1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്ലാമിക് സ്‌റ്റേറ്റ് 400 കുട്ടികളെ പരിശീലിപ്പിച്ചതായി റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്‌റ്റേറ്റ് 400 കുട്ടികളെ പരിശീലിപ്പിച്ചതായി റിപ്പോര്‍ട്ട്
ഈ വര്‍ഷം ഇപ്പോള്‍ തന്നെ നാനൂറിലധികം കുട്ടികള്‍ക്ക് ഐഎസ് ഭീകരര്‍ പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട്. ആയുധ പരിശീലനം, ബോംബ് നിര്‍മാണം, ഒളിയാക്രമണം, ഡ്രൈവിങ് പരിശീലനം തുടങ്ങിയവയാണു കുട്ടികള്‍ക്കു നല്‍കിയതെന്നു ബ്രിട്ടന്‍ ആസ്ഥാനമായ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യെമന്‍ പ്രതിസന്ധി; ഇന്ത്യക്കാര്‍ക്കായി കപ്പലയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
യെമന്‍ പ്രതിസന്ധി; ഇന്ത്യക്കാര്‍ക്കായി കപ്പലയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സനയിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ്പ്‌ലൈന്‍ തുറന്നു. ഇവിടെയുള്ള ഇന്ത്യക്കാരുടെ യാത്രാ രേഖകള്‍ ശരിയാക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇന്ത്യക്കാര്‍ യെമനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ കത്തി തീര്‍ന്നു, ആസ്‌ട്രേലിയ ഫൈനലില്‍. വിരമിക്കാനൊരുങ്ങി ധോണി
ഇന്ത്യ കത്തി തീര്‍ന്നു, ആസ്‌ട്രേലിയ ഫൈനലില്‍. വിരമിക്കാനൊരുങ്ങി ധോണി
സ്വന്തം ലേഖകന്‍: അങ്ങനെ ലോകകപ്പിലെ ഇന്ത്യയുടെ കുതിപ്പിന് അവസാനമായി. ലോകകപ്പ് സെമിഫൈനലില്‍ ആസ്‌ട്രേലിയ ഇന്ത്യയെ 95 റന്‍സിനു തോല്‍പ്പിച്ച് മടക്ക ടിക്കറ്റ് നല്‍കി. ഓസീസ് ഉയര്‍ത്തിയ 329 റണ്‍സ് എന്ന റണ്മല നേരിടാന്‍ കഴിയാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മുട്ടുമടക്കുകയായിരുന്നു. വന്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് എല്ലാവരും പുറത്തായി. നേരത്തേ …
അരുന്ധതി റോയി; ലോകത്തിലെ ആറാമത്തെ സ്വാധീനമുള്ള ചിന്തക
അരുന്ധതി റോയി; ലോകത്തിലെ ആറാമത്തെ സ്വാധീനമുള്ള ചിന്തക
ലോകത്തിലെ ആറാമത്തെ സ്വാധീന ശക്തിയുള്ള ചിന്തകയായി അരുന്ധതി റോയിയെ തെരഞ്ഞെടുത്തു. ബ്രിട്ടണിലെ പ്രമുഖ കറന്റ് അഫേഴ്‌സ് മാഗസീനാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ ആറാമത്തെ സ്വാധീന ശക്തിയുള്ള ചിന്തകയായി തെരഞ്ഞെടുത്തത്.
കടലക്കറി കഴിച്ച് ബ്രിട്ടീഷുകാരന്‍ മരിച്ചു, ഇന്ത്യന്‍ റെസ്റ്റൊറന്‍റ് ഉമയ്‌ക്കെതിരെ കേസെടുത്തു
കടലക്കറി കഴിച്ച് ബ്രിട്ടീഷുകാരന്‍ മരിച്ചു, ഇന്ത്യന്‍ റെസ്റ്റൊറന്‍റ് ഉമയ്‌ക്കെതിരെ കേസെടുത്തു
നോര്‍ത്ത് യോര്‍ക്ക്ഷയറിലെ ഇന്ത്യക്കാരന്‍ നടത്തുന്ന കറി ടേക്ക് എവേ ഷോപ്പില്‍നിന്ന് കടല്ലക്കറി വാങ്ങി കഴിച്ച ബ്രിട്ടീഷുകാനായ 38കാരന്‍ മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരനെതിരെ കേസ്. കറിയില്‍നിന്നുള്ള അലര്‍ജിയെ തുടര്‍ന്നാണ് പോള്‍ വില്‍സണ്‍ മരിച്ചത്
ഇന്ത്യ– -ഓസ്‌ട്രേലിയ സെമി; ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് ഓസ്‌ട്രേലിയന്‍ പെയ്‌സ് ബൗളിംഗ്
ഇന്ത്യ– -ഓസ്‌ട്രേലിയ സെമി; ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് ഓസ്‌ട്രേലിയന്‍ പെയ്‌സ് ബൗളിംഗ്
ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയക്കെതിരെ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യ ആത്മവിശ്വാസത്തില്‍. തുടര്‍ച്ചയായി ആറു കളികള്‍ ജയിച്ച് നില്‍ക്കുന്ന ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് സ്റ്റാര്‍ക്കും മിച്ചല്‍ ജോണ്‍സണും ഹേസല്‍വുഡും നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയന്‍ പേസര്‍മാര്‍.
യുഎഇയിലുള്ള ഏഷ്യക്കാര്‍ ആഗ്രഹിക്കുന്നത് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കണമെന്നാണ്
യുഎഇയിലുള്ള ഏഷ്യക്കാര്‍ ആഗ്രഹിക്കുന്നത് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കണമെന്നാണ്
യുഎഇയിലെത്തി പ്രവാസികളായി താമസിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ആളുകള്‍ മുഴുവന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഫൈനലില്‍ കടക്കണമെന്നാണ്.
യുഎഇയില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടി വരും
യുഎഇയില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടി വരും
ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴത്തുകയുമായി യുഎഇയില്‍ നിയമഭേദഗതി. ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ വരുത്തിയിരിക്കുന്ന ഭേദഗതി പ്രകാരം ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 100,000 ദിര്‍ഹം മുതല്‍ രണ്ട് മില്യണ്‍ ദിര്‍ഹം വരെ പിഴ ലഭിക്കും.
നോര്‍ഫോല്‍ക്ക് ചില്‍ഡ്രന്‍സ് സര്‍വീസസില്‍നിന്ന് 16 പേരെ 18 മാസത്തിനുള്ളില്‍ പുറത്താക്കി
നോര്‍ഫോല്‍ക്ക് ചില്‍ഡ്രന്‍സ് സര്‍വീസസില്‍നിന്ന് 16 പേരെ 18 മാസത്തിനുള്ളില്‍ പുറത്താക്കി
നോര്‍ഫോല്‍ക്ക് കൗണ്ടി കൗണ്‍സിലില്‍നിന്ന് കഴിഞ്ഞ 18 മാസത്തിനിടെ 16 ചില്‍ഡ്രന്‍സ് സര്‍വീസ് വര്‍ക്കേഴ്‌സിനെ ഡിസ്മിസ് ചെയ്തിട്ടുണ്ടെന്ന് ബിബിസി ന്യൂസ്. കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ശിശുസേവന സ്ഥാപനം നേരത്തെ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളതാണ്.
അപകടത്തില്‍പ്പെട്ട ജര്‍മ്മന്‍ വിമാനത്തില്‍ ഓസ്‌ട്രേലിയക്കാരായ അമ്മയും മകനും
അപകടത്തില്‍പ്പെട്ട ജര്‍മ്മന്‍ വിമാനത്തില്‍ ഓസ്‌ട്രേലിയക്കാരായ അമ്മയും മകനും
ഫ്രഞ്ച് ആല്‍പ്‌സ് പര്‍വത നിരയില്‍ ജര്‍മ്മന്‍ വിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ട 150 പേരില്‍ രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്മാരും. കാരോള്‍ ഫ്രൈഡേ അവരുടെ മകന്‍ ക്രെയ്ഗ് എന്നിവരാണ് ദുരന്തത്തില്‍ അകപ്പെട്ടത്.