സ്വന്തം ലേഖകൻ: ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ നിലവിലെ 11 രാജ്യങ്ങളെയും യുകെയുടെ ട്രാവൽ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. അംഗോള, ബോട്സ്വാന, ഈശ്വതിനി, ലെസോത്തോ, മലാവി, മൊസാംബിക്, നമീബിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഒമിക്രോൺ വേരിയന്റിന്റെ ആവിർഭാവത്തിന് ശേഷം മുൻകരുതൽ എന്ന നിലയിൽ …
സ്വന്തം ലേഖകൻ: ജര്‍മ്മനിയിലെ മെഡിക്കല്‍ സ്ററാഫുകള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പാര്‍ലമെന്റ് അംഗീകരിച്ചു.പുതുതായി അംഗീകരിച്ച നിയമം ദന്തഡോക്ടര്‍മാര്‍ക്കും മൃഗഡോക്ടര്‍മാര്‍ക്കും വാക്സിന്‍ നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് അണുബാധയുടെ നാലാമത്തെ തരംഗത്തെ തടയുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡ് വാക്സിന്‍ മാന്‍ഡേറ്റാക്കി. നിലവില്‍ ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ക്രിസ്മസ് അവധി അടുക്കുന്തോറും രോഗികളുടെ വർധനവിനെക്കുറിച്ചുള്ള ആശങ്കകള്‍ …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങൾ തമ്മിൽ സാമ്പത്തിക, സുരക്ഷാ, പ്രതിരോധ സഹകരണം ശക്തമാക്കണമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. റിയാദിൽ നടന്ന 42-ാമത് ജിസിസി ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കീരിടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരും പ്രതിനിധികളും പങ്കെടുത്തു. ഏകീകൃത ഗൾഫ് എന്ന ആശയം …
സ്വന്തം ലേഖകൻ: യുഎഇയില്‍ മലയാളികള്‍ക്ക് ഭീഷണിയായി സ്വദേശിവത്കരണം. ബാങ്കിങ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത് പരിഗണനയിലുണ്ട്. ഈ മേഖലകളില്‍ യോഗ്യരായ സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച പഠനം നടത്തി അന്തിമ തീരുമാനം എടുക്കാനാണ് ഖസര്‍ അല്‍ വതനില്‍ നടന്ന സെന്‍ട്രല്‍ ബാങ്ക് യോഗത്തിലെ നിര്‍ദേശം. സ്വദേശിവത്കരണം ശക്തമായാല്‍ ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ …
സ്വന്തം ലേഖകൻ: സൗദിയില്‍ വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് തവക്കൽനാ ആപ്പില്‍ അവരുടെ വാക്സിന്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ പുതിയ സംവിധാനം നിലവില്‍ വന്നു. സൗദിയിലെത്തുന്ന കുടുംബ സന്ദർശക വിസക്കാർക്കും ഇഖാമയുള്ളവരുടേത് പോലെ തന്നെ തവക്കൽനായിൽ വിവരങ്ങൾ ചേർക്കാൻ സാധിക്കും. ഇത് ചെയ്യാനായി അബ്ഷിർ റജിസ്ട്രേഷൻ നിർബന്ധമാണ്. പുതിയ സംവിധാനം നിലവില്‍ വന്നു. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പത്തിലൊന്ന് ജോലിയും അടുത്ത വർഷം അവസാനത്തോടെ ടൂറിസം മേഖലയിൽ ആയിരിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ പൗരന്മാരെ പരിശീലിപ്പിക്കാൻ ഏകദേശം 500 ദശലക്ഷം റിയാൽ നീക്കിവെച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ രംഗത്തേക്ക് യുവതി യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയാറാക്കിക്കഴിഞ്ഞു. വിവിധ പ്രദേശങ്ങളിലെ ഒമ്പത് …
സ്വന്തം ലേഖകൻ: മിക്രോൺ കോവിഡ് വകഭേദം മൂലം ബ്രിട്ടനിൽ ഒരാൾ മരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥിരീകരിച്ചു. തീവ്ര വ്യാപനശേഷിയുളള ഒമിക്രോൺ മൂലം ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ മരണമാണിത്. ലണ്ടനിലെ വ്യാപനത്തിലെ 40% ഒമിക്രോൺ മൂലമാണ്. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് മാരകമല്ലെങ്കിലും അലംഭാവം പാടില്ലെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. നവംബർ 27നാണ് യുകെയിൽ ആദ്യം …
സ്വന്തം ലേഖകൻ: വെയിറ്റ് ലോസ് ചലഞ്ചുമായി ദുബായ്. ആരോഗ്യകരമായ ഒരു ജീവിതത്തോടൊപ്പം പണം സമ്മാനമായി നേടാം എന്നാണ് പുതിയ ചലഞ്ചിന്‍റെ ലക്ഷ്യം. റാക് ഹോസ്പിറ്റലും, യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ മത്സരം സംഘടിപ്പിക്കുന്നത്. ഇന്നലെയാണ് വെയിറ്റ് ലോസ് ചലഞ്ച് മത്സരം ദുബായ് പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ തടി കുറയ്ക്കുന്നവര്‍ക്ക് ഒരോ കിലോ കുറക്കുന്നതിന് …
സ്വന്തം ലേഖകൻ: കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളുമായി ലോകത്തെ വരവേൽക്കാൻ ദുബായ് ഒരുങ്ങി. എക്സ്പോയ്ക്ക് പിന്നാലെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) നാളെ കൊടിയേറുന്നതോടെ ആഘോഷം ഇരട്ടിയാകും. അടുത്ത മാസം 30 വരെയുള്ള മേളയിൽ ഭാഗ്യശാലികൾക്ക് ആഡംബര വാഹനങ്ങളും കൈനിറയെ സ്വർണാഭരണങ്ങളും മറ്റും സ്വന്തമാക്കാം. എക്സ്പോയും ഡിഎസ്എഫും ഒരുമിക്കുന്നതിനാൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് ഇരട്ട സൗഭാഗ്യങ്ങൾ. ദുബായ് …
സ്വന്തം ലേഖകൻ: യുഎഇയിൽ സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നു. അവധി, അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാനുള്ള അനുമതി, സേവനാന്ത ആനുകൂല്യം തുടങ്ങി സർക്കാർ, സ്വകാര്യ മേഖലയിലെ അന്തരം പരിമിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 2 മുതൽ നിയമം പ്രാബല്യത്തിൽ വരും. അനുയോജ്യമായ ജോലി സമയം, പാർട്ട് ടൈം …