ഷിര്‍ദ്ദിയിലെ സായിബാബയുടെ അമ്പലത്തില്‍ എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കിരീടം ഭക്തന്‍ കാണിക്കയായി സമര്‍പ്പിച്ചു. അമൂല്യമായ കല്ലുകള്‍ പതിപ്പിച്ച കിരീടം ബാംഗ്ലൂര്‍ സ്വദേശിയാണ് നല്‍കിയത്. എന്നാല്‍ ഭക്തന്റെ പേരു വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് കിരീടം സമര്‍പ്പിച്ചത്. ഈ ദിനം മംഗളകര്‍മ്മങ്ങള്‍ക്ക് ശുഭകരമാണ്. ഓഗസ്റ്റ് ഒന്നിന് 1.82 കോടി രൂപയുടെ പതക്കം …
ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍വേട്ടയുമായി ഇന്ത്യ. വനിതാ ബോക്സിംഗ് 51 കിലോഗ്രാം വിഭാഗത്തില്‍ മേരി കോം മെഡലുറപ്പിച്ചതോടെയാണ് ഇന്ത്യ പുതിയ ചരിത്രമെഴുതുന്നത്. മേരി കോമിന്‍റെ മെഡല്‍ നേട്ടം കൂടിയായാല്‍ ഇന്ത്യയുടെ പോക്കറ്റില്‍ മെഡലുകളുടെ എണ്ണം നാലാകും. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ട്യൂണീഷ്യയുടെ മറുവ റഹാലിയെ തോല്‍പ്പിച്ചാണ് മേരി കോം സെമിഫൈനലില്‍ കടന്നത്. സെമി ഫൈനലില്‍ …
ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ വീജേന്ദര്‍ സിങ് മെഡലൊന്നുമില്ലാതെ ലണ്ടനില്‍ നിന്നു മടങ്ങും. പുരുഷന്മാരുടെ 75 കിലോ മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ പോരാട്ടത്തിനിറങ്ങിയ വിജേന്ദര്‍ ഉസ്‌ബെക് താരം അബ്ബോസ് അറ്റോയ്ക്ക് മുന്നില്‍ മുട്ടുമടക്കി. എക്‌സല്‍ അരീനയില്‍ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടം 13-17 എന്ന സ്‌കോറിലാണ് അവസാനിച്ചത്. പ്രതിരോധശൈലിയില്‍ കളിക്കാറുള്ള വിജേന്ദര്‍ ആദ്യത്തെ രണ്ടു റൗണ്ടുകളില്‍ എതിരാളിയെ …
മമ്മൂട്ടിയും പൃഥ്വിരാജും പ്രധാനവേഷങ്ങളിലെത്തുന്ന അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് വിദ്യ ബാലന്‍ നായികയായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിദ്യയ്ക്ക് പകരം നയന്‍സ് നായികയായേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇക്കാര്യം നയന്‍സുമായി സംസാരിച്ചു കഴിഞ്ഞുവെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. എന്നാല്‍ നയന്‍താരയുടെ ഡേറ്റ് ഒരു പ്രശ്‌നമായി തുടരുകയാണ്. മമ്മൂട്ടിയും പൃഥ്വിരാജുമാണ് ചിത്രത്തിലെ പ്രധാന …
ഷൂക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചെങ്കിലും വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് ജസ്റ്റിസ് എസ് എസ് …
രണ്ടായിരം വര്‍ഷം പഴക്കമുള്ള, റോമന്‍ ഭരണകാലത്തെ കപ്പല്‍ കണ്ടെത്തി. ഇറ്റാലിയന്‍ നഗരമായ വരാസിയക്ക് സമീപം തീരപ്രദേശത്താണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മേഖലയില്‍ മീന്‍പിടുത്തം നടത്തുന്നവരാണ് കപ്പലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷകര്‍ക്കു നല്‍കിയത്. തുടര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് റോമന്‍ ഭരണകാലത്തെ കപ്പല്‍ ആണ് ഇതെന്ന് സ്ഥിരീകരിച്ചത്. കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കാത്ത കപ്പലില്‍ നിന്ന് 250 മണ്‍കുടങ്ങള്‍ കണ്ടെടുത്തു. കപ്പലിന്റെ …
യുക്മ ദേശീയ തെരഞ്ഞെടുപ്പിന് ഒരാഴ്‌ച്ച കൂടി അവശേഷിക്കുമ്പോള്‍ ജനാധിപത്യത്തെ കാറ്റില്‍ പറത്തി സംഘടന പിടിച്ചെടുക്കാന്‍ വേണ്ടി നിലവിലുള്ള പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് കരുക്കള്‍ നീക്കുന്നതായി വ്യാപകമായ ആക്ഷേപം
ലണ്ടന്‍ : എന്‍എച്ച്എസില്‍ ഒരു നഴ്‌സ് ഒരു സമയം പതിനഞ്ച് രോഗികളെയെങ്കിലും ശുശ്രൂഷിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്‌സുമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാത്തതാണ് എന്‍എച്ച്എസിന്റെ ചികിത്സാ സമ്പ്രദായം പരാജയപ്പെടാന്‍ കാരണമെന്നും നഴ്‌സുമാരുടെ കുറവ് നികത്താനായി യാതൊരു മുന്‍പരിചയവും യോഗ്യതയുമില്ലാത്ത നഴ്‌സുമാരെ ജോലിക്ക് എടുക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ കമ്മീഷന്റെ …
ലണ്ടന്‍ : ഷഫീല അഹമ്മദിന്റെ വധം ബ്രിട്ടനില്‍ നടക്കുന്ന ദുരഭിമാനകൊല എന്ന മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണന്ന് മുതിര്‍ന്ന അഭിഭാഷകന്‍. കണക്കുകള്‍ അനുസരിച്ച് എട്ടു മുതല്‍ പത്ത് വരെ പെണ്‍കുട്ടികളാണ് ഒരു വര്‍ഷം കുടുംബത്തിന്റെ അടിമകളായി കഴിയുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനെക്കാളൊക്കെ വലുതാണന്നാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിലെ അഭിഭാഷകനായ നാസര്‍ അഫ്‌സല്‍ പറയുന്നത്. എത്ര …
ലണ്ടന്‍ : ഒരു പ്രസവത്തിലുണ്ടാകുന്ന ഒരേ പോലെ ഇരിക്കുന്ന കുട്ടികളെ സമജാത ഇരട്ടകളെന്ന് വിളിക്കാം. എന്നാല്‍ ഒരേ പ്രസവത്തിലുണ്ടായ ഒരേ പോലെ ഇരിക്കുന്ന ഈ മൂവര്‍ സംഘത്തെ എന്തു വിളിക്കും? തമാശയ്ക്ക് വേണമെങ്കില്‍ സമജാത മുരട്ടകളെന്ന് വിളിക്കാം. എന്തായാലും തോമസിനേയും എഡ്വേര്‍ഡിനേയും ഹാരിയേയും തിരിച്ചറിയാന്‍ അമ്മ ക്ലെയര്‍ ഒരു എളുപ്പ മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്. മൂവരുടേയും നഖത്തില്‍ …