ടിപി ചന്ദ്രശേഖരന്‍ തുടങ്ങി വച്ച പോരാട്ടം തുടരുമെന്ന് ഭാര്യ കെകെ രമ. കണ്ണൂരില്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ ആത്മകഥയായ ‘ഒളികാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് രമ ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി ചന്ദ്രശേഖരന്‍ തുടങ്ങിയ പോരാട്ടം തുടരും. സിപിഎം ഇപ്പോഴും ഗോത്രവര്‍ഗകാലഘട്ടത്തിലാണ്. ടിപിയെക്കൊല്ലാന്‍ ഗൂഢാലോചന നടന്ന കണ്ണൂരില്‍ നിന്ന് തന്നെ തന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാനായത് കാലത്തിന്റെ അനിവാര്യതയാണെന്നും രമ പറഞ്ഞു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം രമ പങ്കെടുക്കുന്ന ആദ്യ പൊതു ചടങ്ങായിരുന്നു ഇത്. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് രമ വ്യക്തമാക്കിയിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല