1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2012

യു കെ യിലെ മലയാളി സമൂഹത്തില്‍ ഒരു പുത്തന്‍ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിച്ച NRI മലയാളി ഓണ്‍ലൈന്‍ പത്രം നവീകരണത്തിന്റെ ഭാഗമായി പുതിയ സെര്‍വറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.യു കെയില്‍ സത്യസന്ധവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മാതൃക കാട്ടിയ ജോസ്‌ തോമസ്‌ ചീഫ്‌ എഡിറ്ററായ മലയാളി വിഷനും NRI മലയാളിയും ഒരുമിക്കുന്ന സംയുക്ത സംരഭത്തിന് മുന്നോടിയായാണ് സ്വന്തമായ സെര്‍വറിലേക്ക് (dedicated server) NRI മലയാളി മാറിയത്.

മലയാളി വിഷനുമായി ഒന്നിക്കുന്നതോടെ NRI മലയാളിയുടെ സന്ദര്‍ശകരില്‍ വന്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.യു കെയിലെ വായനക്കാര്‍ക്ക്‌ പുറമേ യൂറോപ്പിന്‍റെ ഇത്തരഭാഗങ്ങളിലെയും മലയാളികളെ ഇനി NRI മലയാളിയിലൂടെ ലോകമറിയും.ഒരേ സമയം പതിനായിരം വായനക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ സെര്‍വര്‍. .അമേരിക്കന്‍ കമ്പനിയായ Hostgator ആണ് പുതിയ സെര്‍വര്‍ ദാതാക്കള്‍.

സമീപകാലത്ത് വായനക്കാരില്‍ ഉണ്ടായ വര്‍ധന മൂലം പലപ്പോഴും സെര്‍വറില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടിരുന്നു.പല വായനക്കാര്‍ക്കും സൈറ്റ്‌ ലോഡ്‌ ചെയ്യുന്നതില്‍ താമസവും ചിലര്‍ക്ക് സൈറ്റ് കിട്ടാതെയും വന്നിരുന്നു.പുതിയ സെര്‍വറിലേക്ക് മാറിയതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.അതോടൊപ്പം മലയാളിവിഷനുമായി ഒരുമിക്കുകയും ചെയ്യുന്നതോടെ യു കെ മലയാളികള്‍ക്ക് തിരുവോണ സമ്മാനമായി പുതിയ മാധ്യമ വസന്തം വിരിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.