1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലിവര്‍പൂള്‍ മലയാളികളുടെ ലിംക ഓണം പൊന്നോണം 2012 ഓഗസ്റ് 25ന്
ലിവര്‍പൂള്‍ മലയാളികളുടെ ലിംക ഓണം പൊന്നോണം 2012 ഓഗസ്റ് 25ന്
ദശാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ലിംക ഓണം പൊന്നോണം 2012 മലയാളത്തനിമ തെല്ലും ചോര്‍ന്ന് പോകാതെ ഓഗസ്റ് 25ന് ശനിയാഴ്ച ബ്രോഡ്ര്ഗീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വച്ച് ആഘോഷിക്കുകയാണ്. രാവിലെ 9മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ബിനു മൈലാപ്രയുടെ നേതൃത്വത്തിലുള്ള സംഘാടകസമതിയാണ്. പോയവര്‍ഷങ്ങളില്‍ ലിവര്‍പൂള്‍ മലയാളികള്‍ക്ക് പുതുമയാര്‍ന്ന കലാപരിപാടികള്‍ സമ്മാനിച്ചിട്ടുള്ള ലിംക ഇത്തവണയും ആകാംഷ നല്‍കികൊണ്ടാണ് തയ്യാറെടുക്കുന്നത്. …
കാര്‍ഡിഫ് മലയാളീ അസോസിയേഷന്‍റെ ഓണാഘോഷവും ഫ്രീ ചില്‍ഡ്രന്‍സ് ഫണ്‍ഡേയും
കാര്‍ഡിഫ് മലയാളീ അസോസിയേഷന്‍റെ ഓണാഘോഷവും ഫ്രീ ചില്‍ഡ്രന്‍സ് ഫണ്‍ഡേയും
ഈ വേനല്‍ അവധിക്കാലം ആനന്ദകരമാക്കുവാന്‍ കാര്‍ഡിഫ് മലയാളീ അസോസിയേഷന്‍ ഒരുക്കുന്ന ഫ്രീ ചില്‍ഡ്രന്‍സ് ഫണ്‍ ഡേ ഇന്നു (ഓഗസ്റ് 11 ശനിയാഴ്ച) രാവിലെ മുതല്‍ മിനാക്ക്ഡി ഹാള്‍ കാര്‍ഡിഫില്‍ വച്ച് നടക്കുന്നു. കുട്ടികള്‍ക്കായി ചിത്രരചനാമത്സരവും നിരവധി ഫണ്‍ ഗയിംസുകളുമാണ് ഒരുക്കിയിരിക്കുന്നത് (ബൌണ്‍സി കാസ്സില്‍). ഇതില്‍ കുട്ടികള്‍ക്ക് പ്രവേശനവും ഭക്ഷണവും തികച്ചും സജന്യമായിരിക്കും മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ …
മമ്മിയിലും ശ്വാസകോശ രോഗാണുക്കള്‍ കണ്ടെത്തി
മമ്മിയിലും ശ്വാസകോശ രോഗാണുക്കള്‍  കണ്ടെത്തി
അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള മമ്മിയില്‍ ശ്വാസകോശ രോഗാണുക്കളെ കണ്ടെത്തി. അര്‍ജന്റീനയില്‍ കണ്ടെത്തിയ 15കാരിയുടെ മമ്മിയിലാണ് ശ്വാസകോശ രോഗാണുക്കളെ കണ്ടെത്തിയത്.പ്രാചീന കാലത്തും ഇത്തരം രോഗാണുക്കള്‍ ഉണ്ടായിരുന്നുവെന്നത് ശാസ്ത്ര ലോകത്തിന് അത്ഭുതമായി. പതിമൂന്നു വര്‍ഷം മുന്‍പാണു പതിനഞ്ചുകാരിയുടെ മമ്മി കണ്ടെത്തിയത്. ന്യൂയോര്‍ക്ക് സിറ്റി യൂനിവേഴ്‌സിറ്റിയിലെ ആന്ത്രോപോളജിസ്റ്റുകള്‍ നടത്തിയ ഡിഎന്‍എ പഠനത്തിലാണു മമ്മിയില്‍ ശ്വാസകോശരോഗാണുക്കളെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയത് ഗുരുതര …
യുക്മയുടെ ദേശീയ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കപ്പെടുമോ……..
യുക്മയുടെ ദേശീയ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കപ്പെടുമോ……..
യുക്മ ദേശീയ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കുമ്പോള്‍ ഒരു ദേശീയ സംഘടന എന്ന നിലയില്‍ അതിലെ അംഗഅസോസിയേഷനുകളുടെ അവകാശം സംരക്ഷിക്കപ്പെടുമോ എന്നുള്ള കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. മാത്രവുമല്ല തെരഞ്ഞെടുപ്പില്‍ ആരും വോട്ട് ചെയ്യാന്‍ പോലും എത്തരുത് എന്ന സങ്കുചിത മനോഭാവത്തോടെയാണോ സംഘടനയുടെ ദേശീയ സെക്രട്ടറി അബ്രാഹം ലൂക്കോസ് പെരുമാറുന്നതെന്ന്‌ തോന്നിപ്പോകുന്നു. ദേശീയ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവരങ്ങള്‍ …
നെഹ്രൂട്രോഫി വളളംകളി ഇന്ന്
നെഹ്രൂട്രോഫി വളളംകളി ഇന്ന്
ആലപ്പുഴ : അറുപതാമത് നെഹ്‌റൂ ട്രോഫി വളളം കളി ഇന്ന്. 20 ചുണ്ടന്‍ വളളങ്ങളടക്കം 64 വളളങ്ങള്‍ മത്സരിക്കുന്ന നെഹ്‌റൂട്രോഫി വളളംകളി ലോക്‌സഭ് സ്പീക്കര്‍ മീരാ കുമാര്‍ ഉത്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വയലാര്‍ രവി അധ്യക്ഷനാകും. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പതാക ഉയര്‍ത്തും. നെഹ്‌റു പവിലിയനു സമീപം സ്ഥാപിച്ച നെഹ്‌റു പ്രതിമ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം …
കഴിവും പക്വതയും സമയവും ഇച്ഛാശക്തിയുള്ളവര്‍ യുക്മയുടെ നേതൃത്വത്തില്‍ വരണം
കഴിവും പക്വതയും സമയവും ഇച്ഛാശക്തിയുള്ളവര്‍ യുക്മയുടെ നേതൃത്വത്തില്‍ വരണം
യു കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ അടുത്ത വര്‍ഷത്തേക്കുള്ള ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഞായറാഴ്ച കേംബ്രിഡ്ജില്‍ നടക്കുകയാണ്.മൂന്നു വര്‍ഷം മുന്‍പ് രൂപം കൊണ്ട യുക്മ ഇന്ന് യു കെ മലയാളിയുടെ...
ഒളിമ്പിക് പാര്‍ക്ക് പഴയസ്ഥിതിയിലാക്കാന്‍ 300 മില്യണ്‍ പൗണ്ടിന്റെ പദ്ധതി
ഒളിമ്പിക് പാര്‍ക്ക് പഴയസ്ഥിതിയിലാക്കാന്‍ 300 മില്യണ്‍ പൗണ്ടിന്റെ പദ്ധതി
ലണ്ടന്‍ : ഒളിമ്പിക്‌സിന് ശേഷം ഒളിമ്പിക് പാര്‍ക്കിരുന്ന സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 300 മില്യണ്‍ പൗണ്ടിന്റെ പദ്ധതി. ഒരു പറ്റം ബ്ര്ട്ടീഷ് കമ്പനികള്‍ ഉള്‍പ്പെടുന്ന ദ ലണ്ടന്‍ ലെഗസി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ് പദ്ധതി നടപ്പിലാക്കാനുളള ചുമതല.പാര്‍ക്കിന്റെ പുനര്‍നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുളള പ്രോജക്ട് മാനേജരായി പ്രശസ്ത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനിയറിംഗ് ഗ്രൂപ്പായ ബിഎഎം ന്യൂട്ടാലിനെ …
സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അമേരിക്കന്‍ നിരീക്ഷകരുമായി അനുരഞ്ജനത്തിന് ശ്രമം തുടങ്ങി
സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അമേരിക്കന്‍ നിരീക്ഷകരുമായി അനുരഞ്ജനത്തിന് ശ്രമം തുടങ്ങി
ലണ്ടന്‍ : ഇറാനിയന്‍ ബാങ്കുകളുമായി രഹസ്യ ഇടപാടുകള്‍ നടത്തുക വഴി തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിച്ചു എന്ന ആരോപണത്തിന് മേല്‍ തുടര്‍ നടപടികള്‍ നീട്ടിവെയ്ക്കുന്നത് സംബന്ധിച്ച് സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അമേരിക്കന്‍ നിരീക്ഷകരുമായി അനുരഞ്ജന ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങി. ബാങ്കിന്റെ മുതിര്‍ന്ന ഡയറക്ടേഴ്‌സും അഭിഭാഷകരുടെ ഒരു സംഘവുമാണ് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസുമായി അനുരഞ്ജന ചര്‍ച്ചയ്ക്ക് …
പുല്ലൂരാംപാറയിലെ ഉരുള്‍പൊട്ടലിന് കാരണം മേഘസ്‌ഫോടനം
പുല്ലൂരാംപാറയിലെ ഉരുള്‍പൊട്ടലിന് കാരണം മേഘസ്‌ഫോടനം
കണ്ണൂര്‍ : പുല്ലൂരാംപാറയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിനും മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ക്കും കാരണം മേഘസ്‌ഫോടനമാണെന്ന് ഭൗമശാസ്ത്രജ്ഞര്‍. മൂന്നുവശവും മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് പുല്ലൂരാംപാറ. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കനത്ത മഴപെയ്തതും ഉരുണ്ടുകൂടിയ മേഘത്തിന് പുറത്തുകടക്കാന്‍ കഴിയാതെ വന്നതുമാണ് മേഘസ്‌ഫോടനത്തിന് ഇടയാക്കിയത്. ഇതേതുടര്‍ന്ന് മേഘം മണ്ണിലേക്ക് ഇറങ്ങിയിരിക്കാമെന്നും ഇത് ഉരുള്‍പൊട്ടലിന് ഇടയാക്കിയെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ …
ട്വന്റി20 ലോകകപ്പ്: രോഹിത് ശര്‍മയ്ക്ക് പകരം യുവരാജ്?
ട്വന്റി20 ലോകകപ്പ്: രോഹിത് ശര്‍മയ്ക്ക് പകരം യുവരാജ്?
സെപ്തംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിലൂടെ യുവരാജ് സിംഗ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും എന്ന് സൂചന. ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയ്ക്ക് വിധേയനായ യുവി സുഖം‌പ്രാപിച്ചുകഴിഞ്ഞു. ഉടന്‍ ക്രീസില്‍ മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ യുവിയെ ഉള്‍പ്പെടുത്താനാണ് സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്. ഓഗസ്റ്റ് 10-ന് മുംബൈയില്‍ ആണ് ടീമിനെ പ്രഖ്യാപിക്കുക. …