1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2012

ഭൂമിദാനക്കേസില്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കേസ് അന്വേഷണത്തിന് ഒരു ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കുകയാവും ഉചിതമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കുന്നത്.

നേരത്തേ വി എസ്സിന്റെ ബന്ധു സോമനും പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അന്ന് കേസില്‍ വി എസ് കക്ഷിയായിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.