ടെറന്സ് മൈക്കിള്
നനീട്ടന് : പ്രവര്ത്തനമികവും വൈവിധ്യമുള്ള വിവിധയിനം പരിപാടികളുമായി ചുരുങ്ങിയ കാലം കൊണ്ട് യു കെയിലെ മലയാളി സമൂഹത്തിന്റെ പ്രശംസയും അംഗീകാരവും പിടിച്ചുപറ്റിയ നനീട്ടന് കേരള ക്ലബ്ബിന്റെ ഈ വര്ഷത്തെ ഓണാഘോഷം വിവിധ കലാകായിക മത്സരങ്ങളോടെയും സദ്യ വട്ടങ്ങളോടെയും തിരുവോണനാളില് നടത്തപ്പെടും.
കേരള ക്ലബ്ബിന്റെ ഈ വര്ഷത്തെ ഓണാഘോഷത്തിന് കേരള ധനകാര്യമന്ത്രി ശ്രീ കെ എം മാണിയുടെ ഹൃദയം നിറഞ്ഞ ആശംസകള് ലഭിച്ചപ്പോള് അത് പ്രവാസി മലയാളികളുടെ പ്രവര്ത്തനങ്ങള്ക്കുള്ളഅംഗീകാരവും ഒപ്പം കൂടുതല് ഉണര്വോടെ പ്രവര്ത്തിക്കാന് കരുത്തും നല്കുന്നതായി.
അടുത്ത് തന്നെ യു കെ സന്ദര്ശിക്കുന്ന മാണിസാറിന് കേരള ക്ലബ്ബ് പ്രവര്ത്തകര് സ്വീകരണം നല്കാനുള്ള ശ്രമങ്ങള് നടക്കുന്നതായി ഭാരവാഹികള് അറിയിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല