മാര്‍ട്ടിന്‍ തേനംകാലാ
ഡോര്‍സെറ്റ്: മലയാളി കൂട്ടായ്മയിലെ മാതൃകയായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമ്മര്‍ടൂര്‍ 2012 എന്ന പരിപാടിയുടെ ഭാഗമായി ഐല്‍ ഓഫ് വൈറ്റിലേക്ക് നടത്തിയ ഏകദിന വിനോദയാത്ര ജനപങ്കാളിത്തം കൊണ്ടും നയന വിസ്മയത്തിനാലും ആഘോഷതിമിര്‍പ്പിനാലും അവിസ്മരണീയമായി.
2012 ആഗസ്ത് 23ന് വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് പൂളില്‍ നിന്നും രണ്ട് ബസ്സ് നിറയെ ആളുകളുമായി പുറപ്പെട്ട് സംഘം തികച്ചും ആവേശഭരിതരായിരുന്നു. ചുണ്ടന്‍ വള്ളങ്ങളുടെയും കെട്ടുവള്ളങ്ങളുടെയും നാട്ടില്‍ നിന്നും വന്നവര്‍ പോലും യുകെയുടെ ഭാഗമായ Isle of wight എന്ന ദ്വീപിലേക്ക് പോകുന്നതിനായുള്ള ഫെറി യാത്ര ആസ്വദിക്കുന്നത് കാണാമായിരുന്നു. പ്രത്യേകിച്ച്, കുട്ടികളും നാട്ടില്‍ നിന്നും സന്ദര്‍ശനത്തിനായി എത്തിയ ഞങ്ങളുടെ മാതാപിതാക്കളും. നയന മനോഹരമായ ഇവിടുത്തെ കാഴ്ചകളും കണ്ണെത്താദൂരത്ത് നീണ്ട് കിടക്കുന്ന കടല്‍നീലിമയും നല്ല ദൃശ്യവിരുന്നായിരുന്നു. കുട്ടികളുടെ ഉല്ലാസത്തിനായി ആദ്യ പരിഗണന നല്‍കിയപ്പോള്‍ പാര്‍ക്കിലും ബീച്ചിലും കളിച്ചും രസിച്ചും സമയം തികയാതെ വന്നു. അതുപോലെ മൃഗശാലയിലെ കാഴ്ചകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വാദകരമായി.
ഐല്‍ ഓഫ് വൈറ്റിന്റെ ദൃശ്യമനോഹരിതയ്ക്ക് മറ നല്‍കി സൂര്യന്‍ ഇംഗ്ലീഷ് ചാനലിലേക്ക് ഊളിയിട്ട് ഇറങ്ങിയപ്പോള്‍ ഓരോരുത്തരും ആവേശതിമര്‍പ്പിലായിരുന്നു. രാത്രി വൈകിയെത്തിയ യാത്ര സംഘത്തോട് വിജയപ്രദമാക്കിയ ഈ യാത്രയില്‍ അച്ചടക്കത്തോടെ സഹകരിച്ചതിന് ഡികെസി പ്രസിഡന്റ് ഷാജി തോമസ് നന്ദി പറഞ്ഞു.മനോഹരമായ ടൂര്‍ ചിട്ടപ്പെടുത്തി നടത്തിയതിന് ഏവര്‍ക്കും ചുമതലക്കാരായ മനോജ് പിള്ളയ്ക്കും സോഫി വര്‍ഗീസിനും അഭിനന്ദനങ്ങള്‍ അറിയിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല