1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2012

മുംബൈ: അസം കലാപത്തോട് അനുബന്ധിച്ച് നടന്ന പ്രതിക്ഷേധ പ്രകടനത്തിനെ കഴിഞ്ഞ ആഗസ്ത് 11ന് മുംബൈയിലുണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് കംബ്രാഞ്ച് പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 48 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഭവുമായി ബന്ധപ്പെട്ട് 17 പേരേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അസമിലും മ്യാന്‍മാറിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നടന്ന റാലിയില്‍ പങ്കെടുത്തവര്‍ അക്രമാസക്തരാവുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 44 പോലിസുകാരടക്കം 52ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ നിരപരാധികളായ ആളുകളെ പോലീസ് ആസൂത്രിതമായി കുടുക്കുകയാണന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്ത ഭൂരിഭാഗം കോടതിയില്‍ കുറ്റം നിഷേധിച്ചു ഭാര്യയോടൊപ്പം ഷോപ്പിങിനെത്തിയതായിരുന്നു. വാസ്തവത്തില്‍ കേസുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ പോലിസിനെ സഹായിക്കുകയാണ് ചെയ്തത്. പക്ഷേ, അവര്‍ എന്നെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കൂറ്റാരോപിതനായ സെയ്ദ് ഉനൈസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൂട്ടുകാരന്റെ നഷ്ടപ്പെട്ട മൊബൈല്‍ കിട്ടിയെന്നും അതുവാങ്ങാന്‍ സ്‌റ്റേഷനിലെത്തണമെന്നും അറിയിച്ചതനുസരിച്ചെത്തിയ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റൊരാളുടെ ഭാര്യ പരാതിപ്പെട്ടു. അസമില്‍ കുടിയേറ്റക്കാരായ മുസ്ലീങ്ങളും ബോഡോ വിഭാഗവും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.