എഡിറ്റോറിയല്‍ യുക്മ എന്ന സംഘടനകളുടെ സംഘടന എത്രമാത്രം യു കെ മലയാളികള്‍ നെഞ്ചിലേറ്റി എന്നതിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു ഈ മാസം 12 ന് കേംബ്രിഡ്ജില്‍ നടന്ന യുക്മ ജെനറല്‍ ബോഡിയും തിരഞ്ഞെടുപ്പും.ദൂരപരിധിയുടെ പ്രശ്നം ഉണ്ടായിരുന്നിട്ടും യു കെയിലെ അങ്ങോളമിങ്ങോളമുള്ള അസോസിയേഷന്‍ പ്രതിനിധികള്‍ വാര്‍ഷിക യോഗത്തില്‍ നിറഞ്ഞു കവിഞ്ഞതു തന്നെ യുക്മയെക്കുറിച്ച് യു കെ മലയാളികള്‍ എത്രമാത്രം പ്രതീക്ഷ …
ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഏതുതരത്തില്‍ ലാഭകരമാക്കാമെന്ന് തലപുകഞ്ഞാലോചിക്കുകയാണ് ബ്രട്ടീഷ് എയര്‍വെയ്‌സ്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന ഫീസ് സമീപകാലത്ത് കുത്തനെ വര്‍ധിപ്പിച്ചതാണ് ബ്രട്ടീഷ് എയര്‍വെയ്‌സ് ഉള്‍പ്പെടെ അന്താരഷ്ട്രകമ്പനികളെ ധര്‍മസങ്കടത്തിലാക്കുന്നത്. യാത്രാനിരക്ക് വര്‍ധിപ്പിച്ച് താല്‍ക്കാലികമായി രക്ഷനേടുക എന്ന തീരുമാനത്തിലാണ് പല കമ്പനികളും. പതിനായിരക്കണക്കിനു പ്രവാസികളെ പരോക്ഷമായി ബാധിക്കുന്ന സംഭവവികാസങ്ങളാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്നതെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയിലെ ഏറ്റവും …
അമ്മയോടൊപ്പം പള്ളിയില്‍പ്പോയി മടങ്ങുകയായിരുന്ന ആറുവയസുകാരനെ മയക്കുമരുന്നുപയോഗിച്ച് സമനില തെറ്റിയ ആള്‍ നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്. പടിഞ്ഞാറെ പൂങ്കുളത്താണ് സംഭവം. എന്നാല്‍ കോവളം പൊലീസ് പറഞ്ഞത് മനോരോഗലക്ഷണമുള്ള മുരുകന്‍ കുഞ്ഞിനെ ലാളിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്ന് വീണ് പരുക്കേല്‍ക്കുകയും തുടര്‍ന്നു ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു എന്നാണ്. .പടിഞ്ഞാറെ പൂങ്കുളം …
കണ്ണൂര്‍: തിങ്കളാഴ്ച രാത്രി കണ്ണൂര്‍ ചാല ബൈപ്പാസ് റോഡില്‍ പാചകവാതകടാങ്കര്‍ ലോറി മറിഞ്ഞ് തീപിടിച്ചതിനെത്തുടര്‍ന്നു പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു.
മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മല്‍ കസബിന് വധശിക്ഷ വിധിച്ച കീഴ്‌കോടതി വിധികള്‍ സുപ്രിം കോടതി ശരിവെച്ചു. പ്രത്യേകകോടതിയും മുംബൈ ഹൈക്കോടതിയും വധശിക്ഷ നല്‍കണമെന്ന് വിധിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് കസബ് സമര്‍പ്പിച്ച ഹരജി തള്ളികൊണ്ടാണ് പരമോന്നത കോടതി വിധി പ്രഖ്യാപിച്ചത്. മരണശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാണ് കസബ് അപേക്ഷിച്ചത്. അപ്പീലില്‍ തീരുമാനമാകുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രിംകോടതി നേരത്തെ വിലക്കിയിരുന്നു. …
ഡല്‍ഹിയില്‍ പത്താം ക്ലാസുകാരിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. രണ്ട് പേര്‍ ഒളിവിലാണ്. പ്രശാന്ത് വിഹാറില്‍ താമസിക്കുന്ന 16കാരിയെയാണ് കാറിനുള്ളില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ആഗസ്റ്റ് പതിനേഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് മടങ്ങുമ്പോള്‍ 5 പേരടങ്ങുന്ന അക്രമികള്‍ കാറില്‍ വന്ന് പെണ്‍കുട്ടിയെ വലിച്ച് …
അപകടകരവും, അനാരോഗ്യകരവുമായ സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെ മുനിസിപ്പാലിറ്റി അധികൃതര്‍ രംഗത്ത്. ആരോഗ്യ, സൗന്ദര്യ വര്‍ദ്ധക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്നും താക്കീത് ലഭിച്ചു കഴിഞ്ഞു. മൂന്ന് ബ്യൂട്ടി സലൂണുകള്‍ക്കും, സ്‌ത്രീകളെ ലാക്കാക്കി പ്രവത്തിക്കുന്ന മറ്റു പതിനെട്ട് സ്ഥാപനങ്ങള്‍ക്കും ആരോഗ്യ മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് അബുദാബി മുനിസിപ്പാലിറ്റി താക്കീത് നല്‍കി കഴിഞ്ഞു. കാലാവധി കഴിഞ്ഞ കോസ്‌മെറ്റിക് …
സ്വകാര്യ ആശുപത്രികളിലെ ബോണ്ട് സമ്പ്രദായം, സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കല്‍ തുടങ്ങിയ തൊഴിലാളി വിരുദ്ധ നടപടി അവസാനിപ്പിക്കുന്നതിന് സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നേഴ്‌സുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍.
ലോകമെമ്പാടുമുള്ള മലയാളികള്‍ തുടിക്കുന്ന ഹൃദയവുമായി ഓണത്തെ വരവേല്‍ക്കുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ എഡിന്‍ബര്‍ഗ് മലയാളികളും ഒരുങ്ങുന്നു.
വീണ്ടും ഒരു ഓണക്കാലം വരവായി. കര്‍ക്കിടകത്തിന്റെ ഇരുളില്‍നിന്നു ചിങ്ങത്തിന്റെ വെളിച്ചത്തിലേക്കുള്ള പ്രകൃതിയുടെ പ്രയാണം പൂര്‍ത്തിയാവുന്നു. സമ്പല്‍സമൃദ്ധിയുടെ നാളുകളെ ഓര്‍മ്മപ്പെടുത്തികൊണ്ട് മലയാളിയുടെ ഹൃദയത്തോടു ചേര്‍ന്ന് നില്‍ക്കുന്ന ഓണം ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് പിറന്ന നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണു സമ്മാനിക്കുന്നത്. ഇന്ന് ഓണം ആഘോഷിക്കപ്പെടുന്നത് മറുനാടന്‍ മലയാളികളുടെയിടയിലാണ്. കാരണം ഗൃഹാതുരത്വം പ്രവാസിക്ക് മാത്രമുള്ളതാണല്ലോ. നാട്ടില്‍ ഓണം ഒരു ചടങ്ങുമാത്രമായിരിക്കുന്നു. കേരളത്തിലെ …