ഐസ്ക്രീം അട്ടിമറി കേസിലെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടണമെന്ന വി എസ് അച്യുതാനന്ദന്റെ ആവശ്യത്തില്‍ കോടതിക്ക് അതൃപ്തി. കേസില്‍ സെപ്തംബര്‍ ഒന്നിന് വാദം കേള്‍ക്കും. അന്നുതന്നെ വാദം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെയ്ക്കണമെന്നാണ് വിഎസ്സിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടത്. എങ്കില്‍ എന്തിന് കീഴ്കോടതിയെ സമീപിച്ചെന്നാണ് കോടതി ചോദിച്ചത്.
ഐസ്ക്രീം അട്ടിമറി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കീഴ്കോടതിയില്‍ സമര്‍പ്പിച്ചതിനെ ചോദ്യംചെയ്താണ് വിഎസ് ഹര്‍ജി സമര്‍പ്പിച്ചത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുകൊണ്ട് കേസ് എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല