1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷുക്കൂര്‍ വധം: പി ജയരാജനെ ഇന്ന് ചോദ്യം ചെയ്യും
ഷുക്കൂര്‍ വധം: പി ജയരാജനെ ഇന്ന് ചോദ്യം ചെയ്യും
യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11മണിക്ക് കണ്ണൂര്‍ ടൗണ്‍ സിഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ടിവി രാജേഷ് എംഎല്‍എയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ …
അഞ്ചേരി ബേബി വധം: കെ കെ ജയചന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
അഞ്ചേരി ബേബി വധം: കെ കെ ജയചന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
അഞ്ചേരി ബേബി വധക്കേസില്‍ സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എയെ ഇന്ന് ചോദ്യം ചെയ്യും. എം എം മണിയുടെ മണക്കാട് പ്രസംഗത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ പ്രതിയായിരുന്ന പി എന്‍മോഹന്‍ദാസിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കെ കെ ജയചന്ദ്രനെതിരെ പോലീസ് കേസെടുത്തത്. രാവിലെ …
മോഹന്‍ലാലിനെ അറസ്റ്റ് ചെയ്യാത്തത് ശരിയല്ല: പി.സി ജോര്‍ജ്
മോഹന്‍ലാലിനെ അറസ്റ്റ് ചെയ്യാത്തത് ശരിയല്ല: പി.സി ജോര്‍ജ്
അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെ അറസ്റ്റ് ചെയ്യാത്തത് ശരിയല്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മോഹന്‍ലാലിനെപ്പോലെ നല്ല നടന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വിഷമമുള്ള കാര്യമാണ്. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ‘പി.സി ജോര്‍ജിന് ഒരു നിയമം ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു നിയമം എന്നൊന്നുമില്ല.’ ജോര്‍ജ് പറഞ്ഞു. പാവപ്പെട്ടവന്റെ വീട്ടില്‍ …
ചെഗുവേരയുടെ ഫോട്ടോ മേശപ്പുറത്തുവെച്ചാല്‍ ഇടതുപക്ഷമാവില്ല – സി.വി ബാലകൃഷ്ണന്‍
ചെഗുവേരയുടെ ഫോട്ടോ മേശപ്പുറത്തുവെച്ചാല്‍ ഇടതുപക്ഷമാവില്ല – സി.വി ബാലകൃഷ്ണന്‍
ഇടതുപക്ഷ ആശയങ്ങളില്‍ വിശ്വസിക്കാന്‍ പാര്‍ട്ടികളില്‍ അംഗത്വമെടുക്കേണ്ട ആവശ്യമില്ലെന്ന് പ്രമുഖ എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍.; തൃശ്ശൂരില്‍ മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെഗുവേരയുടെ ഫോട്ടോ മേശപ്പുറത്തുവെച്ചാല്‍ ഇടതുപക്ഷമാവില്ല. ടി.പി ചന്ദ്രശേഖരന്‍ വധത്തെ അപലപിക്കുന്നവരെ വലതുപക്ഷ വിധേയത്വമുള്ളവരായാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിയോജിക്കാന്‍ അനുവദിക്കാത്ത പ്രസ്ഥാനങ്ങള്‍ ഫാസിസത്തിലേക്കാണ് എത്തിച്ചേരുകയെന്ന് ടി.ഡി രാമകൃഷ്ണനും ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
‘ആറ് മുതല്‍ അറുപത് വരെ’ മോഹന്‍ലാല്‍ ജോണി ആന്റണിയുടെ കൂടെ
‘ആറ് മുതല്‍ അറുപത് വരെ’ മോഹന്‍ലാല്‍ ജോണി ആന്റണിയുടെ കൂടെ
മോഹന്‍ലാല്‍ ആദ്യമായി ജോണി ആന്റണി ചിത്രത്തില്‍..; ‘ആറ് മുതല്‍ അറുപത് വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്ന സിബി കെ തോമസ്-ഉദയകൃഷ്ണ കൂട്ടുകെട്ടാണ്. ട്വന്റി ട്വന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം സിബി-ഉദയന്‍ കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആറ് മുതല്‍ അറുപത് വരെ. മോഹന്‍ലാലിന്റെ ക്രിസ്മസ് റിലീസായി എത്തുന്ന അവധിക്കാല ആഘോഷചിത്രമായിരിക്കും …
ഷോളയാറിലെ പരുക്കേറ്റ പുലി ചത്തു
ഷോളയാറിലെ പരുക്കേറ്റ പുലി ചത്തു
തൃശ്ശൂര്‍: ഷോളയാറില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ രണ്ട് വയസ് പ്രായമുള്ള ആണ്‍പുലി ചത്തു. പുലിയെ മണ്ണുത്തി വെറ്ററിനറി കോളേജില്‍ ഇന്നലെ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഇന്നുരാവിലെയാണ് പുലി ചത്തത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ പുലി രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. പുലിക്ക് പരിക്കേറ്റതെങ്ങനെയെന്നു വ്യക്തമല്ല. ഉയരത്തില്‍ നിന്നു വീണതാണെന്നാണ് കരുതുന്നത്.
