ലണ്ടന്‍ : ഭാര്യയുടെ മൃതദേഹം രണ്ട് മാസത്തോളം സംസ്‌കരിക്കാതെ വീട്ടില്‍ തന്നെ സൂക്ഷിച്ച ബ്രട്ടീഷുകാരനായ കോടീശ്വരന് ജയില്‍ശിക്ഷ. ബ്രട്ടീഷുകാരനായ കോടീശ്വരന്‍ ഹാന്‍സ് ക്രിസ്റ്റിന്‍ റൗസിങ്ങ് ആണ് തന്റെ അമേരിക്കക്കാരിയായ ഭാര്യ ഈവയുടെ മൃതദേഹം രണ്ട് മാസത്തോളമായി വീട്ടില്‍ തന്നെ സൂക്ഷിച്ചത്. ഭാര്യയെ വിട്ട് പിരിയാനുളള വിഷമം കാരണമാണ് താന്‍ മൃതദേഹം സംസ്‌കരിക്കാഞ്ഞതെന്ന് ഹാന്‍സ് ഇസ്ലേവര്‍ത്ത് കോടതിയില്‍ …
അമൃതാനന്ദമയിക്കു നേരെ ആക്രമണ ശ്രമം. അമ്മയ്‌ക്കു നേരെ ഒരു യുവാവ് ബഹളം വെച്ച് പാഞ്ഞടുക്കുകയാണുണ്ടായത്. ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവം.അമൃതാനന്ദമയിയുടെ വള്ളിക്കാവ് ആശ്രമത്തില്‍ അമ്മ ഭക്തന്‍മാര്‍ക്ക് ദര്‍ശനം കൊടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. ബിഹാര്‍ സ്വദേശിയായ യുവാവ് ആണ് അമ്മയ്‌ക്കു നേരെ ആക്രമണ ശ്രമം നടത്തിയത്. അമ്മയ്‌ക്കു നേരെ പാഞ്ഞ യുവാവിനെ ആശ്രമം അന്തേവാസികളും ഭക്തരും ചേര്‍ന്നാണ് തടഞ്ഞത്. …
ഹൈദരാബാദ്: ഗച്ചിബൗളിയിലെ ഇന്‍ഫോസിസിന്റെ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനക്കാരി ജീവനൊടുക്കി. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വാറംഗല്‍ സ്വദേശി എസ്. നീലിമയാണ് (27)മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് രക്തത്തില്‍ മുങ്ങി ജഡം കാണപ്പെട്ടത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. നീലിമ ജീവനൊടുക്കിയതാവാമെന്നാണ് പൊലീസിന്റെ നിഗമനം. ആരെങ്കിലും തള്ളിയിട്ടതാണോ എന്ന നിലയ്ക്കുള്ള അന്വേഷണവും നടക്കുന്നുണ്ട്. സംശയകരമായ സാഹചര്യത്തിലാണ് മരണമെന്നും …
സ്വകാര്യ റിസോര്‍ട്ടില്‍ പാര്‍ട്ടി നടക്കുന്നതിനിടെ അനാശാസ്യം ആരോപിച്ച് സദാചാരപൊലീസുകാര്‍ നടത്തിയ ക്രൂരമായ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് കോളജ് അധികൃതരില്‍ നിന്നും പീഡനം. പെണ്‍കുട്ടിയെ മൂന്നാം സെമസ്‌റ്റര്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കി. കാരണം വിശദീകരിക്കാതെയാണ് അധികൃതര്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്. ആക്രമണത്തിന് ഇരയായ മറ്റൊരു പെണ്‍കുട്ടിയെ മാധ്യമ വിചാരണ ഭയന്ന് വീട്ടുകാര്‍ മറ്റൊരു സംസ്‌ഥാനത്തേക്ക് …
ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളില്‍ ഓരോരുത്തരായി കൊഴിഞ്ഞു പോകുന്നതിനിടയില്‍ പ്രതീക്ഷയുടെ നാളം ബാക്കി വെച്ചു കൊണ്ട് പി കശ്യപ് മുന്നോട്ട്. ബാഡ്‌മിന്റണ്‍ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടര്‍ എന്ന കടമ്പ കടന്ന് കശ്യപ് ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നു. ഒരു ഫൈനല്‍ മത്സരത്തിനെ ഓര്‍മ്മിപ്പിക്കും വിധം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയുടെ നിലുക കരുണരത്‌നയെ പരാജയപ്പെടുത്തിയാണ് കശ്യപ് ക്വാര്‍ട്ടറില്‍ …
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ യാത്രയില്‍ വന്‍ സുരക്ഷാ പാളിച്ച. ചവറയില്‍ സി.പി.എം.പ്രകടനത്തിനുമുന്നില്‍ അകപ്പെട്ട മന്ത്രിയെ പോലീസ് സാഹസികമായി അടുത്തുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലേക്ക് മാറ്റിയതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. അപ്രതീക്ഷിത സംഭവത്തില്‍ മന്ത്രിയും പകച്ചുപോയി. ബുധനാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിലേക്ക് പോവുകയായിരുന്നു മന്ത്രി. ശങ്കരമംഗലത്തെത്തിയപ്പോഴാണ് എതിരേ റോഡ് നിറഞ്ഞ് സി.പി.എം.പ്രകടനം എത്തുന്നതു കണ്ടത്. …
ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷക്ക് വീണ്ടും തീരിച്ചടി. അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപികാ കുമാരി പുറത്തായതോടെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷ അസ്തമിച്ചു. ബ്രിട്ടന്റെ ആമി ഒലിവറാണ് ദീപികാ കുമാരിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒന്നാം നമ്പര്‍ താരത്തിന്റെ ഫോം പുറത്തെടുക്കാന്‍ ദീപിക്കായില്ല. നേരത്തേ അമ്പെയ്ത്ത് ടീമിനത്തിലും …
മലയാളസിനിമയിലെ സ്വയംപ്രഖ്യാപിത സൂപ്പര്‍താരം സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാംചിത്രം ‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ഈയാഴ്ച തിയറ്ററുകളില്‍. അഭിനയവും ഗാനരചനയും സംഗീതവും ആലാപനവും സംവിധാനവും നിര്‍മ്മാണവുമെല്ലാം തന്റെ പേരിനൊപ്പമാകുമ്പോള്‍ ചിത്രത്തിന്റെ ശീര്‍ഷകത്തിന്റെ കാര്യത്തിലും വേറിട്ടൊരു തെരച്ചിലിനില്ല പണ്ഡിറ്റ്. എട്ട് പാട്ട് -എട്ട് നൃത്തം-എട്ട് സംഘട്ടനം-എട്ട് നായികമാര്‍-ഇങ്ങനെ എട്ടിനെ ഭാഗ്യനമ്പരാക്കി കണക്കാക്കി എട്ട് നിലയില്‍ പൊട്ടില്ല ചിത്രമെന്ന് പണ്ഡിറ്റ് ഉറപ്പിക്കുന്നു. …
തന്റെ ഫോണും പോലീസ് ചോര്‍ത്തുന്നുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് തന്റെ ഫോണും ചോര്‍ത്തിയത്. അറസ്റ്റിലായ മോഹനനെ പോലീസ് പ്രത്യേക രീതിയില്‍ പീഡിപ്പിക്കുന്നതായ വിവരം തങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.എല്‍.എമാരെ കൂട്ടി എസ്.പിയെ കാണണമെന്ന് താനാണ് ഇ.പി.ജയരാജനോടും എളമരം കരീമിനോടും നിര്‍ദേശിച്ചത്. ഇതനുസരിച്ച് അവര്‍ …
ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ലോകത്തെ ഏറ്റവും സമ്പന്നന്നായ ക്രിക്കറ്റ് താരംമെന്ന് ഫോബ്‌സ് മാഗസിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോബ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച 2.56 കോടി ഡോളറാണ് (150 കോടിയോളം രൂപ) ധോണിയുടെ സമ്പത്ത്. പട്ടികയില്‍ സച്ചിന്‍ രണ്ടാംസ്ഥാനത്താണ്. 1.86 കോടി ഡോളറാണ് സച്ചിന്റെ സമ്പത്ത്. ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലും ഇന്ത്യന്‍ …