1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

ഈസ്റ്റ് ഹാം: സുപ്രസിദ്ധ തീരദേശ മരിയന്‍ കേന്ദ്രമായ തിരുവനന്തപുരം പള്ളിത്തുറ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വെച്ച് ഈ വര്‍ഷവും അതി ഗംഭീരമായി ആഘോഷിക്കുന്നു. യു കെ യിലുള്ള തിരുവനന്തപുരം പള്ളിത്തുറ നിവാസികളാണ് ഈ വര്‍ഷവും തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത്.

2012 സെപ്തംബര്‍ 8 നു ശനിയാഴ്ച ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വൈകുന്നേരം 7 മണിക്ക് മാതാവിന്റെ സ്തുതിക്കായുള്ള ജപമാലയോടെ തിരുന്നാള്‍ ശുശ്രുക്ഷകള്‍ ആരംഭിക്കും. തുടര്‍ന്നു ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയും ലദീഞ്ഞും ഉണ്ടായിരിക്കും. പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരു സ്വരൂപം വഹിച്ചുകൊണ്ട് നടത്തപ്പെടുന്ന പ്രദക്ഷിണത്തോടെ തിരുന്നാള്‍ തിരുക്കര്‍മങ്ങള്‍ അവസാനിക്കും. സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ് .

പ്രസ്തുത തിരുന്നാള്‍ കര്‍മ്മത്തില്‍ പങ്കാളികളാകുവാന്‍ ഏവരെയും മാതാവിന്റെ സന്നിധാനത്തിലേക്ക് സാദരം ക്ഷണിക്കുന്നു .

ഫീസ്റ്റ്, കാര്‍ പാര്‍ക്കിംഗ്, അക്കമൊഡേഷന്‍ തുടങ്ങിയവയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഇഗ്‌നേഷ്യസ് ഗോമസ്- 07983519049

ലാസര്‍- 07588396003 എന്നിവരുമായി ബന്ധപ്പെടുക.

സെന്റ് മൈക്കിള്‍സ് ചര്‍ച്ച്, ടില്‍ബരി റോഡ്, E6 6ED , ഈസ്റ്റ് ഹാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.