അസമില്‍ കത്തിപ്പടരുന്ന കലാപവുമായി ബന്ധപ്പെട്ട് എം എല്‍ എ അറസ്റ്റില്‍. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് പ്രദീപ് ബ്രഹ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ അഞ്ചു കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘര്‍ഷം പടര്‍ത്തുന്നതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. എം എല്‍ എയുടെ അറസ്റ്റിനെ തുടര്‍ന്ന് കൊക്രജാറില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ബോഡോ തീവ്രവാദികളും …
ഈ കാലഘട്ടത്തിലെ അഭിഷേകാഗ്നിയാല്‍ ജ്വലിക്കുന്ന, പരിശുദ്ധാത്മാവിനാല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വചന പ്രഘോഷകനായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലില്‍ നോട്ടിങ്ങ്ഹാമില്‍ എത്തുന്നു.
കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ മാഞ്ചസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ പത്രപ്രവര്‍ത്തനരംഗത്തെ ശ്രദ്ധേയരായ ഈ രണ്ടുപേരും സഹപ്രവര്‍ത്തകരെപ്പോലും അറിയിക്കാതെ ഒരാഴ്ചമുമ്പ് കേരളത്തില്‍ നിന്നും യുകെയിലേക്ക് കടക്കുകയായിരുന്നു
സഖറിയ പുത്തന്‍കുളം ബാല്‍സാള്‍ കോമണ്‍ : വിവിധതരം ലഹരി പദാര്‍ത്ഥങ്ങളായ മദ്യത്തിനും അടിമത്വത്തില്‍ നിന്നും മോചിതരായവരുടെയും , മദ്യവിമുക്ത കുടുംബത്തിനായി ആഗ്രഹിക്കുന്നവരുടെയും കുടുംബകൂട്ടായ്മ ഈ മാസം 29ന് ബാള്‍സാള്‍ കോമണില്‍ നടക്കും. ബ്ലസ്ഡ് റോബര്‍ട്ട് ചര്‍ച്ചില്‍ രാവിലെ9ന് ആരംഭിക്കുന്ന ലഹരി മദ്യ വിമുക്ത കൂട്ടായ്മയില്‍ ഫാ. സോജി ഓലിക്കല്‍ ദിവ്യബലി അര്‍പ്പിക്കുകയും വചനം പ്രഘോഷിക്കുകയും ചെയ്യും. …
ന്യൂസിലാന്റിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഏകദേശം 7 മാസത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങുന്നത്. ഇതിന് മുമ്പ് ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇന്ത്യ അവസാന ടെസ്റ്റ് കളിച്ചത്. ഓസ്ട്രേലിയക്കെതിരെ നടന്ന നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ നാലും തോറ്റ് നാണംകെട്ട ഇന്ത്യ സ്വന്തം മണ്ണില്‍ ന്യൂസിലാന്റിനെതിരെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ലക്ഷ്യമിടുന്നത്. മൂന്ന് ടെസ്റ്റുകളും രണ്ട് ട്വന്റി 20 …
ബോബന്‍ സെബാസ്റ്റ്യന്‍ സരേ കൗണ്ടികൗണ്‍സില്‍, കിയ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ പിന്‍ സെന്റ് മാസന്‍സ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് വോക്കിങ്ങില്‍ നിന്നുള്ള ലിയ ജെയ്ന്‍ അര്‍ഹയായി.ക്‌നാപ്ഹില്‍ സെന്റ് ഹ്യൂ ഓഫ് ലിങ്കണ്‍ കാതലിക് സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയിയാണ് ഡെയ്ന്‍. പേര്‍ഫോര്‍ഡ് ക്രിക്കറ്റ് ക്ലബ് അംഗവും കോച്ച് സൈമണ്‍ ക്ലിഫ്റ്റണിന്റെ ശിക്ഷണത്തില്‍ പരിശീലനവും നേടി വരികയായിരുന്നു ലിയ. സറേ …
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. പവന് 160 രൂപ വര്‍ധിച്ച് 22,880 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 2,860 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം. ഉത്സവ സീസണോട് അനുബന്ധിച്ച ആവശ്യം വര്‍ധിക്കുന്നതും വില വര്‍ധനയ്ക്ക് കാരണമായി.
നോര്‍വിച്ച് അസോസിയേഷന്‍ ഓഫ് മലയാളീസ് (NAM) ന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. അവധിക്കാലം ആഘോഷിക്കാനായി പോയവരെല്ലാം തിരികെ എത്തി തുടങ്ങിയതോടെ നോര്‍വിച്ചിലെ മലയാളികളും ഓണാഘോഷത്തിന്റെ ലഹരിയിലേക്ക്. ഓണഘോഷങ്ങളുടെ ഭാഗമായ സ്‌പോര്‍ട്‌സ് ഡേ ആഗസ്റ്റ് 25 ന് നടക്കും
നടന്‍ ജഗതി ശ്രീകുമാര്‍ തിരിച്ചു വരവിന്റെ പാതയിലെന്ന് സുഹൃത്തുക്കള്‍. ഒരാഴ്ച മുമ്പ് വെല്ലൂരിലെത്തി ജഗതിയെ സന്ദര്‍ശിച്ച സംഗീത സംവിധായകന്‍ വിദ്യാധരന്‍, സിനിമാ സംവിധായകന്‍ ബാബു നാരായണന്‍, ചന്ദ്രന്‍, സി.എസ്. അജയകുമാര്‍, തുടങ്ങിയവരാണ് നടന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതായി വെളിപ്പെടുത്തിയത്. എന്നാല്‍ ജഗതിയുടെ ആരോഗ്യനിലയെ പറ്റി അടിസ്ഥാനരഹിതമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോള്‍ …
വെയില്‍സ് രാജകുമാരന്‍ ഹാരിയുടെ ലാസ് വെഗാസിലെ വിവാദ ഹോട്ടല്‍ പാര്‍ട്ടി ചിത്രങ്ങള്‍ അമേരിക്കന്‍ വെബ് സൈറ്റുകള്‍ ചൊവ്വാഴ്ച ലോകത്തിന് മുന്നിലേയ്ക്ക് തുറന്നിട്ടു. പിന്നാലെ ഒരു ഡസനോളം സൈറ്റുകളും അതേറ്റു പിടിച്ചു. പത്രങ്ങളും ചാനലുകളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ രാജകുമാരന്റെ പാര്‍ട്ടി എങ്ങും പാട്ടായി. ലാസ് വെഗാസില്‍ വെള്ളിയാഴ്ച രാത്രി നടന്ന പാര്‍ട്ടിക്കിടയിലാണ് രാജകുമാരന്‍ അര്‍ദ്ധ നഗ്നനായത്. …