സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ് അവശനിലയിലായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ഏറ്റുമാനൂര്‍ മംഗളം എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി അരുണ്ഷാജിക്കാണ് മര്‍ദ്ദനമേറ്റത്.
ഷര്‍ട്ടിന്റെ ബട്ടണിട്ടില്ലെന്ന ആരോപണമുന്നയിച്ചായിരുന്നു റാഗിങ്ങെന്ന് സഹപാഠികള്‍ പറയുന്നു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുകയായിരുന്നുവെന്ന് അരുണിന്റെ മാതാപിതാക്കളും പറഞ്ഞു.
എന്നാല്‍ റാഗിങ്ങ് നടന്നിട്ടില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല