ലണ്ടന്‍: ഒളിംപിക്‌സില്‍ 51 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മേരി കോം ക്വാര്‍ട്ടറില്‍. പോളണ്ടിന്റെ കരോലിന മിച്ചല്‍സൂക്കിനെയാണ് ‘മാഗ്നിഫിഷ്യന്റ്’ മേരി ഇടിച്ചിട്ടത്. സ്‌കോര്‍ 19-14. മണിപ്പൂരുകാരിയായ മേരി കോം അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുണ്ട്.
ഇനി യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനില്ലെന്നും ഗണേഷ്‌കുമാര്‍ പാര്‍ട്ടി പ്രതിനിധിയല്ലെന്നും കേരള കോണ്‍ഗ്രസ്(ബി) അദ്ധ്യക്ഷന്‍ ആര്‍ ബാലകൃഷ്ണപിള്ള.സംസ്ഥാന സമിതി യോഗശേഷം വാര്‍ത്താസമ്മേളനത്തിലാണ് പിള്ള ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി തവണ യുഡിഎഫ് യോഗത്തിനു വിളിച്ച് പി കെ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തന്നെ അപമാനിച്ചു. യുഡിഎഫ് യോഗത്തില്‍ ഒന്നും നടക്കുന്നില്ല. മന്ത്രിമാര്‍ യോഗ്യരല്ലെന്ന വി എം …
അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ അതിക്രമിച്ചു കടന്നതിന് അറസ്റ്റിലായ ബീഹാര്‍ സ്വദേശി സത്‌നാംസിംഗിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. മര്‍ദനമേറ്റതിന്റെ പാടുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. അതേസമയം പോലീസ് മര്‍ദ്ദമേറ്റാണ് ഇയാള്‍ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പോലീസ് കേസെടുത്തു. പേരൂര്‍ക്കട പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മുറവുകളില്‍ നിന്ന് രക്തം …
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെ പിതാവും സിപിഐ(എം) ബാലുശ്ശേരി ഏരിയ കമ്മറ്റി അംഗവുമായ കെ കെ മാധവന്‍ പാര്‍ട്ടി വിടുന്നു. പ്രകാശ് കാരാട്ടിനെപ്പോലെ കൊലയാളികളെ ന്യായീകരിക്കുന്ന ജനറല്‍ സെക്രട്ടറിയുടെ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ല. കേന്ദ്ര നേതൃത്വം കാര്യങ്ങളെ മനസിലാക്കുമെന്നാണ് കരുതിയത്. മൂന്നു തവണ തന്റെ പരാതി ടെലഫോണിലൂടെ പ്രകാശ്കാരാട്ടിനെ അറിയിച്ചിരുന്നു. എന്നാല്‍ …
ബോബന്‍ സെബാസ്റ്റ്യന്‍ ലണ്ടന്‍ : ഒളിമ്പിക്‌സ് മത്സരങ്ങള്‍ കാണുന്നതിനായി ലണ്ടനില്‍ എത്തിയ കേരള കായിക മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനും സംഘത്തിനും ഗംഭീര സ്വീകരണം. മന്ത്രിയും സംഘവും രാത്രി എട്ടരയോടെ ഹീത്രു എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. മന്ത്രിയെ സ്വീകരിക്കുന്നതിനായി വന്‍പിച്ച ജനാവലി എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. ഒ ഐസിസി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ …
സംഗീത് ശേഖര്‍ -ബഹ്‌റൈന്‍ ലണ്ടന്‍ ഒളിമ്പിക്സിനു കൊടിയുയര്‍ന്നു കഴിഞ്ഞു.എങ്ങും ആരവങ്ങള്‍ ,ആഹ്ളാദ പ്രകടനങ്ങള്‍ .എല്ലാവരും ഒളിമ്പിക്സ്സിന്റെ ലഹരിയില്‍ അമര്‍ ന്നു കഴിഞ്ഞു സന്തോഷത്തിന്റെ നാളുകളില്‍ വര്‍ ഷങ്ങള്ക്ക് മുന്പ് നടന്ന ഒരു ദുരന്തത്തെപറ്റി ഓര്‍ ക്കാന്‍ ആര്‍ ക്ക് സമയം .മ്യൂണിച്ചിലെ കൂട്ടക്കുരുതിയെ എല്ലാവരും സൌകര്യപൂര്‍ വം മറക്കുകയാണോ? മറക്കാന്‍ കഴിയാത്തത് ആ 11 കുടും …
ലണ്ടന്‍ : ഷഫീലയുടെ പിതാവ് ഇഫ്തിക്കര്‍ അഹമ്മദ് തന്റെ ആദ്യ ഭാര്യയേയും മകനേയും വഞ്ചിച്ചതായി റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാര്യയും മകനും ഉളളപ്പോള്‍ തന്നെ ഇപ്പോഴത്തെ ഭാര്യയായ ഫര്‍സാനയെ വിവാഹം ചെയ്യുകയായിരുന്നു ഇയാള്‍. പാശ്ചാത്യ ജീവിത ശൈലി പിന്തുടരുന്നു എന്ന് ആരോപിച്ച് മകളെ കൊലപ്പെടുത്തിയ ഇഫ്തിക്കര്‍ ഒരു കാലത്ത് പാശ്ചാത്യജീവിത ശൈലിയുടെ കടുത്ത ആരാധകനായിരുന്നുവെന്നും വെളളക്കാരികളായ ഗേള്‍ഫ്രണ്ട്‌സുമായി …
ലണ്ടന്‍ : ഒളിമ്പിക് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം പങ്കെടുത്ത മധുര നാഗേന്ദ്ര താന്‍ മൂലം ഉണ്ടായ വിവാദങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും മാപ്പ് ചോദിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സുരക്ഷ ലംഘിച്ചതല്ലന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ തനിക്ക് സംഭവിച്ച ഒരു പാളിച്ചയായിരുന്നു സംഭവങ്ങള്‍ക്ക് കാരണമെന്ന് മധുര വ്യക്തമാക്കി. താന്‍ കാരണം ടീമിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നതായും മധുര വ്യക്തമാക്കി. ഒളിമ്പിക്‌സ് കാസ്റ്റിങ്ങ് …
ലണ്ടന്‍ : മുന്‍കൂറായി നികുതി അടച്ച പെന്‍ഷനര്‍ക്ക് പതിനാറ് മില്യണ്‍ പൗണ്ട് നികുതി കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് എം റവന്യൂ ആന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് അയച്ചു. കുബ്രിയയിലെ ലോംഗ് മാര്‍ട്ടണ്‍ സ്വദേശിയായ എനിഡ് ഫിഷര്‍(73) എന്ന വൃദ്ധക്കാണ് ലക്ഷങ്ങള്‍ നികുതി കുടിശ്ശിക അടയ്ക്കണമെന്ന് കാട്ടി നോട്ടീസ് അയച്ചത്. 432 പൗണ്ട് നികുതി അടയ്ക്കുന്നതിനെ …
ലണ്ടന്‍ : റഷ്യയുടെ ആപ്തി ഔഖ്‌ദോവ് തനിക്ക് ചായ കുടിക്കാന്‍ തോന്നിയ നിമിഷത്തെ ഇപ്പോള്‍ ശപിക്കുന്നുണ്ടാകും. ആ ഒരു കപ്പ് ചായയാണ് ഒളിമ്പിക് സ്വര്‍ണ്ണമെന്ന ചരിത്രനേട്ടത്തില്‍ നിന്നും വെളളിയിലേക്ക് ഔഖ്‌ദോവിനെ തളളിയിട്ടത്. കഴിഞ്ഞ ദിവസം നടന്ന ഭാരോദ്വഹന മത്സരത്തിലാണ് ഒരു കപ്പ് ചായ വിധിനിര്‍ണ്ണയിച്ചത്. പോളണ്ടിന്റെ അഡ്രിയാന്‍ സെലന്‍സ്‌കിയും റഷ്യയുടെ ആപ്തി ഔഖ്‌ദോവുമാണ് പുരുഷന്‍മാരുടെ 85 …