ഓഗസ്റ്റ് 30 ന് യുകെയില്‍ നടക്കുന്ന പ്രഥമ കോതമംഗലം സംഗമത്തിന് വന്‍ പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ കോതമംഗലംകാര്‍. ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുകെയിലെ പ്രഥമ കോതമംഗലം സംഗമത്തിന് സ്വിസ്റ്റ്സര്‍ലാന്‍ഡില്‍ നിന്നും കോതമംഗലം-വിയെന്ന കുടുംബ സംഗമത്തിന്റെയും ദുബായില്‍ നിന്നും എറണാകുളം പ്രവാസി സംഘടനയുടെയും പിന്തുണ. യുകെയിലുള്ള കോതമംഗലം നിവാസികളുടെ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ദുബായില്‍ നിന്നും എറണാകുളം പ്രവാസി സംഘടനയുടെ …
കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാന്‍ അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടില്‍ പിശകുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മന്‍മോഹന്‍സിങ് വിശദീകരണവുമായി രംഗത്തെത്തിയത്. ആറു കാര്യങ്ങളിലൂന്നിയ വിശദീകരണം പക്ഷേ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിപ്പോയി. യുപിഎ ഇതര സര്‍ക്കാരുകള്‍ ഭരിച്ച അഞ്ചു …
കുറ്റകരമായ ഉള്ളടക്കങ്ങള്‍ നിരോധിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതോ ആയ ഉള്ളടക്കമുള്ള അക്കൗണ്ടുകള്‍ നിരോധിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. കുറ്റകരമായ ഉള്ളടക്കം അന്വേഷിക്കുന്ന ഏജന്‍സികളുമായി കമ്പനി സഹകരിക്കും. അതേസമയം അസം കലാപത്തെ തുടര്‍ന്ന് സ്പര്‍ധ വളര്‍ത്തുന്ന വീഡിയോകള്‍ …
ബോണ്‍മൗത്ത്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ പരിശുദ്ധമായ കോട്ടയം ജില്ലയിലെ മുട്ടുചിറ നിവാസികളുടെ സംഗമം ശനിയാഴ്ച ബോണ്‍മൗത്തില്‍ നടക്കും. രാവിലെ 9.30ന് ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ സംഗമ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും, സരിഗ യുകെയുടെ ഗാനമേളയും നടക്കും. മുട്ടുചിറയില്‍ നിന്ന് പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് …
ലണ്ടന്‍ : വൈദ്യുതി – ഗ്യാസ് കമ്പനിയായ എസ്എസ്ഇയുടെ എനര്‍ജി ബില്ലില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്താന്‍ നീക്കം. എസ്എസ്ഇ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതോടെ മറ്റ് കമ്പനികളും എസ്എസ്ഇയുടെ പാത പിന്തുടരുമെന്ന് ഉറപ്പായി. ഗ്യാസിനും ഇലക്ട്രിസിറ്റിക്കുമായി എട്ടുമില്യണ്‍ ഉപഭോക്താക്കളാണ് എസ്എസ്ഇയെ ആശ്രയിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന കുടംബങ്ങള്‍ക്ക് വൈദ്യുതി, ഗ്യാസ് ബില്ലുകളിലുണ്ടായ വര്‍ദ്ധനവ് ഇരുട്ടടിയായി. …
