1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗം വിദേശത്തു നിന്നെത്തിയ രണ്ട് പേർക്ക്
ഒമാനിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗം വിദേശത്തു നിന്നെത്തിയ രണ്ട് പേർക്ക്
സ്വന്തം ലേഖകൻ: കോവിഡിന്റെ വകഭേദമായ ഒമിക്രോൺ ഒമാനിൽ സ്ഥിരീകരിച്ചു. രണ്ടു പേർക്ക് ഒമിക്രോൺ ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിനു പുറത്തു നിന്നെത്തിയവരിലാണ് രോഗബാധ കണ്ടെത്തിയത്. അതേസമയം 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡിനെതിരെയുള്ള മൂന്നാം ഡോസ് വാക്‌സിന് സുപ്രിം കമ്മിറ്റി അനുമതി നൽകി. ഒമാനില്‍ പുതിയ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുകയും ഒമിക്രോണ്‍ കൂടുതല്‍ …
ദേശീയ ദിന ഓഫറുമായി ഖത്തര്‍ എയര്‍വേയ്സ്, 2022 ജൂണ്‍ 15 വരെയുള്ള ടിക്കറ്റുകൾക്ക് ഇളവ്
ദേശീയ ദിന ഓഫറുമായി ഖത്തര്‍ എയര്‍വേയ്സ്, 2022 ജൂണ്‍ 15 വരെയുള്ള ടിക്കറ്റുകൾക്ക് ഇളവ്
സ്വന്തം ലേഖകൻ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് ‌പ്രത്യേക‌ ഇളവുകള്‍ പ്രഖ്യപിച്ച് ‌ഖത്തര്‍ എയര്‍വേസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 140 ലേറെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ ദേശീയ ദിനമായ ഈ മാസം 18 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിക്കും, ഡിസംബര്‍ 26 മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ 15 …
കുവൈത്ത് പ്രവാസികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ്; പ്രതി വര്‍ഷം 500 ദിനാര്‍; 10,000 ദിനാറിന്‍റെ ആനുകൂല്യം
കുവൈത്ത് പ്രവാസികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ്; പ്രതി വര്‍ഷം 500 ദിനാര്‍; 10,000 ദിനാറിന്‍റെ ആനുകൂല്യം
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നതിനായുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അന്തിമ ഘട്ടത്തില്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ശുപാര്‍ശ കുവൈത്ത് ഇന്‍ഷൂറന്‍സ് ഫെഡറേഷന്‍, വാണിജ്യ- വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന് സമര്‍പ്പിച്ചു. 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ …
“ഒമിക്രോൺ വേലിയേറ്റം വരു ന്നു!“ മുന്നറിയിപ്പുമായി ബോറി സ് ജോൺസൺ; യു​കെ​യി​ൽ 30 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ
“ഒമിക്രോൺ വേലിയേറ്റം വരു ന്നു!“ മുന്നറിയിപ്പുമായി ബോറി സ് ജോൺസൺ; യു​കെ​യി​ൽ 30 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപന സാധ്യതയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ലക്ഷ്യവും അദ്ദേഹം പ്രഖ്യാപിച്ചു. ‘ആര്‍ക്കും ഒരു സംശയവും ഉണ്ടാകരുത്. ഒമിക്രോണിന്റെ വേലിയേറ്റം വരുന്നു’ ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രോഗബാധിതര്‍ ദ്രുതഗതിയില്‍ ഉയരുന്നത് കാരണം …
വർക് ഫ്രം ഹോം: അപകടമുണ്ടായാൽ ചികിത്സാ ചെലവ് തൊഴിൽ ദാതാവിന്റെ ഇൻഷുറൻസ് കമ്പനിയ്ക്കെന്ന് ജർമ്മൻ കോടതി
വർക് ഫ്രം ഹോം: അപകടമുണ്ടായാൽ ചികിത്സാ ചെലവ് തൊഴിൽ ദാതാവിന്റെ ഇൻഷുറൻസ് കമ്പനിയ്ക്കെന്ന് ജർമ്മൻ  കോടതി
സ്വന്തം ലേഖകൻ: “വർക് ഫ്രം ഹോമിൽ” വീട്ടിനുള്ളിൽ അപകടം സംഭവിച്ചാൽ ചികിത്സ ചെലവും അനന്തര ഫലങ്ങളും ഉൾപ്പെടെയുള്ളതിന്റെ മുഴുവൻ ഉത്തരവാദിത്തവും തൊഴിൽദാതാവിന്റെ ആക്സിഡന്റൽ ഇൻഷുറൻസ് കമ്പനിക്കായിരിക്കുമെന്നു ജർമ്മ്മനിയിലെ പരമോന്നത സോഷ്യൽ കോടതി വിധിച്ചു. കിടപ്പു മുറിയിൽ നിന്നും ഓഫിസ് മുറിയിലേക്കു പോകാൻ കോണിപ്പടി ഇറങ്ങുന്നതിനിടയിൽ ഉരുണ്ടു വീണ് എല്ലിൽ പൊട്ടലുണ്ടായ അപകടത്തിലാണ് കാസ്സലിലുള്ള ഫെഡറൽ കോടതിയുടെ …
ചരിത്രം കുറിക്കാൻ നാഫ്തലി ബെനെറ്റ് യുഎഇയില്‍; സന്ദര്‍ശനത്തിന് എത്തുന്ന ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രി
