സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പെയ്ഡ് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ആദ്യത്തെ 20 മിനിറ്റ് സൗജന്യമാക്കി. മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. വാഹന പാര്‍ക്കിങുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച വ്യവസ്ഥകള്‍ക്ക് മന്ത്രി മാജിദ് അല്‍ഹുഖൈല്‍ അംഗീകാരം നല്‍കി. വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയയില്‍ പ്രവേശിച്ച് 20 മിനിറ്റ് കഴിഞ്ഞ ശേഷമുള്ള സമയത്തിന് മാത്രമാണ് ഇനി ഫീസ് നല്‍കേണ്ടത്. അംഗപരിമിതര്‍ക്ക് …
സ്വന്തം ലേഖകൻ: ക്രിസ്മസ് ശൈത്യകാല അവധി അടുക്കാനിരിക്കെ വിമാനക്കമ്പനികൾ ആകാശ കൊള്ളക്കൊരുങ്ങുന്നു. ഡിസംബറിൽ ക്രിസ്മസ് ശൈത്യകാല അവധിക്കായി സ്കൂളുകൾ അടക്കും. ഇതോടെ അവധി ആഘോഷങ്ങൾക്കായി നിരവധി പേരാണ് നാട്ടിലേക്ക് പോകാനൊരുങ്ങുന്നത്. ഇത് മുന്നിൽക്കണ്ട് വിമാനക്കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുകയാണ്. നവംബറിൽ താരതമ്യേന കുറഞ്ഞ നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. എന്നാൽ ഡിസംബറോടെ നിരക്കുകൾ ഉയരുകയാണ്. ബജറ്റ് വിമാനക്കമ്പനികളായ …
സ്വന്തം ലേഖകൻ: ആറ് ജിസിസി രാജ്യങ്ങളില്‍ ഒറ്റ വീസയില്‍ സഞ്ചരിക്കാന്‍ അനുവാദം നല്‍കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ പദ്ധതി വൈകാതെ യാഥാര്‍ത്ഥ്യമായേക്കും. നേരത്തേ പ്രതീക്ഷതു പോലെ തന്നെ അടുത്ത മാസം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) നേതാക്കളുടെ ഉച്ചകോടിയില്‍ പദ്ധതി അവതരിപ്പിക്കുമെന്ന് ജിസിസി അസിസ്റ്റന്റ് സെക്രട്ടറി സ്ഥിരീകരിച്ചു. ജിസിസി രാഷ്ട്രീയകാര്യ, കൂടിയാലോചനാ വിഭാഗം അസിസ്റ്റന്റ് …
സ്വന്തം ലേഖകൻ: ചെറുകിട-ഇടത്തരം സംരംഭക നിയമങ്ങളില്‍ ഭേദഗതിയുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. മാനവവിഭവശേഷി അധികൃതർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി റസ്റ്റാറന്റ് മേഖലയിലെയും ഡെലിവറി കമ്പനികളിലെയും നിയന്ത്രണങ്ങളില്‍ ഭേദഗതികള്‍ വരുത്തും. ഡെലിവറി കമ്പനികളില്‍ ഉപയോഗിക്കുന്ന കാറുകളുടെ പരമാവധി പഴക്കം അഞ്ചില്‍നിന്ന് ഏഴു വർഷമായും ഡെലിവറി ബൈക്കുകളുടെ പരമാവധി ഉപഭോഗം മൂന്നില്‍നിന്ന് നാലു വര്‍ഷമായും …
സ്വന്തം ലേഖകൻ: ഡോക്ടർമാരുടെ കുറവ് കാര്യമായി ബാധിച്ചപ്പോൾ, അതിന് പരിഹാരമെന്നോണം എൻഎച്ച്എസ് അവതരിപ്പിച്ചതാണ് ഫിസിഷ്യൻ അസ്സോസിയേറ്റ്‌സ് (പി.എ) എന്ന കാറ്റഗറി. എന്നാൽ ഫിസിഷ്യൻ അസ്സോസിയേറ്റ്‌സുകളെ ഡോക്ടർമാർക്ക് പകരം സീനിയർ പൊസിഷനുകളിൽ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ബിർമിംഹാം ചിൽഡ്രൻസ് ഹോസ്പിറ്റലിൽ തർക്കം ഉടലെടുത്തിരുന്നു. മെഡിക്കൽ ബിരുദവും മതിയായ യോഗ്യതകളുമില്ലാത്ത ഫിസിഷ്യൻ അസ്സോസിയേറ്റ്‌സുകളെ ഡോക്ടർമാരുടെ ചുമതലകളിൽ നിയമിക്കുന്നതിനെതിരെ ഡോക്ടർമാരുടെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അടുത്ത ഏപ്രിൽ മുതൽ മിനിമം വേതനം മണിക്കൂറിന് 11.44 പൗണ്ടായി ഉയത്തും. നിലവിൽ 10.42 പൗണ്ടാണ് മിനിമം വേതനം. മിനിമം വേതനത്തിന് അർഹത നേടാനുള്ള പ്രായം നിലവിലെ 23 വയസ്സിൽനിന്നും 21 ആയി കുറയ്ക്കാനും തീരുമാനമുണ്ട്. അടുത്ത ദിവസം പാർലമെന്റിൽ അവതരിപ്പിക്കുന്ന ശരത്കാല സാമ്പത്തിക നയത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. ആദ്യമായാണ് …
സ്വന്തം ലേഖകൻ: ജോലിയിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവർക്കായി ഒരു പുതിയ വീസ അനുവദിച്ചിരിക്കുകയാണ് ദുബായ്. റിട്ടയർമെന്റ് വീസ എന്ന പേര് നൽകിയാണ് വീസ അനുവദിച്ചിരിക്കുന്നത്. 5 വർഷത്തേക്കാണ് വീസയുടെ കാലാവധി. റിട്ടയർമെന്റ് കഴിഞ്ഞവർക്ക് സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാൻ സാധിക്കും. 55 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യുഎഇയിലോ മറ്റെവിടെയെങ്കിലുമോ കുറഞ്ഞത് …
സ്വന്തം ലേഖകൻ: 2024 ലെ പൊതു, സ്വകാര്യ മേഖലകളിലെ ദേശീയ അവധി ദിനങ്ങൾ യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി ബാധകമാണ്. 2024 ജനുവരി ഒന്നിന് പുതുവത്സരാവധിയോടെയാണ് തുടക്കം. അറബിക് മാസം റമസാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് ആദ്യത്തെ ദീർഘ അവധി. ദുൽഹജ് 9ന് അറഫാ ദിന അവധി. …
സ്വന്തം ലേഖകൻ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ് കരാർ ഇൻഷുർ ചെയ്യാനുള്ള ചുമതല തൊഴിലുടമകൾക്ക് നൽകി. നേരത്തെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഇൻഷൂർ ചെയ്യാനുള്ള ചുമതല ഇത് വരെ റിക്രൂട്ട്മെൻ്റ് സ്ഥാപനങ്ങൾക്കായിരുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ ഇത് തൊഴിലുടമകളിലേക്ക് മാറ്റി. പുതിയ മാറ്റമനുസരിച്ച് തൊഴിലുടമകളും ഇൻഷുറൻസ് കമ്പനികളും നേരിട്ടാണ് റിക്രൂട്ട്‌മെന്റ് …
സ്വന്തം ലേഖകൻ: ഒമാന്റെ ബജറ്റ് വിമാന സര്‍വീസായ സലാം എയര്‍ ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ലഖ്നൗ, ജയ്പൂര്‍ എന്നീ നഗരങ്ങളിലേക്ക് ഡിസംബര്‍ അഞ്ചു മുതല്‍ മസ്‌കറ്റില്‍ നിന്ന് നേരിട്ട് സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറയിച്ചു. ടിക്കറ്റ് ബുക്കിങ് നടപടികള്‍ ഉടന്‍ ആരംഭിക്കും. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന സലാം …