ആശുപത്രി കാന്റീനിലെ കറിയില്‍ ചത്ത പഴുതാര
ആശുപത്രി കാന്റീനിലെ കറിയില്‍ ചത്ത പഴുതാര
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി കാന്റീനില്‍ നിന്നും വാങ്ങിയ കറിയില്‍ ചത്ത പഴുതാരയെ കണ്ടെത്തി. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാന്റീന്‍ പൂട്ടിച്ചു. ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ ലൈസന്‍സില്ലാതെയാണ് ആശുപത്രി വളപ്പില്‍ കാന്റീനും ഇന്ത്യന്‍ കോഫി ഹൗസും ഉള്‍പ്പെടെയുള്ള ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നത്.
റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ ആദ്യ അറസ്റ്റ്: കൂട്ടാളികള്‍ക്ക് ഉടന്‍ നോട്ടീസ്
റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ ആദ്യ അറസ്റ്റ്: കൂട്ടാളികള്‍ക്ക് ഉടന്‍ നോട്ടീസ്
ലണ്ടന്‍:യുകെയിലേയും കേരളത്തിലേയും മലയാളികളെ കബളിപ്പിച്ച് കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുനടത്തിയ യുകെ മലയാളി ജോബി ജോര്‍ജിനെതിരേ മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കേസില്‍ പ്രതിസ്ഥാനത്തുള്ള ജോബിയുടെ മാതാപിതാക്കളെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്വദേശി ബാബു ജോര്‍ജിന്റെ മകന് യുകെയിലെ ന്യൂകാസില്‍ സര്‍വകലാശാലയില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം …
ബ്ലാക്ക് പോയിന്റില്‍ ഇന്ത്യന്‍ ടീം
ബ്ലാക്ക് പോയിന്റില്‍ ഇന്ത്യന്‍ ടീം
കാരൂര്‍ സോമന്‍, ലണ്ടന്‍ ഇന്ത്യന്‍ ടീമിന്റെ ഒളിമ്പിക്‌സ് മാര്‍ച്ച് പാസ്റ്റ് കഴിഞ്ഞ് ദിവസം ഒന്നായിട്ടും എല്ലായിടത്തും സംസാരം ആ സുന്ദരിയെക്കുറിച്ചായിരുന്നു. അതിനിടയ്ക്ക് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ പലതു കഴിഞ്ഞു. പലേടത്തും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുമായി സംസാരിക്കുമ്പോള്‍, എല്ലാവര്‍ക്കും അറിയേണ്ടത് ഇതൊന്നു മാത്രം. അതോടെ, തത്ക്കാലം ഇന്ത്യന്‍ എന്നു പറയേണ്ടെന്നു തീരുമാനിച്ചു. സംഭവം അത്രയ്ക്ക് ഹോട്ട് ആയിരിക്കുന്നു. …
ഒളിമ്പിക് താരങ്ങള്‍ക്ക് സ്വീകരണം
ഒളിമ്പിക്  താരങ്ങള്‍ക്ക് സ്വീകരണം
ക്രോയ്‌ഡോണ്‍ : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുകെ(OICC) യുടെ നേതൃത്വത്തില്‍ ഒളിമ്പിക് താരങ്ങള്‍ക്ക് സ്വികരണം നല്‍കുന്നു, ആഗസ്റ്റ് ആറിന് വൈകുന്നേരം ആറ് മണിക്ക് ക്രോയ്‌ഡോണ്‍ സറേയിലെ ഓഷ്‌വാള്‍ ഹൗസിലാണ് സ്വീകരണം. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ മുഖ്യ അതിഥി ആയിരിക്കും. സമ്മേളനത്തിന് ശേഷം ജീനിയസ് വോയ്‌സ് ലണ്ടന്റെ ഗാനമേളയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഓഐസിസിയുടെ …