1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2015

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശന്ന് കഴിയുന്ന രാജ്യം ഇന്ത്യയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ആനുവല്‍ ഹംഗര്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മതിയായ ഭക്ഷണമില്ലാതെ ജീവിക്കുന്നതെന്ന കണക്കുകള്‍ ഉള്ളത്.

ആഗോള തലത്തില്‍ നോക്കുകയാണെങ്കില്‍ ഭക്ഷിക്കാന്‍ ഒന്നുമില്ലാത്തവരുടെ എണ്ണം ഒരു ബില്യണില്‍ നിന്ന് 795 മില്യണായി കുറഞ്ഞിട്ടുണ്ട്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ കുറവ് കാണപ്പെട്ടത്. 1990 കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിശന്ന് കഴിയുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 1990 കളില്‍ 210.1 മില്യണായിരുന്നത് 2014-15ല്‍ 194.6 മില്യണായി കുറഞ്ഞിട്ടുണ്ട്.

ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പരിശോധിച്ച 129 രാജ്യങ്ങളില്‍ 72 എണ്ണവും മില്ലേനിയം ഡെവലപ്‌മെന്റ് ഗോള്‍ ടാര്‍ഗറ്റ് നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചൈന കഴിഞ്ഞാല്‍ പിന്നെ എടുത്തു പറയേണ്ടത് ലാറ്റിന്‍ അമേരിക്ക, കരീബിയന്‍, സൗത്ത് ഈസ്റ്റ് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ, ആഫ്രിക്കയിലെ ചില ഭാഗങ്ങള്‍ എന്നിവയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.