സ്വന്തം ലേഖകൻ: വനിതകളുടെ പിരിയഡ് പാന്റികൾ അടക്കമുള്ളവയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ചാൻസലർ ജെറെമി ഹണ്ട് നടത്തിയ ഓട്ടം സ്റ്റേറ്റ്മെന്റിലെ തലോടലിനു ശേഷം യുകെയിലെ സാധാരണക്കാർക്ക് സർക്കാരിൻറെ ഇരുട്ടടി. ജനുവരി മുതൽ, വർഷത്തിലെ ഏറ്റവും തണുപ്പുള്ള സമയത്തുതന്നെ സാധാരണ ഉപഭോക്താക്കളിൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തിക്കൊണ്ട് ഗാർഹിക ഗ്യാസ്, വൈദ്യുതി നിരക്കുകൾ കുത്തനെ കൂടും.. ഇതോടെ സാധാരണ …
സ്വന്തം ലേഖകൻ: യുകെ മലയാളി നഴ്‌സ് ലണ്ടനിൽ അന്തരിച്ചു. വിട പറഞ്ഞത് കണ്ണൂർ സ്വദേശിനി ജെസ് എഡ്വിന്‍ (38). കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച സ്തനാര്‍ബുദത്തെ തുടർന്ന് ചികിത്സ ആരംഭിക്കാൻ ഇരിക്കവേയാണ് അസഹ്യമായ നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് പെറ്റ്‌സ്‌കാനിനായി കാത്തിരിക്കവേയാണ് ജെസ്സിന്റെ ആരോഗ്യസ്ഥിതി വഷളായത്. ഉടന്‍ തന്നെ പാലിയേറ്റീവിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. ലണ്ടനിലെ …
സ്വന്തം ലേഖകൻ: അയർലൻഡിലെ ഡബ്ലിനിൽ കുട്ടികളടക്കം അഞ്ച് പേർക്ക് നേരെയുണ്ടായ കത്തിയാക്രമണത്തിന് പിന്നാലെ സംഘർഷം. കുടിയേറ്റത്തെ എതിർക്കുന്നവരും പൊലീസും തമ്മിലാണ് സംഘർഷം. പരിക്കേറ്റവരിൽ മൂന്നു പേർ കുട്ടികളാണ്. ഡബ്ലിൻ നഗരത്തിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഹോട്ടലുകളും പൊലീസ് വാഹനങ്ങളും തകർത്ത ഇവർ ബസുകൾ അഗ്നിക്കിരയാക്കി. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ അക്രമികൾ കൊള്ളയടിച്ചു. …
സ്വന്തം ലേഖകൻ: ഡെലിവറി ബൈക്ക് റൈഡര്‍മാര്‍ക്കായി അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നു. മുനിസിപ്പാലിറ്റി ഗതാഗത വകുപ്പാണ് ഡെലിവറി റൈഡേഴ്‌സ് ഹബ്ബ് എന്ന പേരില്‍ വിശ്രമകേന്ദ്രം സ്ഥാപിക്കുന്നത്. എയര്‍ കണ്ടീഷന്‍ ചെയ്ത കേന്ദ്രങ്ങളില്‍ പാര്‍ക്കിങ് സൗകര്യം, ഫോണുകള്‍ ചാര്‍ജ് ചെയ്യാനുളള സൗകര്യം എന്നിവയും ഉണ്ടാകും. ഡെലിവറി ജീവനക്കാര്‍ക്ക് ഓര്‍ഡറുകള്‍ക്ക് വേണ്ടി കാത്തുനില്‍ക്കാന്‍ സ്ഥലമില്ലെന്ന് മനസിലാക്കിയതിന്റെ …
സ്വന്തം ലേഖകൻ: ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ പൂർത്തിയാക്കിയതോടെ മക്കൾക്കു സീറ്റ് കിട്ടാത്ത രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. കുറഞ്ഞ ഫീസുള്ള സ്കൂളിൽ അപേക്ഷിച്ച് കാത്തിരുന്നവരും വെട്ടിലായി. ഈ സ്കൂളുകളിൽ സീറ്റു കിട്ടിയില്ലെന്നു മാത്രമല്ല മറ്റു സ്കൂളിലെ പ്രവേശന നടപടികൾ തീർന്നതും വിനയായി. ഇനി മക്കളെ നാട്ടിലേക്കു അയയ്ക്കേണ്ടിവരുമോ എന്ന …
സ്വന്തം ലേഖകൻ: ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് യുഎഇ. സർക്കാർ ജീവനക്കാർക്കും സർക്കാർ ഏജൻസികൾക്കും സ്വകാര്യ മേഖലയ്ക്കും നീണ്ട അവധിയാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 2 മുതൽ 4 വരെ (ശനി മുതൽ തിങ്കൾ വരെ) മൂന്നു ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. വാരാന്ത്യ അവധി ഉൾപ്പടെയാണ് അവധി ലഭിക്കുന്നത്. ദേശീയ ദിനം പ്രമാണിച്ച് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സും അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്സും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. സൗദിയയില്‍ 30 ശതമാനവും ഇത്തിഹാദില്‍ 20 ശതമാനവും പരിമിത കാലത്തേക്ക് ടിക്കറ്റ് നിരക്കിളവ് ലഭിക്കും. പ്രത്യേക പ്രൊമോഷണല്‍ ഓഫറിന്റെ ഭാഗമായാണ് സൗദിയ 30 ശതമാനം വരെ കിഴിവ് നല്‍കുന്നത്. …
സ്വന്തം ലേഖകൻ: ഡെവണിലെ സീറ്റണില്‍ മലയാളി യുവാവിനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ ടോണി സക്കറിയയെ (39) ആണ് ഇന്ന രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപ്രായത്തില്‍ ഉള്ള കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം നിമിഷ വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് അറിയാനായതും. കുട്ടികള്‍ …
സ്വന്തം ലേഖകൻ: യുഎസിൽ അനധികൃതമായി കുടിയേറുന്നവരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാരണെന്ന് സർവ്വേ. ആദ്യ രണ്ട് സ്ഥാനങ്ങളിൽ മെക്സിക്കോയും എൽ സാൽവഡോറുമാണെന്ന് പ്യൂ റിസർച്ച് സെന്റർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 725,000 അനധികൃത കുടിയേറ്റക്കാരാണ് ഇന്ത്യയിൽ നിന്നുള്ളതായി കണക്കുകൾ പറയുന്നത്. 2021ൽ രാജ്യത്ത് അനധികൃതമായി കുടിയേറ്റം നടത്തിയവരിൽ 39 ശതമാനവും മെക്സിക്കോയിൽ നിന്നുള്ളവരാണ്. എൽ സാൽവഡോർ …
സ്വന്തം ലേഖകൻ: യുഎഇയിലെ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ വിമാനങ്ങൾ സർവീസ് തുടങ്ങി. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് കോഴിക്കോട്ടേക്ക് പറക്കുക. റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങൾക്ക് കൂടി അനുമതി ലഭിച്ചിട്ടുണ്ടെന്ന് എയർ അറേബ്യ സി.ഇ.ഒ ആദിൽ അബ്ദുല്ല അലി മീഡിയവണിനോട് പറഞ്ഞു. റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ അറേബ്യയുടെ ആദ്യവിമാനത്തിൽ തന്നെ നിറയെ …