1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2015

ഭീകരവാദികളും തീവ്രവാദികളും മുസ്ലീം ലോകത്തെ വേര്‍തിരിക്കാന്‍ ശ്രമിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അദല്‍ അല്‍ ജുബെയ്ര്‍ പറഞ്ഞു. ഭീകരവാദികളും തീവ്രവാദികളും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു. അല്‍ അറേബ്യ വെബ്‌സൈറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനകള്‍.

തീവ്രവാദികളും, തീവ്രവാദികളും, വിഭാഗീയരും ചേര്‍ന്ന് മുസ്ലീംലോകത്തെയാണ് വിഭജിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആഗോള മുസ്ലീം സമൂഹം അനുഭവിക്കുന്ന യാതനകളുടെ ഉത്തമ ഉദാഹരണമാണ് യമനിലെ പ്രശ്‌നങ്ങള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ രാജ്യത്തിന്റെ ഘടനയെ തന്നെ വിറപ്പിക്കുന്ന വിഭാഗീയത എന്ന രോഗത്തെ നാം ഗൗരവതരമായി നോക്കി കാണണമെന്ന് കുവൈത്തി എമീര്‍ ഷെയിഖ് ഷബാ അല്‍ അഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ വിഭാഗീയത തുരങ്കം വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ എല്ലാവരും ഇതില്‍ പരാജയപ്പെട്ടവരാണ്. വിജയികള്‍ എന്നത് സ്വന്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.