1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
NRI മലയാളി പുതിയ സെര്‍വറില്‍
NRI മലയാളി പുതിയ സെര്‍വറില്‍
യു കെ യിലെ മലയാളി സമൂഹത്തില്‍ ഒരു പുത്തന്‍ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിച്ച NRI മലയാളി ഓണ്‍ലൈന്‍ പത്രം നവീകരണത്തിന്റെ ഭാഗമായി പുതിയ സെര്‍വറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.യു കെയില്‍ സത്യസന്ധവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മാതൃക കാട്ടിയ ജോസ്‌ തോമസ്‌ ചീഫ്‌ എഡിറ്ററായ മലയാളി വിഷനും NRI മലയാളിയും ഒരുമിക്കുന്ന സംയുക്ത സംരഭത്തിന് മുന്നോടിയായാണ് …
ജയരാജന്‍ ജയിലില്‍; സംസ്ഥാന വ്യാപക ഹര്‍ത്താല്‍;കണ്ണൂരില്‍ പട്ടാളമിറങ്ങി
ജയരാജന്‍ ജയിലില്‍; സംസ്ഥാന വ്യാപക ഹര്‍ത്താല്‍;കണ്ണൂരില്‍ പട്ടാളമിറങ്ങി
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. അതിനിടെ ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്ക് അയച്ചു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുജീബ് റഹ്മാനാണ് ജയരാജനെ റിമാന്‍ഡ് ചെയ്തത്. …
മഴയുടെ കനിവ് തേടി
മഴയുടെ കനിവ് തേടി
കാരൂര്‍ സോമന്‍ ലണ്ടന്‍ ഒരു മഴ ചാറിയാല്‍ ഇത്രയൊക്കെ സംഭവിക്കുമെന്ന് ഇന്നലെയാണ് മനസ്സിലായത്. ലണ്ടന്‍ നഗരവും പരിസരപ്രദേശങ്ങളും ഒരു പ്രേതനഗരം പോലെ… ആളൊഴിഞ്ഞ സബ്വേ, ട്രാഫിക് ബ്ലോക്കാവുന്ന നിരത്തുകളില്‍ വല്ലപ്പോഴുമെത്തുന്ന ഒരു ഡബ്ള്‍ ഡക്കര്‍. ടാക്‌സികളെയൊന്നും കാണാനേയില്ല, തിരക്കേറിയ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന്റെ മാളില്‍ പോലും വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. മഴ പെയ്തതാണ് പ്രശ്‌നം. ലണ്ടന്‍കാര്‍ …
വിശ്വാസാഗ്നിയാല്‍ ജ്വലിക്കുന്ന യഹോവായിരേ കണ്‍വെന്‍ഷന്‍
വിശ്വാസാഗ്നിയാല്‍ ജ്വലിക്കുന്ന യഹോവായിരേ കണ്‍വെന്‍ഷന്‍
നോട്ടിങ്ങ്ഹാം : വചനശക്തിയാല്‍, പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്താല്‍, അഭിഷേകാഗ്നിയാല്‍ ജ്വലിക്കുന്ന ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് ഇനി ഒന്‍പത് ദിനങ്ങള്‍ മാത്രം. വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തിന്റെ മഹത്വം ദര്‍ശിക്കാമെന്ന ഗാനത്തിന്റെ ഈരടികളെ അനുസ്മരിപ്പിക്കും വിധം ദൈവമഹത്വം ദര്‍ശിക്കുന്നതിന്റെ വേദിയായി മാറും യോഹോവായിരേ കാത്തലിക് കണ്‍വെന്‍ഷന്‍. നാനാജാതി മതസ്ഥരിലേക്ക് ക്രൈസ്തവ പ്രഘോഷണം നടത്തി നവ മുന്നേറ്റത്തിന് വഴി തെളിയിച്ച ഡിവൈന്‍ …
ഒത്തുകളി വിവാദം:നാല് ടീമുകളെയാണ് അയോഗ്യരാക്കിയത്.
ഒത്തുകളി വിവാദം:നാല് ടീമുകളെയാണ് അയോഗ്യരാക്കിയത്.
