ഇനി യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനില്ലെന്നും ഗണേഷ്കുമാര് പാര്‍ട്ടി പ്രതിനിധിയല്ലെന്നും കേരള കോണ്‍ഗ്രസ്(ബി) അദ്ധ്യക്ഷന്‍ ആര് ബാലകൃഷ്ണപിള്ള.സംസ്ഥാന സമിതി യോഗശേഷം വാര്‍ത്താസമ്മേളനത്തിലാണ് പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.
നിരവധി തവണ യുഡിഎഫ് യോഗത്തിനു വിളിച്ച് പി കെ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തന്നെ അപമാനിച്ചു. യുഡിഎഫ് യോഗത്തില്‍ ഒന്നും നടക്കുന്നില്ല. മന്ത്രിമാര്‍ യോഗ്യരല്ലെന്ന വി എം സുധീരന്റെ പ്രസ്താവന വാസ്തവമാണെന്നും പിള്ള പറഞ്ഞു.
മന്ത്രിസഭയിലെ കോണ്‍ഗ്രസ്(ബി) പ്രതിനിധിയായ കെ ബി ഗണേഷ്കുമാറിനെ മുഖ്യമന്ത്രി ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഗണേഷ്കുമാര് പാര്‍ട്ടി പ്രതിനിധിയല്ല. വനം കേസുകള്‍ തോല്‍ക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
വനം മന്ത്രി കെ ബി ഗണേഷ്കുമാറിന് കേരള കോണ്‍ഗ്രസ്(ബി)യുമായി ഒരു ബന്ധവുമില്ലെന്ന പ്രമേയം പാര്‍ട്ടിയോഗം ഐക്യകണ്ഠേന പാസാക്കിയിരുന്നു. ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണത്തിലുണ്ടെന്നു പറയുമ്പോഴും പ്രതിപക്ഷത്തിരിക്കേണ്ട അവസ്ഥസ്ഥയാണ് കേരള കോണ്‍ഗ്രസ്(ബി)യുടേതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടി അദ്ധ്യക്ഷന്‍ ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ ഗണേഷ്കുമാറും തമ്മിലുടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നുവെന്നു തെളിയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍;. പ്രശ്ന പരിഹാരത്തിന് യുഡിഎഫ് നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. പരിഹാരത്തിനായി യുഡിഎഫ് അലംഭാവം കാണിക്കുന്നുവെന്ന് നിരവധി തവണ ബാലകൃഷ്ണപിള്ള ആരോപിച്ചിരുന്നു. മന്ത്രിയെ പുറത്താക്കണമെന്ന തന്റെ നിലപാട് യുഡിഎഫ് അംഗീകരിക്കാന തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ ഇനിയില്ലെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിരിക്കുന്നത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല