1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസ ലോകത്ത് ഹൃദ്രോഗം പിടിമുറുക്കുന്നതായി കണക്കുകൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പ്രവാസ ലോകത്ത് ഹൃദ്രോഗം പിടിമുറുക്കുന്നതായി കണക്കുകൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്. രോഗലക്ഷണങ്ങൾ അവഗണിക്കുന്നതും യഥാസമയം ചികിത്സ തേടാത്തതുമാണ് മരണസംഖ്യ കൂട്ടുന്നത്. മനോരമ റിപ്പോർട്ട് പ്രകാരം വ്യായാമത്തിലും ഭക്ഷണകാര്യങ്ങളിലും കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) റിപ്പോർട്ട് പ്രകാരം 30.1% കേസുകളിലും …
യുഎഇയുടെ ചാന്ദ്രദൗത്യം മുന്നോട്ട്; റോവറിന്‍റെ നിര്‍മാണം അവസാന ഘട്ടത്തിൽ
യുഎഇയുടെ ചാന്ദ്രദൗത്യം മുന്നോട്ട്; റോവറിന്‍റെ നിര്‍മാണം അവസാന ഘട്ടത്തിൽ
സ്വന്തം ലേഖകൻ: യുഎഇയുടെ ചന്ദ്രദൗത്യത്തിൽ കൂടുതൽ പ്രതീക്ഷ. റോവറിന്റെ പ്രധാന ഘടകങ്ങൾ നിർമിക്കാനുള്ള സുപ്രധാന ഘട്ടത്തിലാണിപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്​. കുടുതൽ രാജ്യങ്ങളും സ്​ഥാപനങ്ങളും സഹകരണം ഉറപ്പാക്കിയതും പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ യുഎഇക്ക്​ തുണയാകും. ദുബൈ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ വിദഗ്​ധ സംഘമാണ് റോവർ നിർമിക്കുക. ഇതിന്റെ അന്തിമ മാതൃക ഇതിനകം തയാറായിട്ടുണ്ട്​. ചന്ദ്രോപരിതലത്തിന്റെ …
ഇന്ത്യയും യുഎഇയും ആരോഗ്യ മേഖലയിൽ സഹകരണം ശക്തമാക്കുന്നു; മഹാമാരികൾ പ്രധാന വിഷയം
ഇന്ത്യയും യുഎഇയും ആരോഗ്യ മേഖലയിൽ സഹകരണം ശക്തമാക്കുന്നു; മഹാമാരികൾ പ്രധാന വിഷയം
സ്വന്തം ലേഖകൻ: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസും ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും തമ്മിൽ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്തു. പകർച്ചവ്യാധികളുടെ കാലത്തും ഫാർമസ്യൂട്ടിക്കൽ ഉൽപന്ന മേഖലയിലും സഹകരണം എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ചു ഇരു മന്ത്രിമാരും കാഴ്ചപ്പാടുകൾ കൈമാറി. യുഎഇയും ഇന്ത്യയും …
ഇസ്രയേലുമായി നല്ല ബന്ധമാകാമെന്ന് സൗദി; പക്ഷേ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണം
ഇസ്രയേലുമായി നല്ല ബന്ധമാകാമെന്ന് സൗദി; പക്ഷേ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണം
സ്വന്തം ലേഖകൻ: ഇസ്രയേലുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ. പക്ഷേ, മേഖലയിലെ സമാധാനത്തിനായുള്ള 2002ലെ അറബ് ഇനീഷ്യേറ്റീവ് അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറാവണം. സൗദിയുടെ യുഎന്‍ പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമി അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിബന്ധനകള്‍ക്കു വിധേയമായി ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധത പ്രഖ്യാപിച്ചത്. 1967ല്‍ ഇസ്രയേല്‍ കടന്നുകയറിയ മുഴുവന്‍ …
യുകെയിൽ 24 മണിക്കൂറില്‍ 88,736 കോവിഡ് കേസുകള്‍; അടിയന്തിര യോഗം ചേർന്ന് ജി7 മന്ത്രിമാർ
യുകെയിൽ 24 മണിക്കൂറില്‍ 88,736 കോവിഡ് കേസുകള്‍; അടിയന്തിര യോഗം ചേർന്ന് ജി7 മന്ത്രിമാർ
സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോൺ ആഞ്ഞടിക്കുന്നു. 24 മണിക്കൂറില്‍ 88,736 കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ 74% വർധന. ഒമിക്രോൺ വേരിയന്റിനെ ‘ആഗോള പൊതുജനാരോഗ്യത്തിനുള്ള ഏറ്റവും വലിയ നിലവിലെ ഭീഷണി’ എന്ന് G7 രാഷ്ട്രങ്ങളിലെ ആരോഗ്യ മന്ത്രിമാർ ചേർന്ന അടിയന്തിര യോഗത്തിൽ പ്രഖ്യാപിച്ചു. സ്വദേശത്തും വിദേശത്തും പ്രതിരോധ കുത്തിവയ്പ്പുകൾ വർധിപ്പിക്കുന്നതിൽ രാജ്യങ്ങൾ ഇപ്പോൾ ഒറ്റക്കെട്ടാണെന്ന് …
ഒമിക്രോണ്‍: യുഎസില്‍ പ്രതിദിന കോവിഡ് രോഗികള്‍ ഒരുലക്ഷം കടന്നു; മുന്നറിയിപ്പുമായി ബൈഡൻ
