1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2012

കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടലിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ജീവഹാനിയും വന്‍ നാശനഷ്ടവും.

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം ഒമ്പതായി. ആനക്കാംപൊയ്‌ലിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് എട്ടും കണ്ണൂര്‍ ഒന്നുമാണ് മരണം. തുണ്ടത്തില്‍ ജോസഫെന്ന ഔസേഫ്, തുണ്ടത്തില്‍ ലിസി, പടന്നമാക്കല്‍ ബിനുവിന്റെ മകള്‍ ജോത്സ്‌ന, മൂന്നരവയസ്സുള്ള കുഞ്ഞ് പാലത്താകൊടി ഗോപാലന്‍, പരിക്കേറ്റു ചികിത്സയിലായിരുന്ന പുത്തന്‍പുരയ്ക്കല്‍ വര്‍ക്കി(75) എന്നിവരാണ് മരിച്ചവര്‍.

കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട്ടില്‍ എട്ടു വയസ്സുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു.

കോഴിക്കോട്ട് പുല്ലൂരാംപാറയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പുല്ലൂരാന്‍പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ കൊടക്കാട്ടുപാറ, ചെറുശ്ശേരിമല എന്നിവിടങ്ങളിലെ 500 ഹെക്ടറോളം ഒലിച്ചുപോയി. മലയിടിഞ്ഞ് പുല്ലൂരാംപാറ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. കോഴിക്കോട് എട്ടോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് വിവരം. മുക്കം പുഴ കരകവിഞ്ഞ് ഒഴുകയാണ്. വന്‍നാശനഷ്ടം സംബന്ധിച്ച ചെറുശേരി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇനിയും ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

കണ്ണൂരിന്റെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിലും പേമാരിയലും വന്‍ നാശനഷ്ടം ഉണ്ടായി. വാണിയപ്പാറ ആനപന്തി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായി. കനത്തമഴയെ തുടര്‍ന്ന് ഇരിട്ടി, ശ്രീകണ്ഠാപുരം പട്ടണങ്ങള്‍ വെള്ളത്തിനടിയിലാണ്. സമീപ പ്രദേശങ്ങില്‍ നിന്നും നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.