രണ്ട് മാസം മുമ്പ് തൂങ്ങി മരിച്ച മലയാളി യുവതിയുടെ മൃതദേഹം ബഹറൈനില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാകാന്‍ വൈകിയതാണ് ശവസംസ്‌കാരം വൈകാന്‍ കാരണമായത്. കോട്ടയം മുട്ടക്കയം സ്വദേശിയായ ഷീബ എന്ന ഹസീന (42)യെയാണ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മുഹറഖിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇത്രയും നാള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കുവൈത്തി പള്ളിയില്‍ …
നെഹ്രുകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ സ്വപ്‌നങ്ങളുമായി ചൊവ്വാഴ്ച ഇന്ത്യ നേപ്പാളിനെ നേരിടും. ആദ്യ മത്സരത്തില്‍ സിറിയയെ 2-1നും രണ്ടാം മത്സരത്തില്‍ മാലി ദ്വീപിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കും തോല്‍പ്പിച്ച ഇന്ത്യ തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. നിലവിലുള്ള ചാംപ്യന്മാരായ ഇന്ത്യ പുതിയ കോച്ച് വിം കോവര്‍മാന്‍സിനു കീഴില്‍ മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. നായകന്‍ സുനില്‍ ഛെത്രിയുടെയും സയ്ദ് റഹിം …
ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി താനെഴുതിയ ബ്ലോഗിലെ കുറിപ്പ് മാധ്യമങ്ങള്‍ ആഘോഷമാക്കുകയായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രതികരണം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിയ്ക്കുകയായിരുന്നുവെന്നും ദേശാഭിമാനിയുടെ ഓണം സ്പെഷ്യല്‍ പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറയുന്നു. ”എന്തുകൊണ്ടാണ് ആ കുറിപ്പ് മാധ്യമങ്ങള്‍ ഏറ്റുപിടിച്ച് ആഘോഷമാക്കിയതെന്ന് മനസിലാകുന്നില്ല. അതു കൊണ്ടാടിയ മാധ്യമ താല്‍പര്യങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല. സ്വാഭാവികമായ പ്രതികരണമാണ് …
ഗള്‍ഫ്‌കാരനായ വരന് കമ്പനി ലീവ് അനുവദിച്ചില്ല. വധുവിനെ വരന്റെ സഹോദരി പുടവ നല്‍കി സഹോദരനു വേണ്ടി നേരത്തെ നിശ്ചയിച്ച സമയത്ത് വിവാഹം കഴിച്ചു. അബുദാബി ആസ്ഥാനമായുള്ള കമ്പനിയുടെ ദുബയ് ഓഫീസിലാണ് സുനില്‍ ജോലി ചെയ്യുന്നത്. കരാര്‍ പ്രകാരമുള്ള രണ്ട് മാസത്തെ ലീവിന് വിവാഹത്തിന് രണ്ട് മാസം മുമ്പ് തന്നെ സുനില്‍ അപേക്ഷിച്ചതാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്ത് …
ഇരിങ്ങാലക്കുടയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്നു. മുരിയാട് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ ആന്റണിയുടെ പണമാണ് നഷ്ടമായത്. കാര്‍ നിര്‍ത്തിയിട്ട് ആന്റണി ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയ സമയത്താണ് മോഷണം നടന്നത്. കാറിന്റെ ഡോര്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് പണം അപഹരിച്ചത്. മോഷ്ടാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന സി സി …
ബന്ധുവായ ഡോക്ടറുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആഡംബര കാറില്‍ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവും സുഹൃത്തും മരിച്ച നിലയില്‍. പരവൂര്‍ കുറുമണ്ടല്‍-ബി കോമള ഭവനില്‍ സജയ്കുമാര്‍ (36), ബന്ധുവും സുഹൃത്തുമായ കുറുമണ്ടല്‍ മണി ഭവനില്‍ പരേതനായ ഷണ്‍മുഖന്‍ ആചാരിയുടെ മകന്‍ ഗിരീഷ് (30) എന്നിവരാണു മരിച്ചത്. സജയ്കുമാര്‍ കൊച്ചിയില്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അസോഷ്യേറ്റ് ഡയറക്ടറാണ്. ഗിരീഷ് വൈദ്യശാല …
ആദ്യ മത്സരത്തില്‍ വെസ്റ്റ് ബ്രോമിനോട് 3-0ന് തകര്‍ന്നടിഞ്ഞ ലിവര്‍പൂള്‍ രണ്ടാം മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി 2-2ന് സമനിലയില്‍ തളച്ച് ആരാധകരെ വിസ്മയിപ്പിച്ചു. മറ്റൊരു മത്സരത്തില്‍ സ്റ്റോക്ക് സിറ്റിയും ആഴ്‌സണലും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ലിവര്‍പൂള്‍ തന്നെയാണ് ആദ്യം വലകുലുക്കിയത്. കോര്‍ണറില്‍ നിന്ന് ജെറാര്‍ഡ് ഉയര്‍ത്തി നല്‍കിയ പന്ത് ഒരു …
ലാസ് വേഗസില്‍ ഒഴിവുദിനം നഗ്നമായി ആഘോഷമാക്കി വിവാദത്തിലകപ്പെട്ട ഹാരി രാജകുമാരനു അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുകോടി യുഎസ് ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ദി ട്രബിള്‍ വിത്ത് ഹാരി എന്ന പേരില്‍ പുറത്തിറക്കുന്ന ബിഗ്ബജറ്റ് അശ്ലീല ചിത്രത്തില്‍ അഭിനയിക്കുന്നതിനു പ്രതിഫലം വാഗ്ദാനം ചെയ്തു ഹാരിക്ക് പോണ്‍ ഫിലിം നിര്‍മാതാവ് സ്റ്റീവ് ഹിര്‍ഷ് എഴുതിയ കത്തിന്റെ …
സ്വവര്‍ഗപ്രേമികള്‍ക്കെതിരെ സ്‌കോട്ടിഷ് പള്ളികളില്‍ ഇടയലേഖനം പുറത്തിറക്കി. സ്വവര്‍ഗപ്രേമികളുടെ വിവാഹം നിയമപരമാക്കുന്നതിനെതിരെ ആണ് ഇടയലേഖനം. അടുത്തിടെ സ്‌കോട്ടിഷ് സര്‍ക്കാര്‍ സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കാനുള്ള തീരുമാനം എടുത്തിരുന്നു. യാഥാസ്ഥികരുടെയും ക്രൈസ്തവ സഭയുടെയും പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ വിവാദ തീരുമാനം. ഇതേത്തുടര്‍ന്ന് രാജ്യത്തു വന്‍ പ്രതിഷേധശബ്ദം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് എരിതീയില്‍ എണ്ണ പകരുന്നതുപോലെ രാജ്യത്തെ കത്തോലിക് പള്ളികളില്‍ ഇടയലേഖനം …
എംഎസ്എഫ് നേതാവ് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കും തുല്യമായ രണ്ട് ആള്‍ ജാമ്യവും ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്.അടുത്ത നാലു ദിവസം കോടതി അവധിയായതിനാല്‍ ഇന്നു തന്നെ ജയരാജനു പുറത്തിറങ്ങാന്‍ സൗകര്യം ചെയ്യണമെന്നു കോടതി നിര്‍ദേശിച്ചു. അതെ സമയം …