കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് .നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചാണു കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തത്. സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനു വേണ്ടിയായിരുന്നു തീരുമാനം.പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളായ ഛത്തിസ്ഗഡ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവ ലേലത്തിന് എതിരായിരുന്നു. സഭയില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല …
നനീട്ടന്‍ കേരള ക്ലബ്ബിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ കലാകായിക മത്സരങ്ങളോടെയും സദ്യ വട്ടങ്ങളോടെയും തിരുവോണനാളില്‍ നടത്തപ്പെടും.
തെക്കന്‍ അഫ്ഗാനിസ്താനില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയ പതിനേഴു പേരെ താലിബാന്‍ തീവ്രവാദികള്‍ തലവെട്ടി കൊലപ്പെടുത്തി. ഹെല്‍മന്ദ് പ്രവിശ്യയിലെ താലിബാന്‍ നിയന്ത്രിത മേഖലയായ മുസാ ഖല ജില്ലയിലാണ് സംഭവം. വൈകുന്നേരം സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടവരെല്ലാം. പുരുഷന്മാരും സ്ത്രീകളും പങ്കെടുക്കുന്ന ഇത്തരം സംഗീത, ആഘോഷപരിപാടികള്‍ താലിബാന്‍ വിലക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 15 പേര്‍ പുരുഷന്മാരും രണ്ടു പേര്‍ സ്ത്രീകളുമാണ്. …
നഴ്സുമാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം. സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെ നഴ്സുമാരുടെ സംഘടന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നഴ്സുമാര്‍ക്കെതിരെ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. നിലവിലെ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഴ്സുമാരുടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച നഴ്സുമാരുടെ ഹര്‍ജി തള്ളിക്കളയണമെന്നും നഴ്സുമാരുടെ പ്രശ്നങ്ങള്‍ …
ജോബി മൈക്കിള്‍ സ്വാന്‍സി ഹോളി ക്രോസ് ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കുടുംബ കൂട്ടായ്മയും സ്‌പോര്‍ട്‌സ് ഡേ ആഘോഷങ്ങളും അത്യുജ്വലമായി. ചൊവ്വാഴ്ച സ്വാന്‍സിയിലെ ജെന്‍ഡ്രോസ് ഹോളി ക്രോസ് ചര്‍ച്ച് ഗ്രൗണ്ടില്‍ നടത്തിയ പരിപാടികളുടെ ഉദ്ഘാടനം ഹോളി ക്രോസ് ചര്‍ച്ച് വികാരി ഫാ . സിറിള്‍ തടത്തില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍, …
ലണ്ടന്‍ : വീടു വില വീണ്ടും കുറയാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍. വില്‍ക്കാനുളള വീടുകളുടെ എണ്ണം കൂടുകയും വാങ്ങാന്‍ ആളുകളെ കിട്ടാതാവുകയും ചെയ്തതോടെയാണ് വീട് വിലയില്‍ തുടര്‍ച്ചയായ ഇടിവുണ്ടായത്. വീടുകളുടെ ശരാശരി വിലയില്‍ ആഗസ്റ്റ് മാസവും 0.1 ശതമാനത്തിന്റെ ഇടിവുണ്ടായി. ജൂലൈയിലും ഇതേ പോലെ വീടുവിലയില്‍ ഇടവ് രേഖപ്പെടുത്തിയിരുന്നു. ഏജന്റുമാര്‍ വഴി പുതിയ വീട് വാങ്ങാനായി രജിസ്റ്റര്‍ …
സന്ദര് ലാന്ഡ് : ഇന്ത്യന്‍ കല്ച്ചരല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന കായികമേള അംഗങ്ങളുടെ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് സമ്പന്നമായി. സില്‍ക്ക് വെര്‍ത് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ അസ്സ്വാധ്യകരമാക്കി. ഉച്ചക്ക് തുടങ്ങിയ മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍, മഴ ദൈവങ്ങള്‍ അനുഗ്രഹിച്ച ഒരു ദിവസ്സത്തിന്റെ മുഴുവന്‍ സമയവും രസകരമാക്കി. വൈകുന്നേരം നടന്ന ബാര്ബികു …
ഇന്ത്യയൊരുക്കിയ സ്പിന്‍ ചുഴിയില്‍ കയമറിയാതെ കുരുങ്ങിയ കിവികള്‍ക്ക് ദയനീയ അന്ത്യം. ഒന്നാം ടെസ്റ്റില്‍ ഒരു ദിനം ബാക്കിനില്‍ക്കേ എം.എസ്. ധോണിയും സംഘവും ന്യൂസിലന്‍ഡിനെ ഇന്നിങ്സിനും 115 റണ്‍സിനും തോല്‍പിച്ച് നാണക്കേടിന്റെ നടുക്കടലില്‍ വീഴ്ത്തി. രണ്ട് ഇന്നിങ്സിലായി ന്യൂസിലന്‍ഡിന്റെ 20ല്‍ 18 വിക്കറ്റും ചുഴറ്റിയെറിയപ്പെട്ടത് സ്പിന്നര്‍മാരുടെ വിരുതിനു മുന്നില്‍. രണ്ട് ഇന്നിങ്സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ആര്‍. …
ലണ്ടന്‍: പൊതുജന താല്‍പ്പര്യാര്‍ത്ഥമാണ് തങ്ങള്‍ ഹാരി രാജകുമാരന്റെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന സണ്‍ ദിനപത്രത്തിന്റെ അവകാശവാദം തെറ്റാണന്ന് കള്‍ച്ചറല്‍ സെക്രട്ടറി ജെറമി ഹണ്ട്. വിവാദപരമായ ചിത്രങ്ങള്‍ ദിനപത്രങ്ങളില്‍ അച്ചടിച്ച് വരുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്നും ഹണ്ട് പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത് എഡിറ്റര്‍മാരാണന്നും ഹണ്ട് ചൂണ്ടിക്കാട്ടി. സണിന്റെ നടപടിയെ ന്യായീകരിച്ച് മാധ്യമ രാജാവ് …
കേരള രാഷ്ട്രീയത്തില്‍ പുതിയൊരു പാര്‍ട്ടി കൂടി ഉദിച്ചുയര്‍ന്നേക്കും.കത്തോലിക്കര്‍ക്ക് മാത്രമായുള്ള കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമാകണമെന്നാണ് സീറോ മലബാര്‍ ബിഷപ്പ് സിനഡിന്റെ ആഹ്വാനം. അതായത് ഇപ്പോഴുള്ള കത്തോലിക്കാ കോണ്‍ഗ്രസ് ഇനി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് ചുരുക്കം. കേരള ലാറ്റിന്‍ കാതലിക് അസോസിയേഷന്‍. ഇവരിപ്പോള്‍ പി ടി എ റഹിം നേതൃത്വം നല്‍്കുന്ന ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ …