1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭൂമിദാനം: ഹര്‍ജി പിന്‍വലിക്കാന്‍ വിഎസ് അപേക്ഷ നല്‍കി
ഭൂമിദാനം: ഹര്‍ജി പിന്‍വലിക്കാന്‍ വിഎസ് അപേക്ഷ നല്‍കി
ഭൂമിദാനക്കേസില്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കേസ് അന്വേഷണത്തിന് ഒരു ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കുകയാവും ഉചിതമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കുന്നത്. നേരത്തേ വി എസ്സിന്റെ ബന്ധു സോമനും പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷും നല്‍കിയ ഹര്‍ജി ഹൈക്കോടതി …
കെ സുധാകരന്റെ വിവാദ പ്രസംഗം: അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ്
കെ സുധാകരന്റെ വിവാദ പ്രസംഗം: അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ്
കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് അന്വേഷണ തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസയച്ചു. ക്രൈ ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജുവിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നാല് തവണ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ജഡ്ജി കൈക്കൂലി വാങ്ങിയെന്നായിരുന്നു സുധാകരന്റെ പ്രസംഗം. സുധാകരന്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു.
വെളുക്കാന്‍ തേച്ചത് പാണ്ടായി;യേശുവിന്‍റെ ചിത്രം കുളമായി
വെളുക്കാന്‍ തേച്ചത് പാണ്ടായി;യേശുവിന്‍റെ ചിത്രം കുളമായി
ചിലര്‍ അങ്ങനെയാണ്, കലാകാരന്മാരാണെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കും. പക്ഷേ തൊടുന്നതൊക്കെ കുളമാക്കുകയും ചെയ്യും. ഒരു ‘കലാകാരി’യുടെ കരസ്പര്‍ശമേറ്റതോടെ യേശു ക്രിസ്തുവിന്റെ അപൂര്‍വ്വ പെയിന്റിംഗിനും ഈ ഗതിവന്നു. 19 നൂറ്റാണ്ടിലെ മാസ്റ്റര്‍പീസ് ആയി കണക്കാക്കുന്ന പെയിന്റിംഗ് ആണ് സ്പെയിന്‍‌കാരി നാശമാക്കിയത്. സ്പെയിനിലെ സാറാഗോസയിലുള്ള സാങ്ച്വറി ഓ മേഴ്സി ചര്‍ച്ചിലെ പെയിന്റിംഗ് ആണ് ഇത്. ‘എക്കാ ഹോമോ’ എന്ന് …
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ ഓണാഘോഷങ്ങളില്‍ ടി യു കുരുവിളയും ഇസ്മയില്‍ റാവുത്തറും പങ്കെടുക്കുന്നു
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ ഓണാഘോഷങ്ങളില്‍ ടി യു കുരുവിളയും ഇസ്മയില്‍ റാവുത്തറും   പങ്കെടുക്കുന്നു
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ “പ്രവാസി അവാര്‍ഡുകള്‍ ” പ്രഖ്യാപിക്കപ്പെട്ടു. തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് , സമൂഹത്തിനു മാത്രകയും പ്രവാസി മലയാളികള്‍ക്ക് അഭിമാനവുമായി നില്‍ക്കുന്ന പ്രവാസി മലയാളിക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് KCA SWANSEA യുടെ അവാര്‍ഡ്‌ കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചത്. പ്രവാസി മലയാളിയും , പ്രശസ്ത ബിസിനസ് സംരംഭകനും , നോര്‍ക്ക ഡയറക്റ്ററും …
നവജാതശിശു സംസാരിച്ചു; തമിഴ്നാട്ടില്‍ ഭീതി!
നവജാതശിശു സംസാരിച്ചു; തമിഴ്നാട്ടില്‍ ഭീതി!
സര്‍ക്കാര്‍ ആശുപത്രിയില്‍ പിറന്നുവീണ കുഞ്ഞ് ചിരിക്കുകയും തുടര്‍ന്ന് താന്‍ നാലായിരം കുഞ്ഞുങ്ങളെ കൊല്ലുമെന്ന് പ്രവചിക്കുകയും ചെയ്തു എന്ന എസ്‍എം‍എസ് പ്രചരണത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ ധര്‍മ്മഗിരി കൃഷ്ണഗിരി ജില്ലകളില്‍ ജനങ്ങള്‍ പരിഭ്രാന്ത്രിയില്‍! കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി ഈ ജില്ലകളില്‍ പരിഹാരപൂജകള്‍ നടന്നു വരികയാണ്‌. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കരൈ എന്ന ഇടത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലാണെത്രെ ഈ അത്ഭുതശിശു പിറന്നത്. …
ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ സമ്മര്‍ടൂര്‍ അവിസ്മരണീയമായി
ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ സമ്മര്‍ടൂര്‍ അവിസ്മരണീയമായി
മലയാളി കൂട്ടായ്മയിലെ മാതൃകയായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമ്മര്‍ടൂര്‍ 2012 എന്ന പരിപാടിയുടെ ഭാഗമായി ഐല്‍ ഓഫ് വൈറ്റിലേക്ക് നടത്തിയ ഏകദിന വിനോദയാത്ര ജനപങ്കാളിത്തം കൊണ്ടും നയന വിസ്മയത്തിനാലും ആഘോഷതിമിര്‍പ്പിനാലും അവിസ്മരണീയമായി.
നോര്‍വീജിയന്‍ കൂട്ടക്കൊലയാളി ബ്രവികിന് 21 വര്‍ഷം തടവ്; കൂടുതല്‍ ആള്‍ക്കാരെ കൊല്ലാതിരുന്നതിന് ബ്രവിക് മാപ്പ് ചോദിച്ചു
നോര്‍വീജിയന്‍ കൂട്ടക്കൊലയാളി ബ്രവികിന് 21 വര്‍ഷം തടവ്; കൂടുതല്‍ ആള്‍ക്കാരെ കൊല്ലാതിരുന്നതിന് ബ്രവിക് മാപ്പ് ചോദിച്ചു
ലണ്ടന്‍ : നോര്‍വീജിയന്‍ കൂട്ടക്കൊലയാളി ആന്‍ഡേഴ്‌സ് ബ്രവിക്കിന് 21 വര്‍ഷം തടവ്. കൂടുതല്‍ ആള്‍ക്കാരെ കൊല്ലതിരുന്നതിന് കൊലയാളിയായ ആന്‍ഡേഴ്‌സ് ബ്രവിക് രാജ്യത്തെ ദേശീയവാദികളോട് മാപ്പ് ചോദിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടക്കൊലയില്‍ എഴുപത്തിയേഴ് പേരെ കൊന്നതിന് ഓസ്ലോയിലെ അഞ്ചംഗ ജഡ്ജ് പാനല്‍ ബ്രവികിന് 21 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. വിധിയോട് പ്രതികരിക്കവേയാണ് ബ്രവിക് കൂടുതല്‍ …
ഫാ. മാത്യു വണ്ടാളക്കുന്നേല്‍ മാരത്തണില്‍ പങ്കെടുക്കുന്നു
ഫാ. മാത്യു വണ്ടാളക്കുന്നേല്‍ മാരത്തണില്‍ പങ്കെടുക്കുന്നു
ഈസ്റ്റ് ആംഗിയായിലെ സിറോ മലബാര്‍ ചാപ്ളെയിനും സിറോ മലബാര്‍ വാല്‍സിങ്ഹാം തീര്‍ത്ഥാടനത്തിന്‍െറ ആരംഭകനും സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫാ. മാത്യു ജോര്‍ജ് വണ്ടാളകുന്നേല്‍ വീണ്ടും മാരത്തണില്‍ പങ്കെടുക്കുന്നു. മലയാളികള്‍ക്കും വൈദീകര്‍ക്കും അഭിമാനമായി മാരത്തോണില്‍ വീണ്ടും മാറ്റുരക്കുമ്പോള്‍ ഇത്തവണ ലക്ഷ്യം ഇടുന്നത് തന്‍െറ തന്നെ പള്ളിയുടെ അറ്റകുറ്റ പണിക്കുള്ള ധന സമാഹരണമാണ്. ഇന്ത്യയില്‍ കാത്തലിക്ക് ചാരിറ്റി സംഘടനയായ …
സമ്പദ് വ്യവസ്ഥയ്ക്ക് നേരിയ ആശ്വാസം; കുടുംബങ്ങള്‍ ചെലവുചുരുക്കലിന്റെ പാതയില്‍ തന്നെ
സമ്പദ് വ്യവസ്ഥയ്ക്ക് നേരിയ ആശ്വാസം; കുടുംബങ്ങള്‍ ചെലവുചുരുക്കലിന്റെ പാതയില്‍ തന്നെ
ലണ്ടന്‍ : സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചത്ര ഇടിവ് രേഖപ്പെടുത്തിയില്ലെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുളള സാമ്പത്തിക പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ഇത് 0.7 ശതമാനമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിന് ശേഷം കുടുംബങ്ങള്‍ ചെലവുചുരുക്കലിന്റെ പാതയില്‍ തന്നെയാണന്നും പുതുക്കിയ …
നഗ്ന ഫോട്ടോ വിവാദം : ചാള്‍സ് രാജകുമാരന്‍ ഹാരിയെ അടിയന്തിരമായി വിളിപ്പിച്ചു
നഗ്ന ഫോട്ടോ വിവാദം : ചാള്‍സ് രാജകുമാരന്‍ ഹാരിയെ അടിയന്തിരമായി വിളിപ്പിച്ചു
ലണ്ടന്‍ : നഗ്നഫോട്ടോ വിവാദത്തിപ്പെട്ട ഹാരി രാജകുമാരനെ പിതാവ് ചാള്‍സ് രാജകുമാരന്‍ അടിയന്തിരമായി വിളിപ്പിച്ചു. വിവാദത്തില്‍ ഒരു പിതാവെന്ന നിലയിലുളള ആശങ്കയും ചാള്‍സ് പ്രകടിപ്പിച്ചതായി കൊട്ടാരത്തില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജകുമാരനെ ചാള്‍സ് ശാസിച്ചില്ലെന്നും വിവാദങ്ങളെ കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കൊട്ടാരത്തില്‍ നിന്നും അറിയിച്ചത്. ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഉടന്‍ തന്നെ ചാള്‍സ് രാജകുമാരന്‍ …