അപ്പച്ചന്‍ കണ്ണഞ്ചിറ ഓണത്തപ്പനെ വരവേല്‍ക്കാനായി ബോണ്‍മൗത്ത് മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. സെന്റ് ലൂക്കോസ് ചര്‍ച്ച് ഹാളില്‍ സെപ്റ്റംബര്‍ 2ന് രാവിലെ പത്ത് മണിമുതല്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കമിടും. വൈകുന്നേരം അഞ്ച് മണി വരെ നീളുന്ന ഓണാഘോഷത്തില്‍ വൈവിധ്യങ്ങളായ കലാ കായിക ഇനങ്ങള്‍ ഉണ്‌ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ തുടങ്ങുന്ന ആഘോഷത്തില്‍ മാവേലിയുടെ പ്രത്യേക ഓണ സന്ദേശവും ഉച്ചക്ക് സ്വാദിഷ്ടമായ …
വി.വി.എസ് ലക്ഷ്മണ്‍ തന്റെ വീട്ടില്‍ നടത്തിയ രാത്രി വിരുന്നിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മഹേന്ദ്രന്‍ സിംഗ് ധോണിയെ ക്ഷണിച്ചില്ല. ഇക്കാര്യം ധോണി തന്നെയാണ് വെളിപ്പെടുത്തിയത്. ലക്ഷ്മണിന് ധോണിയുമായി മോശം ബന്ധമാണെന്ന അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുകയാണ് ഈ സംഭവം. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം അപ്രതീക്ഷിതമായി ക്രിക്കറ്റിനോടു വിടപറഞ്ഞ ലക്ഷ്മണ്‍ ഇന്നലെ സ്വന്തം …
മാത്യു ജോസഫ് സന്ദര്‍ലാന്‍ഡ് : മലയാളിയുടെ മനസ്സില്‍ കാത്തുസൂക്ഷിച്ചിരിക്കുന്ന നന്മയുടെ ബാക്കിപത്രം ഇന്നും തെളിഞ്ഞുവരുന്നത് അവരുടെ സ്വന്തം ഓണത്തിലും, അതിന്റെ ഉത്സവാഘോഷത്തിലുമാണ്. സന്ദര്‍ലാന്‍ഡിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇത്തവണ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 9 ഞായറാഴ്ച സെ. ഐഡനസ് സ്കൂള്‍ ഹാള്ളില്‍ വച്ച് നടക്കുന്ന ഓണസദ്യയില്‍ കേരളത്തിന്റെ ഗൃഹതുരുത്വമുണര്‍ത്തുന്ന വിഭവങ്ങളും, കേരളത്തനിമയുള്ള സാംസ്കാരിക …
ടോം ജോസ് തടിയമ്പാട് ലിവര്‍പൂളിലെ വളരെ ജനകീയ മലയാള സംഘടനയായ ഏഷ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ(ACAL) നേതൃത്വത്തില്‍ വമ്പിച്ച ഓണാഘോഷ പരിപാടി നടത്തുന്നു. സെപ്തംബര്‍ എട്ടിന് രാവിലെ സെന്റ് ബോസ്‌കോ ആര്‍ട്‌സ് കോളജ്, ഓഡിറ്റോറിയത്തില്‍ നടത്തുന്ന ഓണാഘോഷപരിപാടിയില്‍ വിവിധയിനം കലാകായികപരിപാടികള്‍ അവതരിപ്പിക്കുന്നതാണ്. വിഭവസമൃദ്ധമായ സദ്യയും കലാപരിപ്പാടികളും നാട്ടിലെ ഗൃഹാതുരത്വം മറക്കാന്‍ ലിവര്‍പൂളിലെ മലയാളികള്‍ക്ക് അവസരം ഒരുക്കും എന്ന് …
നിയമം ലംഘിച്ച് യുവതിയെ കിങ്ഫിഷര്‍ വിമാനത്തിന്റെ കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ച സംഭവം വിവാദമാവുന്നു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ മുതിര്‍ന്ന പൈലറ്റാണ് യുവതിയെ കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത്. കഴിഞ്ഞ ഞായറാഴ്ച ദില്ലിയില്‍ നിന്നു മുംബൈയിലേയ്ക്കു പോയ ഐടി 304 വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. ഡിജിസിഎയുടെ അംഗീകാരമില്ലാത്തവരെ കോക്പിറ്റിനുള്ളില്‍ കയറ്റരുതെന്നാണ് നിയമം. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിയമം …