1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരി പുറത്ത്
ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരി പുറത്ത്
ലണ്ടന്‍: ഒളിംപിക്‌സ് ട്രിപ്പിള്‍ ജംപില്‍ മലയാളി താരം രഞ്ജിത്ത് മഹേശ്വരി ഫൈനല്‍ കാണാതെ പുറത്തായി. പ്രാഥമിക റൗണ്ടിലെ മൂന്ന് ചാട്ടവും ഫൗളായാണ് രഞ്ജിത്ത് പുറത്തായത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവാണ് രഞ്ജിത്ത്. ബീജിംഗ് ഒളിംപിക്‌സില്‍ മത്സരിച്ചിരുന്നെങ്കിലും ഫൈനലിലെത്താന്‍ രഞ്ജിത്തിന് കഴിഞ്ഞിരുന്നില്ല.
സല്‍മാന്‍— -കത്രീനാ ജോഡികളെ പുകഴ്ത്തി ഷാരൂഖ് ഖാന്‍
സല്‍മാന്‍— -കത്രീനാ ജോഡികളെ പുകഴ്ത്തി ഷാരൂഖ് ഖാന്‍
സല്‍മാന്‍ ഖാനെയും കത്രീനാ കൈഫിനെയും വാനോളം പുകഴ്ത്തി ഷാരൂഖ് ഖാന്‍ രംഗത്തെത്തി. സ്‌ക്രീനിലെ ഗംഭീരകെമിസ്ട്രിയില്‍ തനിക്ക് വിശ്വാസമില്ല. ഷാരൂഖ് -കാജോല്‍, സല്‍മാന്‍-കത്രീനാ രസതന്ത്രമെന്നൊക്കെ പറഞ്ഞുകേള്‍ക്കാന്‍ മാത്രമാണ് രസം. പക്ഷേ സല്‍മാന്‍ ഖാനും കത്രീനാ കൈഫും ഒരു സ്‌ക്രീനില്‍ ഒന്നിച്ചെത്തിയാല്‍ താനടക്കമുള്ള പ്രേക്ഷകര്‍ അത്ഭുതപ്പെടും. ബോളിവുഡിലെ അത്ഭുതജോഡികളാണ് അവര്‍. ;സുഹൃത്തുക്കളെ പോലും പിശുക്കി മാത്രം പുകഴ്ത്തുന്ന കിംഗ് …
പി സി ജോര്‍ജ് മാപ്പ് പറയും: മാണി
പി സി ജോര്‍ജ് മാപ്പ് പറയും: മാണി
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പി സി ജോര്‍ജ് മാപ്പ് പറയുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. സദുദ്ദേശത്തോടെയാണ്‌ വിമര്‍ശനം ഉന്നയിച്ചതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പു പറയാന്‍ തയാറാണെന്ന്‌ ജോര്‍ജ്‌ അറിയിച്ചുവെന്നും മാണി പറഞ്ഞു. നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫ്‌ തീരുമാനം വൈകരുത്‌. നെല്ലിയാമ്പതിയില്‍ എല്ലാവര്‍ക്കും പോകാം. അവിടെ ഇരുമ്പുമറയുടെ ആവശ്യമില്ല. യുഡിഎഫ്‌ ഉപസമിതിക്ക്‌ …
ഷര്‍ട്ടിന്റെ ബട്ടണിടാത്തതിന്റെ പേരില്‍ റാഗിങ്ങ്
ഷര്‍ട്ടിന്റെ ബട്ടണിടാത്തതിന്റെ പേരില്‍ റാഗിങ്ങ്
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ് അവശനിലയിലായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ഏറ്റുമാനൂര്‍ മംഗളം എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി അരുണ്‍ഷാജിക്കാണ് മര്‍ദ്ദനമേറ്റത്. ഷര്‍ട്ടിന്റെ ബട്ടണിട്ടില്ലെന്ന ആരോപണമുന്നയിച്ചായിരുന്നു റാഗിങ്ങെന്ന് സഹപാഠികള്‍ പറയുന്നു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുകയായിരുന്നുവെന്ന് അരുണിന്റെ മാതാപിതാക്കളും പറഞ്ഞു. എന്നാല്‍ റാഗിങ്ങ് നടന്നിട്ടില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്.
ഉരുള്‍പൊട്ടലില്‍ മരണം ഒമ്പതായി
ഉരുള്‍പൊട്ടലില്‍ മരണം ഒമ്പതായി
കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടലിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ജീവഹാനിയും വന്‍ നാശനഷ്ടവും. കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം ഒമ്പതായി. ആനക്കാംപൊയ്‌ലിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് എട്ടും കണ്ണൂര്‍ ഒന്നുമാണ് മരണം. തുണ്ടത്തില്‍ ജോസഫെന്ന ഔസേഫ്, തുണ്ടത്തില്‍ ലിസി, പടന്നമാക്കല്‍ ബിനുവിന്റെ മകള്‍ ജോത്സ്‌ന, മൂന്നരവയസ്സുള്ള കുഞ്ഞ് പാലത്താകൊടി ഗോപാലന്‍, പരിക്കേറ്റു ചികിത്സയിലായിരുന്ന പുത്തന്‍പുരയ്ക്കല്‍ …
പെണ്‍കുട്ടികള്‍ ജീന്‍സിട്ടാല്‍ ആസിഡൊഴിക്കും
പെണ്‍കുട്ടികള്‍ ജീന്‍സിട്ടാല്‍ ആസിഡൊഴിക്കും
ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കെതിരേ ജാര്‍ഖണ്ഡില്‍ ആസിഡ് ആക്രമണ ഭീഷണി. ജാര്‍ഖണ്ഡ് മുക്തി സംഘിന്റെ പേരില്‍ തലസ്ഥാനമായ റാഞ്ചിയില്‍ പതിപ്പിച്ചിട്ടുള്ള പോസ്റ്ററുകളിലാണ് ഈ ഭീഷണി.ജീന്‍സ് ധരിക്കുന്ന സ്ത്രീകളും പെണ്‍കുട്ടികളും ദുപ്പട്ട ധരിക്കാതെയിറങ്ങുന്ന സ്ത്രീകള്‍ക്കുമെതിരേയാണ് പോസ്റ്ററുകള്‍.(സദാചാര പൊലീസ്) റാഞ്ചിയിലെ രണ്ട് കോളജുകള്‍ക്ക് മുന്നിലാണ് പോസ്റ്ററുകള്‍ പ്രധാനമായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ മാസം 20 മുതല്‍ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് നിരോധിച്ചതായി …
സെന്റ് തോമസ് കാത്തലിക്ക് ഫോറം മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നു
സെന്റ് തോമസ് കാത്തലിക്ക് ഫോറം മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നു
ബെന്നി വര്‍ക്കി പെരിയപ്പുറം യുകെ സെന്റ് തോമസ് കാത്തലിക്ക് ഫോറം ഓഗസ്റ്റ് 15ന് പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളും സീറോ മലബാര്‍സഭയുടെ പ്രേഷിത വര്‍ഷ സമാപനവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അന്നേദിവസം എല്ലാ യൂണിറ്റുകളിലും പ്രത്യേക പ്രാര്‍ത്ഥനകളും കുടുംബകൂട്ടായ്മയും നടത്തുന്നതാണ്. സീറോ മലബാര്‍സഭ സിനഡ് കഴിഞ്ഞ ഒരു വര്‍ഷമായി പ്രേഷിത വര്‍ഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ …
ട്വന്റി-20: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 39 റണ്‍സ് ജയം
ട്വന്റി-20: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 39 റണ്‍സ് ജയം
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 39റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക മത്സരം അവസാനിക്കാന്‍ 2 ഓവര്‍ ശേഷിക്കെ ഓള്‍ ഔട്ടായി. 31 റണ്‍സെടുത്ത മാത്യൂസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. തിരിമനൈ(20), ജയവര്‍ധന(26), മെന്‍ഡിസ്(11) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. ദില്‍ഷന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ശ്രീലങ്കയുടെ മൂന്ന് മുന്‍നിരവിക്കറ്റുകള്‍ പിഴുത …
ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായി അനൂപ് മേനോന്‍ തമിഴിലേക്ക്
ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായി അനൂപ് മേനോന്‍ തമിഴിലേക്ക്
‘ബ്യൂട്ടിഫുള്‍’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളസിനിമയിലെ നവനിരമുന്നേറ്റത്തില്‍ തിരക്കഥാകൃത്തായും പേര് ചേര്‍ത്ത അനൂപ് മേനോന്‍ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നു. മീരാ കതിരവന്‍ സംവിധാനം ചെയ്യുന്ന ‘ചെന്നൈയില്‍ ഒരു നല്ലിരവ്’ എന്ന സിനിമയിലൂടെയാണ് കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി അനൂപ് മേനോന്റെ കോളിവുഡ് അരങ്ങേറ്റം. മലയാളത്തില്‍ അനൂപ് മേനോന്‍ രചന നിര്‍വഹിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ‘ട്രിവാന്‍ഡ്രം …
സത്‌നാംസിംഗിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യും
സത്‌നാംസിംഗിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യും
അമൃതാനന്ദമയീ മഠത്തില്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന സത്‌നാംസിംഗിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. ബിഹാറിലെ ഗയ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. പിതാവിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. ബീഹാര്‍ ഡിജിപിയുടെ അനുമതിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് സത്‌നാംസിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് നാളെ …