
എറണാകുളം-കോട്ടയം റെയില്‍വേ പാതയില്‍ വെള്ളൂരില്‍ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സെന്തിലിനെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു. 11മണിയോടെ സെന്തിലിനെ തലയോലപ്പറമ്പില്‍ എത്തിക്കും. സ്ഫോടകവസ്തു നിര്‍മ്മാണത്തില്‍ സെന്തിലിനെ സഹായിച്ചെന്ന് കരുതുന്ന ഒരാള്‍കൂടി ഉടന്‍ പിടിയിലായേക്കുമെന്നും വിവരമുണ്ട്.
സെന്തിലാണ് ബോംബ് പാളത്തില്‍ വെച്ചതെന്നാണ് പോലീസിന്റെ നിഗമനം. കെസ്ആര്‍ടിസിയില്‍ എംപാനല്‍ ഡ്രൈവറാണ് സെന്തില്‍..; ഇയാളുടെ വീട്ടില്‍ വെള്ളിയാഴ്ച പോലീസ് പരിശോധനനടത്തിയിരുന്നു.
സ്ഫോടകവസ്തു നിറച്ച സ്റ്റീല്‍ പാത്രത്തില്‍ നിന്നും ലഭിച്ച പേര് പ്രകാരം പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ നല്കിയ മൊഴിയനുസരിച്ചാണ് അന്വേഷണം സെന്തിലിലെത്തിയത്.
കഴിഞ്ഞ ദിവസം വെള്ളൂര്‍ പാലത്തില്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പാളത്തോട് ചേര്‍ന്ന് സിഗ്നല്‍ ബോക്സിന് സമീപം സ്ഫോടകവസ്തു കണ്ടെത്തിയത്. മൂന്ന് ബാറ്ററികള്‍,ടൈമര്‍, പൈപ്പ്, ഡിറ്റണേറ്റര്‍ എന്നിവയാണ് കണ്ടെത്തിയത്. ഇവ പരസ്പരം ബന്ധിപ്പിച്ചിരുന്നതിലെ തെറ്റാണ് സ്ഫോടനം നടക്കാതിരുന്നതിനു കാരണം.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല