടണില്‍ ക്യാമല്‍ ഫഌ കണ്ടെത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ജെയിംസ് ജോസ്. (എന്നും ഏറെ ചര്‍ച്ചകള്‍ക്കും ആശയപരമായ സംഘട്ടനങ്ങള്‍ക്കും വഴി തെളിച്ചിട്ടുള്ള ഒരു വിഷയമാണ് സ്വവര്‍ഗ്ഗപ്രണയവും സ്വവര്‍ഗ്ഗരതിയും. ലോകമെങ്ങും സ്വവര്‍ഗ്ഗാനുരാഗികള്‍ സമൂഹത്തില്‍ വെറുക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ വൈദ്യശാസ്ത്രത്തിന്റ്‌റെ …
തീവ്രവാദികളും, തീവ്രവാദികളും, വിഭാഗീയരും ചേര്‍ന്ന് മുസ്ലീംലോകത്തെയാണ് വിഭജിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആഗോള മുസ്ലീം സമൂഹം അനുഭവിക്കുന്ന യാതനകളുടെ ഉത്തമ ഉദാഹരണമാണ് യമനിലെ പ്രശ്‌നങ്ങള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഎസില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ സീനിയര്‍ കമാന്‍ഡറായ സ്ത്രീയാണ് ഈ പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രത്യേക പരിശീലനം നല്‍കി കൊണ്ടിരിക്കുകയാണെന്നുള്ള കാര്യം പറഞ്ഞത്. റഖയിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശന്ന് കഴിയുന്ന രാജ്യം ഇന്ത്യയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ആനുവല്‍ ഹംഗര്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മതിയായ ഭക്ഷണമില്ലാതെ ജീവിക്കുന്നതെന്ന കണക്കുകള്‍ ഉള്ളത്.
ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് ലോകരാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സമിതിയില്‍നിന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രാജിവെച്ചു.
ക്രിസ്ത്യാനിയായ മൈക്കള്‍ മാസിഹ്, മുസ്ലിമായ ഹാസിം അലി, സിഖ് വംശജനായ കുല്‍വീന്ദര്‍ സിങ് എന്നിവരെയാണ് സംഘടന 'ഘര്‍ വാപസി'യുടെ ഇരകളായി കോടതിയില്‍ ഹാജരാക്കിയത്.