ന്യൂയോര്‍ക്ക് : അമേരിക്കയിലെ മില്‍വോകിന് സമീപമുളള സിഖ് ക്ഷേത്രത്തില്‍ അജ്ഞാതനായ അക്രമി നടത്തിയ വെടിവെയ്പിനെ തുടര്‍ന്ന് ആറ് പേര്‍ കൊല്ലപ്പെട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ അക്രമിയെന്ന് സംശയിക്കപ്പെടുന്ന ആളും കൊല്ലപ്പെട്ടു. ഓക് ക്രീക്കിന് അടുത്തുളള സിഖ് ക്ഷേത്രത്തില്‍ ആരാധനയ്ക്കായി ധാരാളം ആളുകള്‍ തടിച്ചുകൂടിയ സമയത്തായിരുന്നു അക്രമം. വെടിയേറ്റ് മരിച്ചവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ …
മോഹന്‍ലാല്‍ നായകനാകുന്ന ജോഷിച്ചിത്രം ‘റണ്‍ ബേബി റണ്‍’ തിരുവോണ ദിനമായ ആഗസ്‌റ്റ് 29 ന് തിയേറ്ററുകളിലെത്തും. പ്രഭു സോളമന്‍ സംവിധാനം ചെയ്‌ത ‘മൈന’ എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മനസ്സില്‍ കൂടുകൂട്ടിയ അമലാ പോളാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. മോഹന്‍ലാല്‍ വേണു എന്ന ചാനല്‍ ക്യാമറാമാന്റെ വേഷത്തിലഭിനയിക്കുന്ന ഈ ചിത്രത്തില്‍ അമലാ …
അത്ലറ്റിക്സിലെ ഇന്ത്യയുടെ ഏറ്റവും പ്രധാന മെഡല്‍ പ്രതീക്ഷയായ ഡിസ്കസ് ത്രോ താരം വികാസ് ഗൗഡയും ബോക്സിങ് ക്വാര്‍ട്ടറില്‍ വിജേന്ദര്‍ സിങ്ങും ഇന്ന് കളത്തില്‍. വെങ്കല മെഡല്‍ വിജയി ഗഗന്‍ നാരംഗും ഇന്നിറങ്ങും. അത്ലറ്റിക്സ് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന യോഗ്യതാ റൗണ്ടില്‍ നിന്ന് മികച്ച പ്രകടനത്തിലൂടെ നാളെ നടക്കുന്ന ഫൈനലില്‍ ഇടംകണ്ടെത്തുകയാണ് വികാസിന്‍റെ ലക്ഷ്യം. 66. 28 …
ചില പ്രതിലോമ ശക്തികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടുപിടിച്ച് തന്റെ വായടപ്പിക്കാന്‍ നോക്കുകയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. തനിക്ക് ആരെയും ഭയമില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനുവേണ്ടിയാണ് താന്‍ ശബ്ദമുയര്‍ത്തുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ടി.എന്‍ പ്രതാപന്‍ എം.എല്‍.എയ്‌ക്കെതിരായ പി.സി ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നും ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി.സി ജോര്‍ജിന്റെ പുതിയ പ്രസ്താവന അതിനിടെ, പി.സി.ജോര്‍ജും …
സഭാനേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പുറത്തിറങ്ങിയ സിസ്റ്റര്‍ മേരി ചാണ്ടിയുടെ ‘നന്മ നിറഞ്ഞവളേ സ്വസ്തി’ എന്ന പുസ്തകം പിന്‍വലിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് സിസ്റ്റര്‍ മേരി ചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കിയ ജോസ് പാഴൂക്കാരന്‍ പ്രസാധകരായ കൈരളി ബുക്‌സിന് കത്തെഴുതി. വഞ്ചനയില്‍പ്പെട്ടാണ് പുസ്തകം എഴുതിയതെന്നും തെറ്റ് തിരുത്താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് പാഴൂക്കാരന്റെ പ്രതികരണം. നാല് മാസം മുന്‍പാണ് മേരി ചാണ്ടിയുടെ …
മന്ത്രിസഭയിലെ കോണ്‍ഗ്രസ്(ബി) പ്രതിനിധിയായ കെ ബി ഗണേഷ്‌കുമാറിനെ മുഖ്യമന്ത്രി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ഗണേഷ്‌കുമാര്‍ പാര്‍ട്ടി പ്രതിനിധിയല്ലെന്നും വനം കേസുകള്‍ തോല്‍ക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. ഗണേഷിന് വനം വകുപ്പ് വേണ്ടെങ്കില്‍ കോണ്‍ഗ്രസിന് വിട്ടു കൊടുക്കാന്‍ തയ്യാറാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ വനം വകുപ്പ് കോണ്‍ഗ്രസിന് നല്‍കുന്നതാണ് നല്ലത്. സര്‍ക്കാരിന്റെ കാശ് പാഴാക്കാനാണ് ഗണേഷ് …
കോണ്‍ഗ്രസ് എംഎല്‍എമാരും പി.സി.ജോര്‍ജുമായുള്ള തര്‍ക്കം പുതിയ മാനങ്ങളിലേക്ക്. ഇത് യുഡിഎഫിനെ പിടിച്ചുലയ്ക്കുന്നതിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇരുപക്ഷവും ചെളിവാരിയെറിയല്‍ തുടരുകയാണ്. നെല്ലിയാമ്പതിവിഷയം പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതിയെ തള്ളിപ്പറഞ്ഞതിനെതിരെ കോണ്‍ഗ്രസ് വക്താവും ഉപസമിതി ചെയര്‍മാനുമായ എം.എം.ഹസ്സനും കേരള കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു. എതിര്‍പ്പ് ആശയപരമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിശേഷിപ്പിച്ചപ്പോള്‍ വെറും പിള്ളേരുകളിയെന്ന് പി.സി.ജോര്‍ജ് പരിഹാസം ആവര്‍ത്തിച്ചു. ജോര്‍ജും നാല് …
നീന്തല്‍ക്കുളത്തിലെ രാജകുമാരന്‍ ഒടുവില്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നു. ലണ്ടന്‍ ഒളിംപിക്‌സിന് ശേഷം താന്‍ പൂര്‍ണമായും നീന്തല്‍ക്കുളത്തോട് വിടപറയുമെന്ന് ഫെല്‍പ്‌സ് പറയുമ്പോള്‍ അത് കായികപ്രേമികള്‍ക്ക് അത്രപെട്ടെന്ന് ഉള്‍ക്കൊള്ളാനാകില്ല. കാരണം ലോകകായികചരിത്രത്തില്‍ നീന്തല്‍ക്കുളത്തില്‍ ഇത്രമേല്‍ തിളങ്ങിയൊരു താരമുണ്ടായിട്ടില്ല. മൂന്ന് ഒളിംപിക്‌സില്‍ തുടര്‍ച്ചയായി പങ്കെടുത്ത് ഒളിംപിക്‌സില്‍ ഒരുപക്ഷെ ആര്‍ക്കും എത്തിപിടിക്കാന്‍ പറ്റാത്ത റെക്കോര്‍ഡുകള്‍ കുറിച്ചാണ് ഫെല്‍പ്‌സിന്റെ മടക്കം. ലണ്ടന്‍ …
ഇന്ത്യന്‍ ചലചിത്രലോകത്തിന്റെ അഭിമാനമുയര്‍ത്തുകയാണ് സത്യജിത് റേയുടെ പാഥേര്‍ പാഞ്ചാലി. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയായ സൈറ്റ് ആന്റ് സൗണ്ട് തയ്യറാക്കിയ ലോകത്തെ 50 മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ പാഥേര്‍ പാഞ്ചാലിയും ഇടംപിടിച്ചിരിക്കുന്നു. ലോകസിനിമയിലെ പ്രമുഖ സംവിധായകരുടെ ഇഷ്ടം പിടിച്ചുപറ്റിയ പാഥേര്‍ പാഞ്ചാലി പട്ടികയില്‍ 42-ാം സ്ഥാനത്താണ്. 1955ല്‍ പുറത്തിറങ്ങിയ ചിത്രം കാനില്‍ ഉള്‍പ്പെടെ നിരവധി ഫിലിം …
വിംബിള്‍ഡന്‍ ടെന്നീസ് കോര്‍ട്ടില്‍ ഇക്കുറി ഫൈനലില്‍ സ്വിസ് താരം ഫെഡററില്‍ നിന്നേറ്റ തോല്‍വിക്ക് ബ്രിട്ടന്റെ ആന്‍ഡി മറെയുടെ മധുരപ്രതികാരം. ലണ്ടന്‍ ഒളിംപിക്‌സ് വേദിയില്‍ സ്വന്തം ജനതയ്ക്ക് മുന്നില്‍ ഫെഡററെ തകര്‍ത്ത് മറെ ടെന്നീസ് സ്വര്‍ണം സ്വന്തമാക്കി. നേരിട്ടുള്ള സെറ്റിലാണ് പരാജയം. സ്‌കോര്‍ 6-2 6-1 6-4 നാലാഴ്ച മുന്‍പ് 73 വര്‍ഷങ്ങള്‍ക്ക് ശേഷം വിംബിള്‍ഡന്‍ സ്വന്തമാക്കുന്ന …