1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മമ്മൂട്ടി ‘മുടിയനായ പുത്രന്‍’
മമ്മൂട്ടി ‘മുടിയനായ പുത്രന്‍’
മലയാളത്തിലെ ഏറ്റവും തിരക്കേറിയ സഹസംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ ഇനി സ്വതന്ത്രസംവിധായകന്‍.; മമ്മൂട്ടിയെ നായകനാക്കിയാണ് മാര്‍ത്താണ്ഡന്റെ ആദ്യചിത്രം. ‘മുടിയനായ പുത്രന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. അടുത്തവര്‍ഷത്തേക്ക് ഈ ചിത്രത്തിനായ് മമ്മൂട്ടി ഡേറ്റ് നല്‍കിയതെന്നറിയുന്നു. ഷാജി കൈലാസ്, ലാല്‍, അന്‍വര്‍ റഷീദ് എന്നിവരുടെ പ്രധാനചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന മാര്‍ത്താണ്ഡന്‍ ദി …
സന്തോഷ് മാധവന്‍ വാങ്ങിക്കൂട്ടിയ ഭൂമി കണ്ടുകെട്ടി
സന്തോഷ് മാധവന്‍ വാങ്ങിക്കൂട്ടിയ ഭൂമി കണ്ടുകെട്ടി
ഭൂപരിധി നിയമം ലംഘിച്ച് പുത്തന്‍വേലിക്കരയില്‍ സന്തോഷ് മാധവനും സംഘവും വാങ്ങിയ ഭൂമി സര്‍ക്കാറിലേക്ക് കണ്ടുകെട്ടി. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര വില്ലേജിലും തൃശൂര്‍ ജില്ലയിലെ മഠത്തുംപടി വില്ലേജിലുമായി വ്യാപിക്കുന്ന 116 ഏക്കര്‍ നിലമാണ് ഏറ്റെടുത്തതെന്ന് ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. സന്തോഷ് മാധവനും സഹായികളും ചേര്‍ന്ന് മൊത്തം 131 ഏക്കര്‍ ഭൂമിയാണ് പുത്തന്‍വേലിക്കരയില്‍ വാങ്ങിയത്. …
വിദ്യാഭ്യാസ വായ്പ മെറിറ്റിന്; കേന്ദ്ര നടപടി അംഗീകരിക്കാനാകില്ല-മുഖ്യമന്ത്രി
വിദ്യാഭ്യാസ വായ്പ മെറിറ്റിന്; കേന്ദ്ര നടപടി അംഗീകരിക്കാനാകില്ല-മുഖ്യമന്ത്രി
പ്രഫഷനല്‍ കോഴ്സ് പഠനത്തിനുള്ള വിദ്യാഭ്യാസ വായ്പ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം നല്‍കിയാല്‍ മതിയെന്ന ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്‍െറ തീരുമാനം അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയോട് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനെതിരെ എം.പിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന എം.പിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോഗത്തില്‍ …
സുധീരന്‍ തൊണ്ണന്‍ മാക്രിയെന്ന് വെള്ളാപ്പള്ളി
സുധീരന്‍ തൊണ്ണന്‍ മാക്രിയെന്ന് വെള്ളാപ്പള്ളി
കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ തൊണ്ണന്‍ മാക്രിയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരെക്കാളും വലുത് താനാണെന്ന് സ്വയം പറഞ്ഞ് വീര്‍ക്കുന്ന മാക്രിയാണ് സുധീരനെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ആരെയൊക്കെയാണ് വിമര്‍ശിക്കേണ്ടത് എന്തൊക്കെയാണ് പറയേണ്ടത് എന്ന് സുധീരന് അറിയില്ല. വേണമെങ്കില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പോലും സുധീരന്‍ വിമര്‍ശിക്കും. വാര്‍ത്തകള്‍ ഒന്നും ഇല്ലാതിരിക്കുന്ന സമയത്ത് …
ഫോണ്‍ചോര്‍ത്തിയെന്ന് പി ജയരാജനും ടി വി രാജേഷും
ഫോണ്‍ചോര്‍ത്തിയെന്ന് പി ജയരാജനും ടി വി രാജേഷും
പോലീസ് തങ്ങളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയതായി സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും പരാതി നല്‍കി. ടി വി രാജേഷ് നിയമസഭ സ്പീക്കര്‍ക്കും പി ജയരാജന്‍ ആഭ്യന്തര മന്ത്രിക്കുമാണ് പരാതി നല്‍കിയത്. ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ താന്‍ നേരത്തെ നടത്തിയ ടെലിഫോണ്‍ സംഭാഷണം പോലീസ് നേരിട്ട് കേള്‍പ്പിച്ചതായി രാജേഷ് …
ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയ്ക്ക് പരാജയം
ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയ്ക്ക് പരാജയം
ഒളിംപിക് ഹോക്കി ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ഹോളണ്ടിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. സ്‌കോര്‍ 3-2 കടുത്ത മത്സരത്തിനൊടുവിലാണ് ഇന്ത്യ പരാജയപ്പെട്ടത്. റാങ്കിങ്ങില്‍ 10-ാം സ്ഥാനക്കാരായ ഇന്ത്യ മൂന്നാം സ്ഥാനക്കാരായ ഹോളണ്ടിനെ വിയര്‍പ്പിച്ചു. ധരണ്‍വീര്‍ സിങ്ങും ശിവേന്ദ്ര സിങ്ങുമാണ് ഇന്ത്യയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്. ന്യൂസിലണ്ടുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം
എമര്‍ജിംങ് കേരള: സര്‍വകക്ഷി യോഗം എല്‍ഡിഎഫ് ബഹിഷ്‌ക്കരിച്ചു
എമര്‍ജിംങ് കേരള: സര്‍വകക്ഷി യോഗം എല്‍ഡിഎഫ് ബഹിഷ്‌ക്കരിച്ചു
എമര്‍ജിംങ് കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗം എല്‍ ഡി എഫ് ബഹിഷ്‌ക്കരിച്ചു. കേരളത്തിന്റെ പൊതു മുതല്‍ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ചാണ് സര്‍വകക്ഷിയോഗം ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ സമ്മേളനം ബഹിഷ്‌ക്കരിക്കുന്ന കാര്യം പ്രതിപക്ഷം അറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭുപരിഷ്‌ക്കരണനിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന …
ഐസ്‌ക്രീം കേസ്: വിഎസ്സിന്റെ ആവശ്യത്തില്‍ കോടതിക്ക് അതൃപ്തി
ഐസ്‌ക്രീം കേസ്: വിഎസ്സിന്റെ ആവശ്യത്തില്‍ കോടതിക്ക് അതൃപ്തി
ഐസ്‌ക്രീം അട്ടിമറി കേസിലെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടണമെന്ന വി എസ് അച്യുതാനന്ദന്റെ ആവശ്യത്തില്‍ കോടതിക്ക് അതൃപ്തി. കേസില്‍ സെപ്തംബര്‍ ഒന്നിന് വാദം കേള്‍ക്കും. അന്നുതന്നെ വാദം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെയ്ക്കണമെന്നാണ് വിഎസ്സിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എങ്കില്‍ എന്തിന് കീഴ്‌കോടതിയെ സമീപിച്ചെന്നാണ് …
ഗഗന്‍ നരംഗിന് വെങ്കലം; ഇന്ത്യയ്ക്ക്‌ ആദ്യ മെഡല്‍
ഗഗന്‍ നരംഗിന് വെങ്കലം; ഇന്ത്യയ്ക്ക്‌ ആദ്യ മെഡല്‍
ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഗഗന്‍ നരംഗിന് വെങ്കലം. 10മീറ്റര്‍ എയര്‍ റൈഫിളിലാണ് ലണ്ടനിലെ ഇന്ത്യയുടെ ആദ്യ മെഡല്‍..; 701.1 ആണ് ഗഗന്റെ സ്‌കോര്‍ റുമാനിയന്‍ താരം അലിന്‍ ജോര്‍ജ്ജിനാണ് (702.1)സ്വര്‍ണം, ഇറ്റലിയുടെ നിക്കോളൊ കപ്രിയാനിക്കാണ്(701.5) വെള്ളി. ഇന്ത്യയുടെ പത്താമത് ഒളിമ്പിക് വ്യക്തിഗത മെഡലാണിത്. 2010 ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു സ്വര്‍ണം നേടിയിരുന്നു. ഗാങ്ങ്ഷു ഏഷ്യാഡില്‍ രണ്ട് …
ഒളിമ്പിക് ഉത്ഘാടന ചടങ്ങില്‍ ഉപയോഗിച്ച 300 ഹോസ്പിറ്റല്‍ ബെഡുകള്‍ ടൂണീഷ്യക്ക്
ഒളിമ്പിക് ഉത്ഘാടന ചടങ്ങില്‍ ഉപയോഗിച്ച 300 ഹോസ്പിറ്റല്‍ ബെഡുകള്‍ ടൂണീഷ്യക്ക്
ലണ്ടന്‍ : ഡാനി ബോയല്‍ സംവിധാനം ചെയ്ത ഒളിമ്പിക് ഉത്ഘാടനചടങ്ങിലേക്ക് ഉപയോഗിച്ച 300 ഹോസ്പിറ്റല്‍ ബെഡുകള്‍ ടുണിഷ്യയിലെ ആശുപത്രികള്‍ക്ക് ദാനം ചെയ്യും. എന്‍എച്ച്എസിനെ പ്രകീര്‍ത്തിച്ചുകൊണ്ട് നടത്തിയ ഡാന്‍സിലായിരുന്നു മൂന്നൂറ് ഹോസ്പിറ്റല്‍ ബെഡുകള്‍ ഉപയോഗിച്ചത്. എല്‍ഇഡി ലൈറ്റുകളാള്‍ എന്‍എച്ച്എസ് എന്നും ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലെന്നും രേഖപ്പെടുത്തിയ കിടക്കകളാണ് ഇത്. ഇതിലെ ലൈറ്റുകളും മറ്റും മാറ്റിയശേഷമാകും കിടക്കകള്‍ …