എറണാകുളം-കോട്ടയം റെയില്‍വേ പാതയില്‍ വെള്ളൂരില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സെന്തിലിനെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു. 11മണിയോടെ സെന്തിലിനെ തലയോലപ്പറമ്പില്‍ എത്തിക്കും. സ്‌ഫോടകവസ്തു നിര്‍മ്മാണത്തില്‍ സെന്തിലിനെ സഹായിച്ചെന്ന് കരുതുന്ന ഒരാള്‍കൂടി ഉടന്‍ പിടിയിലായേക്കുമെന്നും വിവരമുണ്ട്. സെന്തിലാണ് ബോംബ് പാളത്തില്‍ വെച്ചതെന്നാണ് പോലീസിന്റെ നിഗമനം. കെസ്ആര്‍ടിസിയില്‍ എംപാനല്‍ ഡ്രൈവറാണ് സെന്തില്‍..; ഇയാളുടെ വീട്ടില്‍ വെള്ളിയാഴ്ച …
രോഗബാധിതനായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നടന്‍ തിലകന്റ ആരോഗ്യനില കൂടുതല്‍ വഷളായി. മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും രണ്ടുതവണ ഹൃദയാഘാതമുണ്ടാവുകയും ചെയ്തു. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും വ്യാഴാഴ്ചയാണ് തിലകനെ കിംസില്‍ പ്രവേശിപ്പിച്ചത്. . അബോധാവസ്ഥയിലാണ് അദ്ദേഹം വെന്റലേറ്ററില്‍ കഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി …
ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (IMA) ഗ്രേറ്റ് ഡന്‍മുറിയുടെ ആഭിമുഖ്യത്തില്‍ പോട്ട്രഷ് ബീച്ചിലെക്കും അമ്യൂസ്മെന്റ് പാര്‍ക്കിലെക്കും നടത്തിയ വിനോദയാത്ര നവ്യാനുഭവമായി.പ്രവാസിജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കുവാനും കൂടുതല്‍ അടുത്തറിയുവാനും ടൂര്‍ ഉപകരിച്ചു.
യുവാവുമായുള്ള പ്രണയത്തെ തുടര്‍ന്ന് അനുജത്തിയുടെ തലയറുത്ത് കാമുകന്റെ വീട്ടിലേക്കെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ബിഹാരി ഗ്രാമത്തിലാണ് സംഭവം. അഭിമാനഹത്യയുടെ ഭാഗമായാണ് ഈ ക്രൂരത നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. 23കാരനായ കല എന്ന യുവാവാണ് 19കാരിയായ സഹോദരിയെ കൊന്ന് തലയറുത്ത ശേഷം കാമുകനെന്ന് സംശയിക്കുന്ന 20കാരന്റെ വീട്ടിലേക്കെറിഞ്ഞത്. ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് സിറ്റി പൊലീസ് കമീഷണര്‍ കമല്‍ യാദവ് …
സഹൃദയ – ദ് വെസ്ററ് കെന്റ് കേരളൈറ്റ്സിന്‍െറ ഓണാഘോഷ പരിപാടികള്‍ പ്രസിഡന്റ് മിസ്റ്റര്‍ ടോമി വര്‍ക്കിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 26ന് ഗ്രൂമ്ബ്രിഡ്ജ് വില്ലേജ് ഹാളില്‍ രാവിലെ 10ന് പൂക്കളത്തോട് കൂടി ആരംഭിക്കും. ടണ്‍ബ്രിഡ്ജ് വെല്‍സ് ഡെപ്യൂട്ടി മേയര്‍ റോവന്‍ ബാസു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഓണാഘോഷത്തിന് സ്റ്റെഫി ഇമ്മാനുവേലിന്‍െറ നേതൃത്വത്തിലുള്ള തിരുവാതിരയും വടംവലി മത്സരവും വിവിധ കലാകായിക …
അപ്പച്ചന്‍ കണ്ണഞ്ചിറ ഈസ്റ്റ് ഹാം: സുപ്രസിദ്ധ തീരദേശ മരിയന്‍ കേന്ദ്രമായ തിരുവനന്തപുരം പള്ളിത്തുറ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വെച്ച് ഈ വര്‍ഷവും അതി ഗംഭീരമായി ആഘോഷിക്കുന്നു. യു കെ യിലുള്ള തിരുവനന്തപുരം പള്ളിത്തുറ നിവാസികളാണ് ഈ വര്‍ഷവും തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത്. 2012 സെപ്തംബര്‍ 8 നു …
സ്റ്റാന്‍ലി മാത്യു ലെസ്റ്റര്‍ : മിഡ് ലാണ്ട്‌സിലെ ഏറ്റവും പ്രശസ്തവും, തിരുന്നാളിന്റെ തനിമപൂര്‍വ്വാധികം നിലനിറുത്തിക്കൊണ്ട് നടത്തപ്പെടുന്നതുമായ ലെസ്റ്റര്‍ പെരുന്നാള്‍ ഈ ഞായറാഴ്ച അതി ഗംഭീരമായി ആഘോഷിക്കുന്നു. പരിശുദ്ധ അമ്മയുടെയും,സഭാ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ പുണ്യവതിഅല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ സംയുക്തമായി ഏറ്റവും ആഘോഷപൂര്‍വ്വംകൊണ്ടാടുന്നു. 2012 ആഗസ്റ്റ് 26 നു ഞായറാഴ്ച ഉച്ചക്ക് 2 :00 മണിക്ക്കൊടിയേറ്റൊടെതിരുന്നാള്‍ …
ഏറെ കൊട്ടിഘോഷിക്കപ്പെട്ട് തീയേറ്ററുകളിലെത്തിയ ഓണച്ചിത്രങ്ങള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊപ്പമെത്തിയില്ലെന്ന് റിപ്പോര്‍്ട്ടുകള്‍. ഓണം റിലീസിനായി എത്തിയ മൂന്ന് സിനിമകളില്‍ ഒരെണ്ണത്തിന് മാത്രമാണ് അല്‍പ്പമെങ്കിലും പ്രതീക്ഷ പുലര്‍ത്താനായത്. ഇനി പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ജോഷി ടീമിന്റെ റണ്‍ ബേബി റണിലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മമ്മൂട്ടിയുടെ താപ്പാന, ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍, ഫഹദ് ഫാസിലിന്റെ ഫ്രൈഡേ, മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍ എന്നിവയാണ് …
മുംബൈ: അസം കലാപത്തോട് അനുബന്ധിച്ച് നടന്ന പ്രതിക്ഷേധ പ്രകടനത്തിനെ കഴിഞ്ഞ ആഗസ്ത് 11ന് മുംബൈയിലുണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് കംബ്രാഞ്ച് പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 48 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഭവുമായി ബന്ധപ്പെട്ട് 17 പേരേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസമിലും മ്യാന്‍മാറിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന …
ബേണ്‍: ലോകത്തെ അതിവേഗക്കാരുടെ പട്ടികയിലേക്ക് ഇനി യോഹന്‍ ബ്ലേക്കും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ലൊസാന്‍ ഡയമണ്ട് ലീഗില്‍ 9.69 സെക്കന്‍ഡില്‍ 100 മീറ്റര്‍ മറികടന്നതോടെ ഈ നേട്ടത്തിന് ഉടമയാകുന്ന മൂന്നാമത്തെ വ്യക്തിയായി യൊഹാന്‍ ബ്ലേക്ക്. 2008 ല്‍ 9.69 സെക്കന്റില്‍ ബോള്‍ട്ട് 100 മീറ്റര്‍ ഫിനിഷ് ചെയ്തിരുന്നു. ഈ സമയത്തിനൊപ്പമാണ് ഇപ്പോള്‍ ബ്ലേക്കും ഓടിയെത്തിയിരിക്കുന്നത്. അമേരിക്കക്കാരനായ ടൈസന്‍ …