ചരിത്രം കുറിക്കാൻ നാഫ്തലി ബെനെറ്റ് യുഎഇയില്‍; സന്ദര്‍ശനത്തിന് എത്തുന്ന ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ചരിത്ര സന്ദര്‍ശനത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്തലി ബെനെറ്റ് ഞായറാഴ്ച രാത്രി യുഎഇയിലെത്തി. ഒരു ഇസ്രായേല്‍ പ്രധാനമന്ത്രി ആദ്യമായാണ് യുഎഇ സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകത നാഫതലി ബെനെറ്റിന്റെ സന്ദര്‍ശനത്തിനുണ്ട്. ചരിത്രപരമായ അബ്രഹാം കരാറിലൂടെ ഇരു രാജ്യങ്ങളും ബന്ധം സാധാരണ നിലയിലാക്കാന്‍ തീരുമാനിച്ച് ഒരു വര്‍ഷം പിന്നിട്ടതിനു പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി യുഎഇയില്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രി …
യുഎഇ – ഇന്ത്യ യാത്രക്കാർക്ക് ലോക്കൽ നമ്പറും മെയിലും നിർബന്ധം: അറിയിപ്പുമായി എയർ ഇന്ത്യ
യുഎഇ – ഇന്ത്യ യാത്രക്കാർക്ക് ലോക്കൽ നമ്പറും മെയിലും നിർബന്ധം: അറിയിപ്പുമായി എയർ ഇന്ത്യ
സ്വന്തം ലേഖകൻ: യുഎഇ–ഇന്ത്യ–യുഎഇ സെക്ടറിലെ വിമാന യാത്രക്കാർ ലോക്കൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും പിഎൻആർ നമ്പറിനൊപ്പം നൽകണമെന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു മടക്ക യാത്രാ ടിക്കറ്റിൽ പോകുന്നവർ ഇന്ത്യയിൽ വിളിച്ചാൽ കിട്ടുന്ന നമ്പർ നൽകാത്തതു പ്രയാസമുണ്ടാക്കുന്നതായി എയർലൈൻ അധികൃതർ അറിയിച്ചു. മറിച്ച് യുഎഇയിലേക്കു വരുന്നവർ അടിയന്തര …
ഒമിക്രോൺ മാരകമാകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം; ബൂസ്റ്റർ ഡോസ് വകഭേദത്തെ പ്രതിരോധിക്കും
ഒമിക്രോൺ മാരകമാകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം; ബൂസ്റ്റർ ഡോസ് വകഭേദത്തെ പ്രതിരോധിക്കും
സ്വന്തം ലേഖകൻ: കോവിഡ് വകഭേദമായ ഒമിക്രോൺ മാരകമല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോൺ വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്നില്ല. ബൂസ്റ്റർ വാക്സിനുകൾ പുതിയ വകഭേദങ്ങൾ പടരുന്നതിൽ നിന്ന് സംരക്ഷണം നൽകുന്നതായും മന്ത്രാലയം അറിയിച്ചു. കോവിഡ് 19 വകഭേദമായ ഒമിക്രോൺ അത്ര മാരകമല്ലെന്നും വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രാഥമിക പഠനങ്ങൾ തെളിയിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. …
90 ശതകോടി റിയാൽ മിച്ച ബജറ്റുമായി 2022നെ വരവേൽക്കാൻ സൗദി; തൊഴിലില്ലായ്മ തുടച്ചു നീക്കും
90 ശതകോടി റിയാൽ മിച്ച ബജറ്റുമായി 2022നെ വരവേൽക്കാൻ സൗദി; തൊഴിലില്ലായ്മ തുടച്ചു നീക്കും
സ്വന്തം ലേഖകൻ: 90 ശതകോടി റിയാൽ മിച്ചവുമായി സൗദി അറേബ്യ 2022 വർഷത്തേക്കുള്ള ബജറ്റ്​ പ്രഖ്യാപിച്ചു. ബജറ്റിലെ ചെലവ്​ 955 ശതകോടി റിയാലാണ്​. വരുമാനം കണക്കാക്കിയിരിക്കുന്നത്​ 1045 ശതകോടി റിയാലാണ്​. സാമ്പത്തിക രംഗത്ത്​ തുടർച്ചയായ വളർച്ചയും വൈവിധ്യവും സുസ്ഥിരതയും ലക്ഷ്യമിടുന്നുണ്ടെന്ന് ബജറ്റ് ​ പ്രഖ്യാപന മന്ത്രിസഭ യോഗത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ പറഞ്ഞു. ദൈവസഹായത്തോടെ …
ഒമാനില്‍ വാറ്റ് നിരക്ക് കൂട്ടില്ല; ഉയര്‍ന്ന വരുമാനക്കാര്‍ക്ക് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി
ഒമാനില്‍ വാറ്റ് നിരക്ക് കൂട്ടില്ല; ഉയര്‍ന്ന വരുമാനക്കാര്‍ക്ക് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി
സ്വന്തം ലേഖകൻ: ഒമാനില്‍ ഉയര്‍ന്ന വരുമാനം നേടുന്നവര്‍ക്ക് അടുത്ത വര്‍ഷവും നികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്നു ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം ബിന്‍ സഈദ് അല്‍ ഹബ്‌സി. വാറ്റ് നിരക്ക് ഉയര്‍ത്തുകയില്ലെന്നും 2022 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വരുമാനം ആറ് ശതമാനം വര്‍ധിക്കുമെന്നും ദേശീയ ബജറ്റ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. 1,580 കോടി ഒമാനി …