ഒമിക്രോണ്‍: യുഎസില്‍ പ്രതിദിന കോവിഡ് രോഗികള്‍ ഒരുലക്ഷം കടന്നു; മുന്നറിയിപ്പുമായി ബൈഡൻ
സ്വന്തം ലേഖകൻ: കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം കാരണം അമേരിക്കയില്‍ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. തീവ്രരോഗവ്യാപനമുണ്ടായാല്‍ മരണനിരക്കും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗവ്യാപപനം തടയാന്‍ ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവര്‍ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്നതോടെയാണ് …
വാക്​സിൻ മിക്​സിങ്: നിർണായക ശുപാർശകളുമായി ലോകാരോഗ്യ സംഘടനാ റിപ്പോർട്ട്
വാക്​സിൻ മിക്​സിങ്: നിർണായക ശുപാർശകളുമായി  ലോകാരോഗ്യ സംഘടനാ റിപ്പോർട്ട്
സ്വന്തം ലേഖകൻ: വാക്​സിനുകളുടെ മിക്​സിങ്ങിനായി ശിപാർശകൾ സമർപ്പിച്ച്​ ലോകാരോഗ്യസംഘടന. വ്യത്യസ്​ത നിർമ്മാതാക്കളുടെ വാക്​സിനുകൾ ​ജനങ്ങൾക്ക്​ നൽകാമെന്ന്​ സംഘടന പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു​. ഫൈസറും മോഡേണയും വികസിപ്പിച്ചെടുത്ത എം.ആർ.എൻ.എ വാക്​സിനുകൾ ഒന്നാം ഡോസായി ആസ്​ട്രസെനിക്കയുടെ വാക്​സിൻ സ്വീകരിച്ചയാൾക്ക്​ നൽകുന്നതിൽ പ്രശ്​നമില്ലെന്നാണ്​ ലോകാരോഗ്യസംഘടന വ്യക്​തമാക്കുന്നത്​. സിനോഫാം വാക്​സിൻ സ്വീകരിച്ച ഒരാൾക്ക്​ രണ്ടാം ഡോസായി എതെങ്കിലും എം.ആർ.എൻ.എ വാക്​സിനോ ആസ്​ട്രസെനിക്കയുടെ …
സ്ഥിരം യാത്രക്കാർക്ക് വേൾഡ് പാസ് അവതരിപ്പിച്ച് ഇത്തിഹാദ്; പരിധിയില്ലാത്ത സൗജന്യ റീബുക്കിങും റദ്ദാക്കലും
സ്ഥിരം യാത്രക്കാർക്ക് വേൾഡ് പാസ് അവതരിപ്പിച്ച് ഇത്തിഹാദ്; പരിധിയില്ലാത്ത സൗജന്യ റീബുക്കിങും റദ്ദാക്കലും
സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്‌സിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് വേൾഡ്പാസ് പുറത്തിറക്കി. വാർഷിക പാസ് ഉടമകൾക്കു യാത്ര എളുപ്പത്തിലും വേഗത്തിലും പുനഃക്രമീകരിക്കാം. ഇന്ത്യ, പാക്കിസ്ഥാൻ, യുകെ, അയർലൻഡ്, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു പതിവായി യാത്ര ചെയ്യുന്നവർക്ക് ഗുണകരമാണ് ഇത്തിഹാദ് വേൾ‍ഡ് പാസ്. ബിസിനസ്, ഇക്കണോമി ക്ലാസുകളിൽ 6 മുതൽ 40 വരെ സീറ്റുകൾ മുൻകൂട്ടി ബുക്ക് …
സൗദിയിൽ കോവിഡ് പരിശോധനയിൽ ഇളവുകൾ; വിദേശ ജീവിത പങ്കാളികൾക്ക് പിസിആർ വേണ്ട
സൗദിയിൽ കോവിഡ് പരിശോധനയിൽ ഇളവുകൾ; വിദേശ ജീവിത പങ്കാളികൾക്ക് പിസിആർ വേണ്ട
സ്വന്തം ലേഖകൻ: സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിരുന്ന പിസിആർ ടെസ്റ്റിൽ നിന്ന് സ്വദേശികളുടെ വിദേശികളായ പങ്കാളികളെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് വരുന്ന സ്വദേശി പൗരന്‍റെ കുട്ടികൾക്കും മാതാപിതാക്കൾക്കും പിസിആർ ടെസ്റ്റിന്റെ ആവശ്യമില്ല. കൂടാതെ സ്വദേശികളോടൊപ്പം സൗദിയിൽ പ്രവേശിക്കുന്ന വീട്ടുജോലിക്കാരെയും നിർബന്ധിത പിസിആർ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി മന്ത്രാലയം അറിയിച്ചു. കൊവിഡ് സംബന്ധിച്ച് ആഗോള …
റിയാദ് മെട്രോ പരീക്ഷണ ഓട്ടം വിജയകരം; മൂന്ന് മാസത്തിനു ള്ളിൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
റിയാദ് മെട്രോ പരീക്ഷണ ഓട്ടം വിജയകരം; മൂന്ന് മാസത്തിനു ള്ളിൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
സ്വന്തം ലേഖകൻ: ഏറെ നാളായി കാത്തിരിക്കുന്ന റിയാദ് മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ സിവില്‍ ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ട മൊത്തം പ്രവൃത്തികളുടെ 92 ശതമാനവും ഇതിനകം പൂര്‍ത്തിയായതായും റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. ഇതിനകം 180 ട്രെയിനുകള്‍ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിക്കഴിഞ്ഞു. …