1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2012

സഖറിയ പുത്തന്‍കുളം

ബാല്‍സാള്‍ കോമണ്‍ : വിവിധതരം ലഹരി പദാര്‍ത്ഥങ്ങളായ മദ്യത്തിനും അടിമത്വത്തില്‍ നിന്നും മോചിതരായവരുടെയും , മദ്യവിമുക്ത കുടുംബത്തിനായി ആഗ്രഹിക്കുന്നവരുടെയും കുടുംബകൂട്ടായ്മ ഈ മാസം 29ന് ബാള്‍സാള്‍ കോമണില്‍ നടക്കും.

ബ്ലസ്ഡ് റോബര്‍ട്ട് ചര്‍ച്ചില്‍ രാവിലെ9ന് ആരംഭിക്കുന്ന ലഹരി മദ്യ വിമുക്ത കൂട്ടായ്മയില്‍ ഫാ. സോജി ഓലിക്കല്‍ ദിവ്യബലി അര്‍പ്പിക്കുകയും വചനം പ്രഘോഷിക്കുകയും ചെയ്യും. അമിത മദ്യപാനത്തിന്റെ തിക്തഫലങ്ങള്‍ വേദനയോടെ സഹിച്ച്, പ്രാര്‍ത്ഥനയിലൂടെ മദ്യപാനം മാറിയ കുടുംബങ്ങള്‍ രുചിച്ചറിയുന്ന സന്തോഷങ്ങള്‍ പങ്കുവെയ്ക്കുകയും വചനാധിഷ്ഠിതമായ കുടുംബജീവിതത്തിലൂടെ ദൈവീക മഹത്വം ദര്‍ശിക്കുന്ന സാക്ഷ്യങ്ങളും ലഹരി-മദ്യ വിമുക്ത കൂട്ടായ്മയില്‍ പങ്കുവെക്കും.മദ്യവിമുക്ത കുടുംബകൂട്ടായ്മയിലൂടെ പങ്കുചേരുമ്പോള്‍ മദ്യപാനം എന്ന സാമൂഹികത തിന്‍മയെ ചെറുത്തുതോല്‍പ്പിക്കാനാഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്കും കൂട്ടായ്മയില്‍ പങ്കുചേരാവുന്നതാണ്.

യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലഹരി-മദ്യ വിമുക്ത കൂട്ടായ്മയില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പടുക.

ബാബു-07954143362, 01384352394 അനീഷ്- 07760254750, 01788334425

വിലാസം: ബ്ലെസ്ഡ് ഗ്രിസോള്‍ഡ് റോബര്‍ട്‌സ് ചര്‍ച്ച് മീറ്റിംഗ് ലെയ്ന്‍, ബല്‍സാല്‍ കോമണ്‍ CV7 7GE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.