ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ടിവി രാജേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഷുക്കൂര്‍ വധക്കേസില്‍ ഏഴുപ്രധാനപ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് എസ് സതീശ ചന്ദ്രനാണ് ജാമ്യഹര്‍ജികള്‍ പരിഗണിച്ചത്. അന്വേഷണ …
ടിപി ചന്ദ്രശേഖരന്‍ തുടങ്ങി വച്ച പോരാട്ടം തുടരുമെന്ന് ഭാര്യ കെകെ രമ. കണ്ണൂരില്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ ആത്മകഥയായ ‘ഒളികാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് രമ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി ചന്ദ്രശേഖരന്‍ തുടങ്ങിയ പോരാട്ടം തുടരും. സിപിഎം ഇപ്പോഴും ഗോത്രവര്‍ഗകാലഘട്ടത്തിലാണ്. ടിപിയെക്കൊല്ലാന്‍ ഗൂഢാലോചന നടന്ന കണ്ണൂരില്‍ നിന്ന് തന്നെ തന്റെ പ്രവര്‍ത്തനത്തിന് തുടക്കം …
ഇന്നലെ നടന്ന യുക്മ ദേശീയ സമിതിയിലെ കെ പി വിജി നയിച്ച പാനലിന്റെ വിജയം മാധ്യമ ധാര്‍ഷ്ട്യത്തിനെതിരെയും അധികാര മോഹികള്‍ക്കേതിരെയും യു കെ മലയാളികള്‍ നല്‍കിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.ഞാനാണ് യുക്മയുടെ സൃഷ്ടാവ്..ഞാന്‍ പറയുന്നത് പോലെയേ യുക്മയില്‍ നടക്കാവൂ..എന്‍റെ ആള്‍ക്കാരെ യുക്മയെ നയിക്കാവൂ എന്ന രീതിയില്‍ യുക്മ പിടിച്ചടക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ മൂന്നാം കിട …
വെല്ലൂരിലെ ആശുപത്രിയില്‍ നിന്നും നടന്‍ ജഗതി ശ്രീകുമാറിന്റെ ആരാധകരെ തേടിയൊരു സന്തോഷവാര്‍ത്ത. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജഗതി സ്വന്തം വസതിയിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാര്‍ അറിയിച്ചിരിയ്ക്കുന്നത്. അപകടത്തിന് ശേഷം തളര്‍ന്നുപോയ ഇടതുകാല്‍ പൂര്‍ണമായി സ്വാധീനം വീണ്ടെടുത്തതായും ജഗതിയിപ്പോള്‍ നടക്കാന്‍ തുടങ്ങുന്നതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. പരസഹായത്തോടെ കുറച്ചുദൂരം നടക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. ഇടതുകൈയ്ക്കിപ്പോഴും മുഴുവനായി …
അടിമാലി പ്രസംഗം താന്‍ നടത്തിയിട്ടില്ലെന്ന് സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണി. അടിമാലി പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തിറങ്ങിയ സാഹചര്യത്തിലായിരുന്നു മണിയുടെ പ്രതികരണം. തന്റെ അന്ത്യം കണ്ടേ അടങ്ങൂ എന്ന മാധ്യമങ്ങളുടെ നിലപാട് അവസാനിപ്പിക്കണം എന്നു എംഎം മണി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്നാണ് എംഎം മണി ശക്തമായി ആരോപിക്കുന്നത്. …
ലണ്ടന്‍: ഒളിംപിക്‌സിലെ 66 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍കുമാറിന് വെള്ളി. ജപ്പാനില്‍ നിന്നുള്ള തത്സുഹിരോ യൊനെമിറ്റ്‌സുവുമായുള്ള ഫൈനലില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ഫയല്‍മാല്‍ പുതിയ ചരിത്രമെഴുതുകയായിരുന്നു. ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ താരം ഇതോടെ ഒളിംപിക്‌സില്‍ രണ്ടു മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന ബഹുമതി സ്വന്തമാക്കി. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ദേശീയപതാകയേന്തിയ സുശീലിന്റെ തുടക്കം ഗംഭീരമായിരുന്നു. നിലവിലെ …
ലണ്ടന്‍ : 541 അംഗ ഒളിമ്പിക്‌സ് സംഘത്തില്‍ 114 പേരും മെഡല്‍ ജേതാക്കള്‍, ഒരു നൂറ്റാണ്ടിനിടയ്ക്ക് ബ്രിട്ടന്റെ കായികചരിത്രത്തില്‍ അവര്‍ പുതിയ അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്തു. അറുപത്ത് അഞ്ച് ഇനങ്ങളിലാണ് ബ്രിട്ടന്‍ മെഡലുകള്‍ നേടിയത്. 29 സ്വര്‍ണ്ണവും 17 വെളളിയും 19 വെങ്കലുവുമായി അവര്‍ മെഡല്‍പ്പട്ടികയില്‍ മൂന്നാമതെത്തുകയും ചെയ്തു. ഒരു നൂറ്റാണ്ടിനിടയ്ക്ക് ഇത്ര മികച്ച പ്രകടനം …
സംസ്ഥാന-ദേശീയ അവാര്‍ഡുകളൊക്കെ സ്വന്തമാക്കിയാല്‍ അഹങ്കാരവും തലക്കനവുമൊക്കെ കൂടുമോ? ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അനുഗ്രഹീത നടന്‍ സലിംകുമാര്‍ ചാനലുകളില്‍ കാട്ടിക്കൂട്ടിയ പരാക്രമം കാണുമ്പോഴാണ് ഇങ്ങനെയൊക്കെ തോന്നുക. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കും മാത്രമല്ല മലയാളത്തില്‍ നിന്നും ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുള്ളത്. ഗോപിയും മുരളിയും ബാലചന്ദ്ര മേനോനുമൊക്കെ രാജ്യത്തെ ഏറ്റവും മികച്ച നടന്മാരായി ആദരിയ്ക്കപ്പെട്ടവരാണ്. എന്നാല്‍ ഇവരൊന്നും …
യുക്മ ദേശീയ തെരഞ്ഞെടുപ്പില്‍ വിജി കെ.പി നയിച്ച പാനല്‍ ഉജ്ജ്വല വിജയം കൈവരിച്ചു. പ്രസിഡന്റായി വിജി കെ.പി, ജനറല്‍ സെക്രട്ടറിയായി ബാലസജീവ് കുമാര്‍ എന്നിവര്‍ വിജയിച്ചു. ടിറ്റോ തോമസ് (വൈസ് പ്രസിഡന്റ്), ബീന സെന്‍സ് (വനിതാ വൈസ് പ്രസിഡന്റ്), ബിന്‍സു ജോണ്‍ (ജോ. സെക്രട്ടറി), ദിലീപ് മാത്യു (ട്രഷറര്‍), അലക്സ് വര്‍ഗീസ് (ജോ. ട്രഷറര്‍) എന്നിവരും …
ലണ്ടന്‍: ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് വെങ്കലം. എട്ടുതവണ ഹോക്കിയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം ഒളിംപിക്‌സിലെ ഏറ്റവും നാണംകെട്ട പ്രകടനവുമായി പന്ത്രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അതേ ദിവസം തന്നെയാണ് ഇന്ത്യ ഈ ത്രസിപ്പിക്കുന്ന മെഡല്‍ സ്വന്തമാക്കിയത്. 60 കിലോ വിഭാഗത്തില്‍ മത്സരിച്ച യോഗേശ്വറിലൂടെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്ക് അഞ്ചാം മെഡല്‍ ലഭിച്ചു. …