ലണ്ടന്‍ : ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ഒത്തുകളി നടന്നതായി വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് എട്ടു താരങ്ങളെ അയോഗ്യരാക്കി. വനിതാ ഡബിള്‍സിലെ നാല് ടീമുകളെയാണ് അയോഗ്യരാക്കിയത്. ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ക്കെതിരേയാണ് നടപടി വന്നിരിക്കുന്നത്. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷനാണ് താരങ്ങളെ അയോഗ്യരാക്കി കൊണ്ടുളള നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഫെഡറേഷന്‍ ഖേദം പ്രകടിപ്പിച്ചു. …
ഓള്‍ യുകെ ട്വന്റി- 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 19 ന്
ഓള്‍ യുകെ ട്വന്റി- 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 19 ന്
പോര്‍ട്ട്‌സ്മൗത്ത് : കനത്ത മഴ കാരണം മാറ്റിവെയ്ക്കപ്പെട്ട പോര്‍ട്ട്‌സ്മൗത്ത് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുളള ഓള്‍ യുകെ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 ന് പോര്‍ട്ട്‌സ്മൗത്ത് ഫാര്‍ലിണടണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്ത എട്ടു ടീമുകളില്‍ നിന്ന് രണ്ട് ടീമുകള്‍ മത്സരം മാറ്റിവച്ചതിലുളള അസൗകര്യം മൂലം മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സംഘാടകരെ …
മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ : ഒരുക്ക ശുശ്രൂഷ ഇന്ന്
മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ : ഒരുക്ക ശുശ്രൂഷ ഇന്ന്
മാഞ്ചസ്റ്റര്‍ : ഈ മാസം 25 ന് നടക്കുന്ന മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുളള ഒരുക്ക ശുശ്രൂഷ ഇന്ന് വൈകുന്നേരം അഞ്ച് മുതല്‍ നടക്കും. സെന്റ് എലിസബത്ത് ചര്‍ച്ചില്‍ നടക്കുന്ന ഒരുക്ക ശുശ്രൂഷ രാത്രി പതിനൊന്നിന് സമാപിക്കും. വചന ശുശ്രൂഷ, ആരാധന, ഗാന ശുശ്രൂഷ എന്നിവയു ഒരുക്ക ശുശ്രൂഷയോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. ഒരുക്ക ശുശ്രൂഷയിലൂടെ ഒരോരുത്തരേയും ഭരമേല്‍പ്പിച്ചിരിക്കുന്ന …
റിമാന്‍ഡ് പ്രതികള്‍ക്ക് ലഭിക്കുന്നത് മോശം പരിഗണനയെന്ന റിപ്പോര്‍ട്ട്
റിമാന്‍ഡ് പ്രതികള്‍ക്ക് ലഭിക്കുന്നത് മോശം പരിഗണനയെന്ന റിപ്പോര്‍ട്ട്
ലണ്ടന്‍ : ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരേക്കാള്‍ മോശം പരിഗണനയാണ് റിമാന്‍ഡ് പ്രതികള്‍ക്ക് ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ കിട്ടുന്നതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. നിലവില്‍ 29,400 ആളുകളാണ് കോടതിയുടെ പരിഗണനയിലുളള കേസുകളില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലുകളില്‍ ഉളളത്. വിചാരണയ്ക്ക് ശേഷം കുറ്റക്കാരല്ലന്ന് കണ്ടുകഴിഞ്ഞാല്‍ പിന്നീട് കസ്റ്റഡിയില്‍ വക്കാനാകാത്തതിനാല്‍ അവരെ അതിവേഗം മോചിപ്പിക്കാറുണ്ടെന്ന് ജയിലിലെ ചീഫ് സൂപ്രണ്ട് അറിയിച്ചു. ഒരു …
ജയരാജന്റെ അറസ്റ്റ് സി.പി.എം കേന്ദ്രനേതൃത്വത്തിനും തിരിച്ചടി
ജയരാജന്റെ അറസ്റ്റ് സി.പി.എം കേന്ദ്രനേതൃത്വത്തിനും തിരിച്ചടി
സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റ് സി.പി.എം കേന്ദ്രനേതൃത്വത്തിനും തിരിച്ചടിയായി. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നത് പാര്‍ട്ടിയുടെ ശൈലിയല്ലെന്നും അത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നുമാണ് ഏറ്റവുമൊടുവില്‍ കേന്ദ്രകമ്മിറ്റി പ്രസ്താവിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് കേരളത്തില്‍ ജില്ലാ സെക്രട്ടറിതന്നെ കൊലക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്ടെന്ന മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. …
ഇസിബിയുടെ മീറ്റിങ്ങും തുണച്ചില്ല; യൂറോ വീണ്ടും താഴേക്ക്
ഇസിബിയുടെ മീറ്റിങ്ങും തുണച്ചില്ല; യൂറോ വീണ്ടും താഴേക്ക്
ലണ്ടന്‍ : പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് യൂറോയെ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പോളിസി മേക്കേഴ്‌സിന്റെ യോഗം ചേരുമെന്ന പ്രഖ്യാപനത്തിനും യൂറോയുടെ വില ഇടിയുന്നത് തടയാന്‍ കഴിഞ്ഞില്ല. യൂറോയെ രക്ഷിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് കഴിയുന്നതെല്ലാം ചെയ്യും എന്ന് പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുളളില്‍ യൂറോയുടെ വില വീണ്ടും ഇടിഞ്ഞു. ഇസിബി പ്രസിഡന്റ് മരിയോ …